Monday 15 February 2021 02:58 PM IST : By സ്വന്തം ലേഖകൻ

പ്രണയം തൊട്ടുണർത്തിയ മധുരഗീതത്തിന് പുനരാവിഷ്കാരം: ‘ഉനക്കാഗ പിറന്തേനെ’: കവർസോംഗുമായി സുമി

sumi-unakkaga

പ്രണയത്തെ തൊട്ടുണർത്തുന്ന മധുരഗീതത്തിന് പുനരാവിഷ്കാരവുമായി ആർജെയും അവതാരികയുമായ സുമി. ‘ഉനക്കാഗേ പിറന്തേനെ’ എന്ന മനോഹര പ്രണയഗീതമാണ് സുമിയുടെ ശബ്ദത്തിലൂടെ പുനർജനിക്കുന്നത്. പ്രണയദിനത്തിലാണ് ഗാനം പുറത്തിറക്കിയിട്ടുള്ളത്.

‘പരസ്പരം കൈ കോർത്ത് ഒരു ജന്മം മുഴുവൻ മഴ നനഞ്ഞു കൈ കോർത്ത് നടക്കാൻ തുടിക്കുന്നവരും ജന്മങ്ങളിലും പ്രണയം പകുക്കാൻ കൊതിക്കുന്ന മഞ്ചാടിമനസ്സുകൾക്കായി’ ഈ ഗാനം സമർപ്പിക്കുന്നുവെന്ന് സുമി കുറിക്കുന്നു.

ഹരി കൃഷ്ണമൂർത്തിയാണ് ഗാനം ഫൈനൽ മിക്സ് ചെയ്ത് പുറത്തിറക്കിയിരിക്കുന്നത്. ഷൈൻ തിരുമലയുടേതാണ് ഛായാഗ്രഹണം, എഡിറ്റിങ് ആനന്ദ് സത്യരാജ്.

ജസ്റ്റിൻ പ്രഭാകരൻ ഈണം നൽകി വാലിയുടെ രചനയിൽ ഒരുങ്ങിയ ഈ ഗാനം വിജയ് സേതുപതി ചിത്രം പനൈയാരും പദ്മിനിയിലേതുമാണ്. ബൽറാം, സന്ധ്യ എന്നിവരാണ് ഗാനത്തിന്റെ ഒറിജിനൽ വേർഷന്റെ പിന്നണിയിലുള്ളത്.