ഗായിക റിമി ടോമിയുടെ ഏറ്റവും പുതിയ കവർ സോങ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു. ‘തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി’ എന്ന സൂപ്പർഹിറ്റ് ഗാനമാണ് ആസ്വാദകഹൃദയങ്ങള്‍ കീഴടക്കിയത്. മലമുകളിൽ വച്ച് എടുത്ത വിഡിയോ ദൃശ്യങ്ങൾ പാട്ടിന് മനോഹാരിത കൂട്ടുന്നു. സാരിയിൽ ശാലീന സുന്ദരിയായി എത്തുന്ന റിമി ടോമി ആരാധകരുടെ മനം കവരുന്നു.
കവര്‍ ഗാനം ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. പാട്ടിന് വല്ലാത്ത ഫീലാണെന്നാണ് ആരാധകർ കുറിച്ചത്. 1993ൽ പുറത്തിറങ്ങിയ ‘സമൂഹം’ എന്ന സിനിമയിലെ ഗാനമാണിത്. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ വരികൾക്ക് ഈണം പകര്‍ന്നത് ജോൺസൺ മാഷാണ്. ആലാപനം കെ.ജെ. യേശുദാസ്.