മഞ്ഞ സാരിയുടുത്തുള്ള തന്റെ മനോഹരചിത്രങ്ങൾ പങ്കുവച്ച് ഗായിക സുജാത മോഹൻ. ‘ഉന്മേഷത്തിന്റെയും സന്തോഷത്തിന്റെയും നിറം, മഞ്ഞ’ എന്ന കുറിപ്പോടെയാണ് സുജാത ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.
സാരിയുടെ ഇരുവശങ്ങളിലുമായി വെള്ള നിറത്തിലുള്ള ബോർഡറുമുണ്ട്. ബോർഡർ ഫാബ്രിക് കൊണ്ടുള്ള വെള്ള എൽബോ സ്ലീവ് ബ്ലൗസ് ആണ് സുജാത സാരിക്കൊപ്പം ധരിച്ചത്. വെള്ള കല്ലുകൾ കൊണ്ടൊരുക്കിയ മനോഹര ആഭരണങ്ങളും സുജാത അണിഞ്ഞിരിക്കുന്നു.