Saturday 31 August 2024 12:33 PM IST : By സ്വന്തം ലേഖകൻ

‘ഈ വിവാഹ വാർഷികനാളിൽ ഗായിക സിതാര, ജീവിത പങ്കാളി സജീഷിനോടു പറഞ്ഞതു കേട്ടാൽ നിങ്ങൾ ഞെട്ടും’: വിവാഹവാർഷികത്തിന്റെ സന്തോഷത്തിൽ സിതാര

sithara

പതിനാറാം വിവാഹവാർഷികത്തിന്റെ സന്തോഷത്തിൽ മലയാളത്തിന്റെ പ്രിയഗായിക സിതാര കൃഷ്ണകുമാറും ഭർത്താവ് ഡോ.സജീഷും.

‘ബല്ലാത്ത ജാതി’ എന്ന ട്രെൻഡിങ് പാട്ട് പശ്ചാത്തലത്തിൽ ചേർത്ത്, സിതാരയ്ക്കൊപ്പമുള്ള ഒരു വിഡിയോ സജീഷ് സമൂഹമാധ്യമങ്ങളിൽ പങ്കിട്ടു. വിഡിയോയ്ക്കു രസകരമായ കമന്റുമായി സിത്താര എത്തി.

‘സമം
സമരം
രസം
സമരസം!
പ്രായത്തോടൊപ്പം പ്രണയവും, പോരാ പോരാ എന്ന പോരാട്ടങ്ങളും പതിന്മടങ്ങ് പെരുകിയ പതിനേഴ് സംവത്സരങ്ങൾ പിന്നിട്ടിരിക്കുന്നു...!
പരസ്പരം പറയാതെ, അറിയുന്ന പൊരുളുകൾ... പാഠങ്ങൾ...
ഒരേസമയം അടുക്കുകയും അകലുകയും ചെയ്യുന്ന കാന്തികതയുടെ ഭൗതിക ശാസ്ത്രം.
അസന്തുലിതാവസ്ഥകളിൽ നിന്നും സ്വയം കലങ്ങിത്തെളിയുന്ന സന്തുലിതങ്ങളുടെ രസതന്ത്രം.
ജീവനത്തിൽ നിന്ന് അതിജീവനത്തിലേക്ക് ജീവിപ്പിക്കുന്ന ജീവകങ്ങളുടെ ജനിതകഭേദം!
ദാമ്പത്യം ഒരു ഗണിതമത്രേ! ഗുണിച്ചാലും ഹരിച്ചാലും കൂട്ടിയാലും കിഴിച്ചാലും ഒരുത്തരവും കിട്ടാത്ത കണക്കിലെ ഒരു കളി.
ജീവിതമാകുന്ന ജാലവിദ്യ തുടരുന്നു. വേദിയിൽ നീയും, സദസ്സിൽ ഞാനും - തിരിച്ചും.
തിരശ്ശീലകളില്ലാതെ...
ആനിവേഴ്സറി ആശംസകൾ!

(ഈ വിവാഹ വാർഷികനാളിൽ ഗായിക സിതാര, ജീവിത പങ്കാളി സജീഷിനോടു പറഞ്ഞതു കേട്ടാൽ നിങ്ങൾ ഞെട്ടും)’ എന്നു സജീഷ് വിഡിയോയ്ക്കൊപ്പം സരസമായി കുറിച്ചു.