Friday 26 February 2021 03:54 PM IST : By സ്വന്തം ലേഖകൻ

ബാല്യത്തിന്റെ നനുത്ത ഓർമ്മകളെ ‘പാട്ടിലാക്കി പുളിമുട്ടായി’: പൂർണമായും കുവൈറ്റിൽ ചിത്രീകരിച്ച ഗാനം: വിഡിയോ

puli

ബാല്യകാലത്തിന്റെ നനുത്ത ഓർമ്മകളേയും നഷ്ട വസന്തങ്ങളേയും സംഗീതത്തിൽ കോർത്തെടുത്ത് പുളിമുട്ടായി. കുവൈറ്റിൽ നിന്നുള്ള പ്രവാസി കൂട്ടായ്മയാണ് ബാല്യകാല സ്മരണകൾക്ക് സംഗീതം കൊണ്ട് മേമ്പൊടി ചാർത്തുന്നത്. സുനീർഷാ സൗണ്ടപ്രോയുടെ മധുരസ്വരത്തിൽ പുറത്തിറങ്ങിയ ഗാനത്തിന് വരികളെഴുതി സംഗീതം പകർന്നിരിക്കുന്നത് നൗഷാദ് പാറന്നൂർ ആണ്. ടീം എസ്ആർഎസിന്റെ പ്രൊഡക്ഷനിൽ ഒരുങ്ങിയ ഗാനം സംവിധാനം ചെയ്തിരിക്കുന്നത് ക്രിസ്റ്റഫർ ദാസാണ്. പൂർണമായും കുവൈറ്റിൽ ചിത്രീകരിച്ച ഗാനമെന്ന പ്രത്യേകതയോടെയാണ് ഗാനം സംഗീത പ്രേമികളിലേക്കെത്തുന്നത്. ‘തട്ടത്തിന്റെയും ചന്ദന കുറിയുടെയും കുരിശിന്റെയും അതിർവരമ്പുകൾ ഇല്ലാതെ അവർ പ്രണയിക്കട്ടെ ... ബാല്യത്തിലെങ്കിലും...’ എന്ന നന്മയുള്ള സന്ദേശം സഹൃദയർക്ക് മുമ്പാകെ പങ്കുവച്ചാണ് ഗാനം എത്തുന്നത്.

വിഡിയോ കാണാം: