Tuesday 02 July 2024 03:41 PM IST : By സ്വന്തം ലേഖകൻ

‘ഒരുമിച്ചു കരയാനും നിരുപാധികം കൂടെ നിൽക്കാനും നീ ഉണ്ടാവും എന്ന ധൈര്യം’; സിതാരയ്ക്കു ജന്മദിനാശംസകളുമായി മിഥുനും വിധുവും..

sithara-vidhummmbbhy

മുപ്പത്തിയെട്ടാം ജന്മദിനമാണ് ഇക്കഴിഞ്ഞ ദിവസം ഗായിക സിതാര കൃഷ്ണകുമാർ ആഘോഷിച്ചത്. നിരവധി പേരാണു സിതാരയ്ക്കു ജന്മദിനാശംസകളുമായി എത്തിയത്. ഒപ്പം ജന്മദിനാശംസകൾ നേർന്ന് ഗായകരായ മിഥുൻ ജയരാജും വിധു പ്രതാപും പങ്കുവച്ച രസകരമായ കുറിപ്പ് ശ്രദ്ധേയമാകുകയാണ്. സിതാര നൃത്തം ചെയ്യുന്ന ടെലിവിഷൻ വിഷ്വലിനു മുന്നിൽ നിന്ന് അതേ ചുവട് അനുകരിക്കുന്ന ദൃശ്യമാണ് വിധു പ്രതാപ് പങ്കുവച്ചത്. 

‘കഴിഞ്ഞ നാല് വർഷങ്ങളായി ഞാൻ ഏറ്റവും കൂടുതൽ കാണാറുള്ള എന്റെ കൂട്ടുകാരി അറിയുന്നതിന്. നമ്മൾ ഒരുമിച്ചുള്ള അഞ്ചോ ആറോ ഫോട്ടോസാണ് എന്റെ കയ്യിലുള്ളത്! അതിൽ ചിലത് ഞാൻ തന്നെ ഇവിടെ പോസ്റ്റ് ചെയ്തിട്ടുണ്ട്. ബാക്കി ഉള്ളതിൽ എന്നെ കാണാൻ അത്ര പോരാ.. തിരക്കിൽ നിന്ന് തിരക്കിലേക്ക് ഓടുന്ന നിന്നെ പിടിച്ചു നിർത്തി ഫോട്ടോ എടുക്കാൻ എന്റെ മുമ്പിൽ ഇപ്പോൾ മറ്റു മാർഗങ്ങളൊന്നും ഇല്ല സിത്തു! ഹാപ്പി പിറന്നാൾ പെണ്ണേ..’- വിധു കുറിച്ചു.

സിതാരയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചാണ് മിഥുന്‍ ആശംസ നേര്‍ന്നിരിക്കുന്നത്. ‘പിറന്നാൾ ആശംസകൾ സിത്തുവേ. വയറു കൊളുത്തിപ്പിടിക്കണതു വരെ അലറിച്ചിരിക്കാനും, കൊച്ചുകുട്ടികളെക്കാൾ അലമ്പായി കൊഞ്ഞനം കുത്താനും, രാത്രി 3 മണി വരെ ഇരുത്തി ക്രൂരമായി ഉപദേശിക്കാനും, മനസ്സിലാവാത്ത കാര്യത്തിന് ഒരുമിച്ചു കരയാനും, നിരുപാധികം കൂടെ നിൽക്കാനും കൂടെ ഉണ്ടാവും എന്ന ധൈര്യം നല്ലോണം ഉണ്ട് എനിക്ക്. കൂടുതൽ ഡെകറേഷൻസിനു മുതിരുന്നില്ല. പിറന്നാളുമ്മകൾ..’- മിഥുൻ ജയരാജ് കുറിച്ചു. 

Tags:
  • Movies