ADVERTISEMENT

തങ്ങളുടെ കുടുംബത്തിന്റെ പൊന്നോമനയായ നൈനികക്കുട്ടിയെ നെഞ്ചോട് ചേർത്തുപിടിച്ചുള്ള തന്റയും മകളുടെയും ചിത്രങ്ങൾ കോർത്തിണക്കിയ വിഡിയോ പങ്കുവച്ച് മലയാളത്തിന്റെ പ്രിയഗായിക സിതാര കൃഷ്ണകുമാർ. സിതാരയുടെ അടുത്ത ബന്ധുക്കളായ ദമ്പതികളുടെ മകളാണ് നൈനിക. ‘And we all fell in love with her!!!! Nainika!!! Chemmede ponnumuth!!!’ എന്ന കുറിപ്പോടെയാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

സിതാരയും മകൾ സാവൻ ഋതുവും നൈനികയെ കൊഞ്ചിക്കുന്ന ദൃശ്യങ്ങൾ വിഡിയോയിൽ കാണാം. നിരവധിയാളുകളാണ് വിഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തുന്നത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT