Friday 27 May 2022 02:34 PM IST : By സ്വന്തം ലേഖകൻ

‘ഓരോ നിമിഷവും പൂർണമായി ജീവിക്കാൻ ഞാൻ ആഗ്രഹിക്കുന്നു’: മൗറീഷ്യസ് യാത്രയുടെ ചിത്രം പങ്കുവച്ച് റിമി ടോമി

rimi-tomy

മൗറീഷ്യസ് യാത്രയ്ക്കിടെ പകർത്തിയ തന്റെ മനോഹരമായ ചിത്രം പങ്കുവച്ച് കുറിപ്പുമായി മലയാളത്തിന്റെ പ്രിയഗായിക റിമി ടോമി. ‘ഓരോ നിമിഷവും പൂർണമായി ജീവിക്കാൻ ഞാൻ ആഗ്രഹിക്കുന്നു’ എന്ന കുറിപ്പോടെയാണ് ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുള്ളത്. മൗറീഷ്യസിലെ െഎൽ ഒാക്സ് സെർഫ്സ് ദ്വീപിന്റെ കാഴ്ചകൾ ആസ്വദിക്കുന്ന റിമിയെ ചിത്രത്തിൽ കാണാം.

റിമി ടോമിയ്ക്ക് യാത്രകൾ പാഷനാണ്. വിദേശത്തും ഇന്ത്യയിലുമടക്കം നിരവധിയിടത്തേയ്ക്ക് സഞ്ചരിക്കുന്ന റിമി, യാത്രയുടെ ചിത്രങ്ങളും വിഡിയോയും ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്.