Saturday 30 November 2024 02:04 PM IST : By സ്വന്തം ലേഖകൻ

ഗായിക അഞ്ജു ജോസഫ് വിവാഹിതയായി: വരനെ തിരഞ്ഞ് സോഷ്യൽ മീഡിയ

anju

ഗായികയും ചാനൽ അവതാരകയുമായ അഞ്ജു ജോസഫ് വിവാഹിതയായി. തന്റെ ഫെയ്സ്ബുക്ക് പേജിലാണ് സന്തോഷവാർത്ത അഞ്ജു പങ്കുവച്ചത്. ആലപ്പുഴ സബ് രജിസ്റ്റർ ഓഫീസിൽ നിന്ന് മാലയിട്ട് വരന്റെ കൈപിടിച്ച് ഇറങ്ങുന്ന ചിത്രം അഞ്ജു പങ്കുവച്ചു. ഭാവിയെക്കുറിച്ചുള്ള തന്റെ പ്രതീക്ഷകളും സ്വപ്നങ്ങളും എന്നാണ് പോസ്റ്റിന് അഞ്ചു ക്യാപ്ഷൻ നൽകിയിരിക്കുന്നത്. അതേസമയം വരനെ സംബന്ധിച്ചുള്ള വിവരങ്ങൾ ഗായിക പങ്കുവെച്ചിട്ടില്ല. നിരവധി പേരാണ് അഞ്‍ജു ജോസഫിന് ആശംസകള്‍ നേരുന്നത്.

കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയായഅഞ്ജു ജോസഫ് റിയാലിറ്റി ഷോയിലൂടെയാണ് പിന്നണി ഗാന രംഗത്തേക്ക് എത്തിയത്. അടുത്തിടെ ആദ്യ വിവാഹ ബന്ധം വേർപിരിഞ്ഞതിനെക്കുറിച്ചും ഡിപ്രെഷനിൽ നിന്ന് പുറത്തു കടന്നതിനെക്കുറിച്ചുമെല്ലാം അഞ്ജു തുറന്ന് പറഞ്ഞിരുന്നത് ഏറെ ശ്രദ്ധ നേടിയിരുന്നു.