Saturday 11 July 2020 02:49 PM IST : By തയാറാക്കിയത്: അജിത് ഏബ്രഹാം, ഫോട്ടോ: അനൂപ് ചാക്കോ

‘പൃഥ്വിയുടെ ഭാര്യ സുപ്രിയയ്ക്ക് ഞാനൊരു വാക്കു കൊടുത്തിരുന്നു’; മരുഭൂമിയിലെ ആ ദിനങ്ങളുടെ ഓർമ്മയിൽ സംവിധായകന്‍ ബ്ലെസി

blessy678754

േജാര്‍ദാനില്‍ നിന്നു െമാെെബലില്‍ സംസാരിക്കുമ്പോള്‍ െബ്ലസി നല്ല പിരിമുറുക്കത്തിലായിരുന്നു. േകാവിഡ് മഹാമാരി മൂലം ‘ആടുജീവിതം’ സിനിമയുെട ഷൂട്ടിങ് അനിശ്ചിതമായി മുടങ്ങിയതു മാത്രമല്ല കാരണം. ഷൂട്ടിങ് പുനരാരംഭിക്കാനാവുന്നില്ല. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള  58 േപരടങ്ങുന്ന ഷൂട്ടിങ് ടീം 32 ദിവസമായി മരുഭൂമിയില്‍ കുടുങ്ങി കിടക്കുകയാണ്. ഇന്ത്യയിേലക്കുള്ള െഫ്ലെറ്റുകള്‍ എന്നു തുടങ്ങുെമന്ന് തീരുമാനമാകുന്നില്ല.

പല സിനിമാ ഒാഫറുകളും േവണ്ടെന്നു വച്ചാണ് പൃഥ്വിരാജ് ആടുജീവിതത്തില്‍ നായക കഥാപാത്രമാകാെനത്തിയത്. കഠിനപ്രയത്നത്താല്‍ ശരീര ഭാരം  നന്നേ കുറച്ചിട്ടുണ്ട്. അതു നിലനിർത്തുകയും േവണം. ഇൗ അപ്രതീക്ഷിത പ്രതിസന്ധികള്‍ പറഞ്ഞു െബ്ലസി ഒരു നിമിഷം മൗനത്തിലായി. പിെന്ന ആത്മവിശ്വാസം തുളുമ്പുന്ന  ശബ്ദത്തില്‍ തുടര്‍ന്നു. ‘‘ഞാനിേപ്പാള്‍  ഒരു സംവിധായകന്‍റെ മാത്രം േറാളിലല്ല. ഏെറ പ്ലാനിങ്ങും ക്ഷമയും ഒരുേപാെല ആവശ്യമുള്ള ഒരു ടീം ലീഡറുെട അതിസാഹസികമായ ഉത്തരവാദിത്തങ്ങളിലുമാണ്.’’

നാട്ടിലെത്തി ക്വാറന്‍റീനിലായ ദിവസങ്ങളില്‍ തന്നെ, മരുഭൂമിയിെല മറക്കാനാകാത്ത േനരനുഭവങ്ങള്‍ െബ്ലസിയുെട ഡയറിക്കുറിപ്പായി എഴുതി, വനിത വായനക്കാര്‍ക്കു വേണ്ടി...

മാർച്ച് 9 തിങ്കള്‍, 2020

പുലര്‍ച്ചെ 12 മണി

െനടുമ്പാശ്ശേരിയില്‍ നിന്ന് ഖത്തര്‍ എയര്‍െവയ്സിെന്‍റ ഫ്ലൈറ്റില്‍ േദാഹയിേലക്ക്. അവിെട നിന്നു േജാര്‍ദാെന്‍റ തലസ്ഥാനമായ അമാനിലാണ് ഇേപ്പാള്‍ ലാന്‍ഡ് െചയ്തിരിക്കുന്നത്. സിനിമയുെട ക്യാമറാമാന്‍ സുനിലും ആര്‍ട്ഡയറക്ടര്‍ പ്രശാന്ത് മാധവും 12 സഹായികളടങ്ങുന്ന ക്രൂവും എെന്‍റ ഒപ്പമുണ്ട്.

അമാനിെല സമയം ഇപ്പോള്‍ തിരുവല്ലയിെല സമയവുമായി മൂന്നര മണിക്കൂര്‍ പിന്നിലാണ്.

കിടുകിടാ വിറയ്ക്കുന്ന തണുപ്പ്. എല്ലാവരും ജാക്കറ്റും ഗ്ലൗസും  ധരിച്ചിട്ടുണ്ട്. എയര്‍േപാര്‍ട്ടില്‍ നിന്ന് 450 കിേലാമീറ്റര്‍ ദൂരമുണ്ട് വാദിറാം  മരുഭൂമിയിെല ബബിൾസ്  എന്ന വിളിേപ്പരുള്ള  താല്‍ക്കാലിക ക്യാംപിേലക്ക്. ഞങ്ങളുെട വാഹനം അങ്ങോട്ടു പുറപ്പെട്ടു.

