Tuesday 16 November 2021 03:52 PM IST : By സ്വന്തം ലേഖകൻ

‘ശസ്ത്രക്രിയ കഴിഞ്ഞു, പോസിറ്റീവ് റിസൾട്ടിനായി പ്രതീക്ഷയോടെ കാത്തിരിക്കുന്നു’; പ്രാർഥനകൾക്ക് നന്ദി പറഞ്ഞ് ഗായിക എലിസബത്ത്

elizabeet5534667ghuh

ശസ്ത്രക്രിയയ്ക്കു ശേഷമുള്ള വിശേഷങ്ങൾ പങ്കുവച്ച് ഗായിക എലിസബത്ത്. ട്യൂററ്റ് സിൻഡ്രോം എന്ന അപൂർവ രോഗാവസ്ഥ മരുന്ന് ഉപയോഗിച്ച് നിയന്ത്രിക്കാൻ സാധിക്കാത്തതിനാൽ സർജറിയ്ക്ക് തയാറാവുകയായിരുന്നു എലിസബത്ത്. ഇപ്പോഴിതാ ശസ്ത്രക്രിയയ്ക്കു ശേഷം ആശുപത്രിയിൽ നിന്നുള്ള വിവരങ്ങൾ ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചിരിക്കുകയാണ് എലിസബത്ത്. റിസൾട്ടിന് വേണ്ടി പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്നും എല്ലാവരുടെയും പ്രാർഥനകൾക്കും സന്ദേശങ്ങൾക്കും നന്ദിയെന്നും എലിസബത്ത് കുറിപ്പിൽ പറയുന്നു.

എലിസബത്ത് പങ്കുവച്ച കുറിപ്പ് വായിക്കാം; 

എല്ലാ പ്രിയപ്പെട്ടവർക്കും നമസ്കാരം. ഹോസ്പിറ്റലിൽ നിന്ന്, ഇന്ന് വൈകുന്നേരം ഡിസ്ചാർജ് ആകുന്നു. ദൈവത്തിന് നന്ദി.

ഇപ്പോൾ കഴിഞ്ഞ സർജറിയുടെ പോസിറ്റീവ് റിസൾട്ട്‌ കിട്ടാൻ, രണ്ടു മാസമോ അതിനു മുകളിലോ ആകുമെന്നാണ് ഡോക്ടേഴ്സ് പറയുന്നത്. പ്രതീക്ഷയോടെ ഞാൻ കാത്തിരിക്കുന്നു. നിങ്ങളേവരുടെയും, അതിരില്ലാത്ത സ്നേഹത്തിനും പ്രാർത്ഥനക്കും മെസ്സേജുകൾക്കും ഹൃദയം നിറഞ്ഞ നന്ദി.. 

With love, നിങ്ങളുടെ സ്വന്തം എലിസബത്ത് 

Tags:
  • Movies