Wednesday 25 November 2020 03:47 PM IST : By സ്വന്തം ലേഖകൻ

അച്ഛനൊപ്പം മകൾ ശ്വേത പാടി, ‘ക്യാമറാവുമണായി’ സുജാതയും ; മോഹന്റെ എഴുപതാം പിറന്നാൾ ആഘോഷമാക്കി സംഗീത കുടുംബം

sujsu

മലയാളികളുടെ സ്വന്തം സംഗീതകുടുംബമാണ് സുജാതയുടെയും ശ്വേതയുടെയും. സുജാതയുടെ ഭർത്താവ് മോഹന്‍ നല്ലൊരു ഗായകനാണെന്ന് പലപ്പോഴായി പറഞ്ഞുകേള്‍ക്കാറുള്ള വിഷയമാണ്. അദ്ദേഹത്തിന്റെ സംഗീതത്തെക്കുറിച്ചുള്ള ഇഷ്ടത്തെ പറ്റിയും പലപ്പോഴും മറ്റ് ഗായകർ വാചാലരായും കണ്ടിട്ടുണ്ട്. ഇപ്പോഴിതാ ഊഹങ്ങൾക്കെല്ലാം അവസാനമായി മോഹനൻ പാടുകയാണ്, മകള്‍ ശ്വേതയ്ക്കൊപ്പം. ശ്വേതയുടെ യൂട്യൂബ് ചാനലിലാണ് വിഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്.

‘അച്ഛന്റെ എഴുപതാം പിറന്നാളിനോടനുബന്ധിച്ച് ചെയ്യുന്ന സ്െപഷൽ വിഡിയോയാണിത്. ലോക് ഡൗൺ മുതൽക്കേ അച്ഛന് എന്നോടൊപ്പം ഒരു ഹിന്ദി മ്യൂസിക് കവർ ചെയ്യണമെന്നുണ്ടായിരുന്നു. അച്ഛന്റെ പ്രിയപ്പെട്ട കംപോസ‍ര്‍ സലില്‍ ചൗദരിയുടെ, പ്രിയപ്പെട്ട ഗാനങ്ങളുമായൊരു കവർ. വിഡിയോ ഷൂട്ട് ചെയ്തത് അമ്മയായതുകൊണ്ട് തന്നെ ഏറെ ആസ്വദിച്ച ഷൂട്ടിങ്ങാണിത്’ ശ്വേത കുറിച്ചു.

Tags:
  • Movies