കഴിഞ്ഞ ദിവസമായിരുന്നു മലയാള സിനിമയുടെ പ്രിയയുവസംഗീത സംവിധായകൻ സുഷിൻ ശ്യാമിന്റെ വിവാഹം. ഉത്തരയാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങ്. തുടർന്ന് വിരുന്നും സംഘടിപ്പിച്ചിരുന്നു.
ഇപ്പോഴിതാ, വിവാഹച്ചടങ്ങിൽ നിന്നുള്ള കൂടുതൽ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. താലികെട്ടിന്റെയും തുടർന്നുള്ള ചടങ്ങുകളുടെയും ചിത്രങ്ങളാണിവ. ഫ്ലോറൽ ലൂസ്ഫിറ്റ് ഷോർട്ട് കുർത്തയാണ് സുഷിൻ ധരിച്ചത്. പേസ്റ്റൽ ഓറഞ്ച് സാരിയാണ് ഉത്തര അണിഞ്ഞത്.