Friday 25 September 2020 04:01 PM IST : By സ്വന്തം ലേഖകൻ

ചെറിയ പനി, പേടിക്കേണ്ട എനിക്ക് വേറെ പ്രശ്‌നങ്ങളൊന്നുമില്ല; ചിരിയോടെ എസ്പിബി; നോവായി അവസാന വിഡിയോ

spb-new-video

ഈ വിയോഗത്തിന് ഒരാശ്വാസ വാക്കുകളും പകരമാകില്ല. ഒരു സാന്ത്വനവും എസ്പിബിയെന്ന അതുല്യ കലാകാരന്റെ നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മകളെ അണയ്ക്കില്ല. അത്രമേല്‍ ദീപ്തം ആ ആ ജീവിതം... ആ ഓര്‍മ്മകള്‍...

എസ്പിബിയുടെ മരണം വേദനയായി പടരുമ്പോള്‍ ഒരു കാഴ്ച മനസുകളെ പിടിച്ചുലയ്ക്കുകയാണ്. കോവിഡ് പോസിറ്റീവായ നിമിഷം അദ്ദേഹം ആരാധകര്‍ക്കും പ്രിയപ്പെട്ടവര്‍ക്കുമായി പങ്കുവച്ച വിഡിയോ. 'തനിക്ക് കോവിഡ് പൊസിറ്റിവാണെന്നും എന്നാല്‍ പേടിക്കേണ്ടതില്ലെന്നും അദ്ദേഹം വിഡിയോയില്‍ പറയുന്നു. ചെറിയ പനിയും ശ്വാസ തടസവും മാത്രമേയേള്ളൂവെന്നും മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലെന്നും പറയുന്നു. വീട്ടില്‍ തന്നെ ക്വാറന്റിനില്‍ കഴിയുകയാണെന്നും ഒരു തരത്തിലുമുള്ള പേടി വേണ്ടെന്നും അദ്ദേഹം പറയുന്നുണ്ട്. എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കുന്ന എസ്പിബി പതിവു പോലെ ഫെയ്‌സ്ബുക്കിലെത്തിയാണ് ഏവരെയും ആശ്വസിപ്പിച്ചത്. 

എന്നാല്‍ ദിവസങ്ങള്‍ കടന്നു പേകവേ കോവിഡ് അദ്ദേഹത്തെ മുഴുവനായി കീഴടക്കി. ഓരോ നിമിഷവും അദ്ദേഹം ജീവനു വേണ്ടി മല്ലിടുകയാണെന്ന് വാര്‍ത്തകള്‍ പുറത്തു വന്നു. രോഗം മൂര്‍ച്ഛിച്ചതോടെ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അദ്ദേഹം ജീവന്‍ പിടിച്ചു നിര്‍ത്തിയിരുന്നത്.അദ്ദേഹം സാധാരണ ജീവിതത്തിലേക്ക് മടങ്ങുമെന്ന പ്രതീക്ഷ കുടുംബാംഗങ്ങള്‍ പങ്കുവച്ചിരുന്നു.  ഇക്കാലയളവിലെല്ലാം ആദ്ദേഹത്തിന്റെ മകന്‍ എസ്.പി ചരണ്‍ ഈ ഫെയ്‌സ്ബുക്ക് പേജില്‍ വന്ന് വിവരങ്ങള്‍ പങ്കുവയ്ക്കുന്നുണ്ടായിരുന്നു.

പക്ഷേ എല്ലാവരുടേയും പ്രാര്‍ത്ഥനകളെ വിഫലമാക്കി അആ അനശ്വര സംഗീതം ലോകത്തിനു ബാക്കി വച്ച് അദ്ദേഹം പറന്നകന്നു. 

എസ്പിബി അവസാനമായി പങ്കുവച്ച വിഡിയോ: