Friday 26 November 2021 03:41 PM IST : By സ്വന്തം ലേഖകൻ

ഉണ്ണി മുകുന്ദൻ പാടിയ അയ്യപ്പഭക്തി ഗാനം: പ്രകാശനം ശബരിമല സന്നിധാനത്ത്

unni

താൻ ആദ്യമായി നിർമ്മിച്ച് നായകനായി അഭിനയിക്കുന്ന ‘മേപ്പടിയാൻ’ എന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദൻ പാടിയ അയ്യപ്പഭക്തി ഗാനത്തിന്റെ പ്രകാശനം ശബരിമല സന്നിധാനത്ത് കൊടിമരച്ചുവട്ടിൽ നടന്നു. നടൻ രാഹുൽ മാധവ് ശബരിമല തന്ത്രി കണ്ഠര് മഹേഷ് മോഹനർക്ക് നൽകി പ്രകാശനം ചെയ്തു.

മേപ്പടിയാനിലെ ഗാനങ്ങൾ ഗുഡ്വിൽ എന്റർടൈൻമെന്റ് പ്രേക്ഷകരിലേക് എത്തിക്കുന്നു. ചിത്രം ജനുവരിയിൽ തിയേറ്ററിൽ എത്തും എന്ന് ഉണ്ണി മുകുന്ദൻ അറിയിച്ചു.