Saturday 04 December 2021 10:15 AM IST : By സ്വന്തം ലേഖകൻ

‘ദൂരെ ദൂരെ ദൂരെയുണ്ട് സ്വാമിയുള്ള മാമല...’: ഉണ്ണി മുകുന്ദന്റെ അയ്യപ്പ ഭക്തിഗാനം ഹിറ്റ് ചാർട്ടിലേക്ക്: വിഡിയോ

unni

മേപ്പടിയാൻ എന്ന ചിത്രത്തിനു വേണ്ടി ഉണ്ണി മുകുന്ദൻ ആലപിച്ച അയ്യപ്പ ഭക്തിഗാനം ഹിറ്റ് ചാർട്ടിലേക്ക്. മോഹൻലാലാണ് പാട്ടിന്റെ ലിറിക്കൽ വിഡിയോ തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തത്. രാഹുൽ സുബ്രഹ്മണ്യനാണ് സംഗീതസംവിധാനം. വിനായക് ശശികുമാറാണ് പാട്ടിന്റെ വരികളെഴുതിയിരിക്കുന്നത്. വിഷ്ണു മോഹന്‍ എഴുതി സംവിധാനം ചെയ്ത് ഉണ്ണി മുകുന്ദൻ നായകനാകുന്ന മേപ്പടിയാൻ ഉടൻ തിയറ്ററുകളിലെത്തും. ഉണ്ണി മുകുന്ദനാണ് ചിത്രം നിർമിക്കുന്നതും.