Thursday 25 February 2021 09:04 AM IST : By സ്വന്തം ലേഖകൻ

‘നീ സ്വന്തം പാത കെട്ടിപ്പടുക്കുന്നത് കാണുമ്പോൾ അഭിമാനിക്കാതിരിക്കാനാകുന്നില്ല’! വിസ്മയയ്ക്കും ‘ഗ്രെയ്ൻസ് ഓഫ് സ്റ്റാർഡസ്റ്റി’നും സുപ്രിയയുടെ അഭിനന്ദനം

supriya

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ കവിതാ സമാഹാരമായ ‘ഗ്രെയ്ൻസ് ഓഫ് സ്റ്റാർഡസ്റ്റ്’ ഫെബ്രുവരി 14 ന് പ്രണയദിനത്തിലാണ് പുറത്തിറങ്ങിയത്. വിസ്മയ എഴുതിയ കവിതകളും വരച്ച ചിത്രങ്ങളും ചേര്‍ത്തുളളതാണ് പുസ്തകം. അമിതാഭ് ബച്ചനും, ദുൽഖർ സൽമാനും അടക്കമുളളവർ വിസ്മയയെ അഭിനന്ദിച്ച് രംഗത്തുവന്നിരുന്നു. ഇപ്പോഴിതാ, പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോൻ വിസ്മയ എന്ന മായയെ അഭിനന്ദിച്ച്, പുസ്തകത്തെക്കുറിച്ച് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത കുറിപ്പും ചിത്രങ്ങളും വിഡിയോയും ശ്രദ്ധേയമാകുന്നു.

‘ഇത്രയും ചെറിയ പ്രായത്തിൽ തന്നെ പുസ്തകം പ്രസിദ്ധീകരിക്കാൻ കഴിഞ്ഞ എഴുത്തുകാരിയായതിൽ അഭിനന്ദിക്കുന്നു മായാ! എന്നെ സംബന്ധിച്ച് ഗ്രെയിൻസ് ഓഫ് സ്റ്റാർഡസ്റ്റ് സ്പർശിക്കുന്നതും തെളിമയാർന്നതുമായ തരത്തിലുള്ള ഒരു യുവ എഴുത്തുകാരിയുടെ മുതിർന്ന അന്തരാത്മാവിന്റെ ആവിഷ്കാരമാണ്. കുറച്ച് തവണയെ ഞാൻ നിന്നെ കണ്ടിട്ടുള്ളൂ, പക്ഷേ സ്വന്തം മനസ്സറിയുന്ന, സ്വന്തം ജീവിതവഴി കെട്ടിപ്പടുക്കാൻ തീരുമാനിച്ചിറങ്ങിയ ഒരു പെൺകുട്ടിയെന്ന നിലയിൽ ഞങ്ങളെ നീ ഇംപ്രസ് ചെയ്തിരുന്നു’’. – സുപ്രിയ കുറിച്ചു.

നീ സ്വന്തം പാത കെട്ടിപ്പടുക്കുന്നത് കാണുമ്പോൾ അഭിമാനിക്കാതിരിക്കാനാവുന്നില്ലെന്നും സുപ്രിയ.