Monday 09 November 2020 10:32 AM IST : By സ്വന്തം ലേഖകൻ

മോഹൻലാലിന്റെ ഗാനരംഗങ്ങളിലെ മികവ് ആദ്യം കണ്ടത് രവീന്ദ്രൻ മാഷിന്റെ സംഗീതത്തിൽ ; രവീന്ദ്രസംഗീതത്തെ പറ്റി നടൻ ജയരാജ് വാര്യർ

ll

പ്രശസ്ത സംഗീത സംവിധായകൻ രവീന്ദ്രൻ മാഷ് വിടപറഞ്ഞിട്ട് 15 വർഷം . മലയാള സിനിമാ ചരിത്രത്തിലെ എക്കാലത്തെയും മികച്ച സംഗീത സംവിധായകരിൽ ഒരാളായ രവീന്ദ്രൻ മാസ്റ്ററുടെ ജന്മദിനമാണ് ഇന്ന്. (നവംബർ ഒൻപത് ). എഴുപതുകളിൽ വിരിഞ്ഞ് എൺപതുകളിൽ സുഗന്ധം പടർത്തി തൊണ്ണൂറുകളിൽ വസന്തമായി മാറിയ രവീന്ദ്രസംഗീതം മലയാളിയുടെ ഗൃഹാതുരതയാണ് .

രവീന്ദ്രൻ മാസ്റ്ററുടെ മാസ്റ്റർ പീസ് ഗാനങ്ങളിൽ ഭൂരിഭാഗവും പിറന്നത് മോഹൻലാൽ സിനിമകളിലായിരുന്നു. തേനും വയമ്പും മുതൽ ആട്ടക്കലാശവും ഹിസ് ഹൈനസ് അബ്ദുള്ളയും ഭരതവും കമലദളവും ആറാം തമ്പുരാനും തുടങ്ങി വടക്കുംനാഥൻ വരെ ഇരുവരുടെയും കൂട്ടുകെട്ട് സ്ക്രീനിൽ നാം കണ്ടു. മോഹൻലാലിൻ്റെ ഗാനരംഗങ്ങളിലെ മികച്ചപ്രകടനം നാം ആദ്യം കാണുന്നത് രവീന്ദ്രൻ ചിട്ടപ്പെടുത്തിയ ഗാനങ്ങളിലൂടെയാണെന്ന് പ്രശസ്ത അവതാരകനും നടനുമായ ജയരാജ് വാര്യർ നിരീക്ഷിക്കുന്നു. ആട്ടക്കലാശം ചൂണ്ടിക്കാണിച്ചാണ് അദ്ദേഹം ഈ അഭിപ്രായം പറഞ്ഞത്.രവീന്ദ്രൻ മാസ്റ്ററുടെ ഗാനങ്ങളിലൂടെ ഒരു സംഗീത യാത്ര നടത്തുകയാണ് ജയരാജ് വാര്യർ

വീഡിയോ കാണാം :

Tags:
  • Movies