Thursday 03 September 2020 07:15 PM IST : By സ്വന്തം ലേഖകൻ

പാട്ടിന്റെ മധുരം, ചിരിയുടെ അതിമധുരം; പുതുമയുള്ള സംഗീതം വിളമ്പി സാജന്‍ ബേക്കറി

sajan

പാട്ടിന്റെ രുചിഭേദവുമായി അജു വര്‍ഗീസിന്റെ സാജന്‍ ബേക്കറി. അജുവര്‍ഗീസിനെ കേന്ദ്രകഥാപാത്രമാക്കി അരുണ്‍ ചന്ദു സംവിധാനം ചെയ്യുന്ന സാജന്‍ ബേക്കറിയില്‍ നിന്നും മനോഹര ഗാനമെത്തി. വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ റാന്നി എന്ന പേരിലുള്ള ഗാനം മമ്മൂട്ടിയുടെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് സിനിമാ-സംഗീത പ്രേമികള്‍ക്കു മുമ്പാകെ എത്തിയിരിക്കുന്നത്. ജയിംസ് തകര ആലപിച്ചിരിക്കുന്ന ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് പ്രശാന്ത് പിള്ളയാണ്. വിനായക് ശശികുമാറിന്റേതാണ് വരികള്‍. 

സാജന്‍ ബേക്കറിയിലെ രുചിവൈവിധ്യങ്ങളെ വരികളില്‍ കോര്‍ത്തിണക്കുന്ന 'വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ റാന്നി' എന്ന ഗാനം വേറിട്ട സംഗീതം കൊണ്ടു കൂടിയാണ് ശ്രദ്ധേയമാകുന്നത്. അജു വര്‍ഗീസ്-ലെന ജോഡിയുടെ നര്‍മ്മ രംഗങ്ങള്‍ കൊണ്ടു കൂടി ഹൃദ്യമാണ് ഗാനം. 

അജു വര്‍ഗീസ് ലെന കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന  'സാജന്‍ ബേക്കറി സിന്‍സ് 1962വിന്‍റെ'.  പുതിയ പോസ്റ്റര്‍ കഴിഞ്ഞ ദിവസം അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ബോബിന്‍ പി സാജന്‍ എന്ന ഥാപാത്രമായി അജു എത്തുമ്പോള്‍ ബെറ്റ്‌സിയായാണ് ലെന എത്തുന്നത്.

നടന്‍ ഗണേഷ് കുമാറും സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അരുണ്‍ ചന്തുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ധ്യാന്‍ ശ്രീനിവാസന്‍, വിശാഖ് സുബ്രഹ്മണ്യം എന്നിവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഗുരു പ്രസാദ് എംജി ഛായാഗ്രഹണവും അരവിന്ദ് മന്‍മദന്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു.