Thursday 31 January 2019 05:17 PM IST : By സ്വന്തം ലേഖകൻ

ചിരിയിൽ കുസൃതി ഒളിപ്പിച്ച് ജ്യോതി കൃഷ്ണ; മനോഹരമായ വിവാഹനിശ്ചയ വിഡിയോ കാണാം

jyothy_krishna

ചിരിയിൽ കുസൃതി ഒളിപ്പിച്ച് കവിളിൽ നാണത്തിന്റെ മഞ്ഞൾ അണിഞ്ഞ് ജ്യോതി കൃഷ്ണ. സിനിമാതാരം ജ്യോതി കൃഷ്ണയുടെ മനോഹരമായ വിവാഹ നിശ്ചയ വിഡിയോ കാണാം. വിവാഹ നിശ്ചയം കഴിഞ്ഞ മാസം 26 നായിരുന്നു. ക്ലാസ്മേറ്റ്സിലൂടെ പ്രേക്ഷക ഹൃദയങ്ങളില്‍ ഇടംപിടിച്ച രാധികയുടെ സഹോദരന്‍ അരുണ്‍ ആനന്ദ രാജയാണ് വരന്‍. ദുബായിലാണ് അരുണ്‍ ജോലി ചെയ്യുന്നത്. നവംബര്‍ 19നാണ് വിവാഹം.

ബോംബെ മാര്‍ച്ച് 12 ആയിരുന്നു ജ്യോതിയുടെ അരങ്ങേറ്റ ചിത്രമെങ്കിലും ലൈഫ് ഓഫ് ജോസൂട്ടിയാണ് ജ്യോതികയുടെ സിനിമാ കരിയറില്‍ വഴിത്തിരിവ്. ഗോഡ് ഫോര്‍ സെയില്‍, ലിസമ്മയുടെ വീട്, ലൈഫ് ഓഫ് ജോസൂട്ടി, ഡോള്‍സ് തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങളില്‍ തിളങ്ങിയ നടിയാണ് ജ്യോതി കൃഷ്ണ. മഞ്ജുവാര്യര്‍ നായികയാകുന്ന ആമിയിലും ജ്യോതി സുപ്രധാന വേഷത്തിലെത്തുന്നുണ്ട്. മാധവിക്കുട്ടിയുടെ സുഹൃത്തായ മാലതിക്കുട്ടിയുടെ കഥാപാത്രമാണ് ജ്യോതികൃഷ്ണയ്ക്ക്.