എന്തിന് േജാര്‍ദാന്‍...

പലരും േചാദിച്ച ചോദ്യം ഒരു നിമിഷം ഞാന്‍ എേന്നാട്  തന്നെ േചാദിച്ചു. ആടുജീവിതത്തിെന്‍റ ഷൂട്ടിങ്ങിനായി എന്തിനാണ് േജാര്‍ദാന്‍ തന്നെ തിരഞ്ഞെടുത്തത്? േലാറന്‍സ് ഒാഫ് അേറ ബ്യ, സ്റ്റാര്‍വാഴ്സ്, അലാവുദീന്‍... തുടങ്ങി ലോക പ്രശസ്ത  സിനിമകള്‍ ഷൂട്ട് െചയ്ത സ്ഥലമായതു െകാണ്ടാണോ? അ തോ 40 ലക്ഷം ടൂറിസ്റ്റുകള്‍ വന്നു പോകുന്ന, മികച്ച ഷൂട്ടിങ് ഫ്രണ്ട്‌ലി രാജ്യം എന്ന വിേശഷണമോ?

 ഇതൊന്നുമല്ല യഥാർഥ കാരണം. േജാര്‍ദാനിേലക്ക് ആക  ര്‍ഷിച്ച മുഖ്യകാരണം ആട് ആണ്. അവാസി എന്ന ഇനം െചമ്മരി ആടുകള്‍. 60– 80 കിേലാഗ്രാം  തൂക്കം വരുന്ന കുറിയ വാലുള്ള ഇൗ കുള്ളന്‍ സുന്ദരക്കുട്ടന്‍മാരുെട നടത്തത്തിനു തന്നെ പ്രത്യേക അഴകാണ്.

ഷൂട്ടിങ്ങിന് മുന്‍പ് െമാേറാേക്കായിലും ഒനീഷായിലുെമല്ലാം േപായതാണ്. ഇൗ ജനുസില്‍െപട്ട ആടുകളെ  അവിെടയും കണ്ടിരുന്നു. പക്ഷേ, അവയുെട വാലിനു േപാലും  േജാര്‍ദാനിെല അവാസിയുെട അത്ര അഴകില്ല.

അവാസി ആടിന് സമൃദ്ധമായി പാല്‍ ഉള്ളതിനാല്‍ ഇടയ്ക്കിെട ആട്ടിടയന്മാര്‍ പാല്‍ കറന്നു കളയും. അെല്ലങ്കില്‍ അ കിടിനു നീരു വരുമത്രേ. ഏതായാലും പാലിെനക്കാള്‍ ഡിമാന്‍ഡ് ഇവയുെട േരാമത്തിനാണ്. വന്‍ ബിസിനസ് ആണത്. െചമ്മരിയാടിെന്‍റ േതാലിനും നല്ല ഡിമാന്‍റുണ്ട്.

േജാര്‍ദാന്‍ മരുഭൂമിയിെല മലകളുെട ശില്‍പഭംഗി ആരേയും  േമാഹിപ്പിച്ചു കളയും. മലകളിെല  മണ്ണ് ഏതോ മഴയിൽ ഒഴുകി േപായതു േപാെല േതാന്നും. ഒരു കാലത്ത് ഈ പ്രദേശമെല്ലാം െവള്ളത്തിനടിയിലായിരുന്നുെവന്നു ചരിത്രം.

േതനും പാലുെമാഴുകുന്ന വാഗ്ദത്ത ഭൂമിയിേലക്ക് േമാശ ജനങ്ങളെ നയിച്ചതും സാഹസിക യാത്രയ്ക്കിടയില്‍ കടൽ  ജലം  ഇരുവശത്തേക്കും പകുത്തു മാറ്റിയതും െെബബിളില്‍ വായിച്ചിട്ടുണ്ട്. ഇേപ്പാള്‍ േജാര്‍ദാന്‍ നദിയുെട അക്കരയിേലക്കു േനാക്കിയാല്‍  ഇസ്രാേയല്‍ കാണാം. വാദിറാമിെല ചില മ ലകള്‍ കണ്ടാല്‍ ഇന്ത്യയിെല ക്ഷേത്രങ്ങള്‍ േപാെല േതാന്നും. പല മലകളിലും മനോഹരമായ ചിത്രങ്ങളും.

മാർച്ച് 12  വ്യാഴം,  2020

നായകൻ വരുന്നു

പൃഥ്വിരാജ് ഇന്നെത്തും. െസറ്റ് നിറയെ അതിന്‍റെ ആവേശത്തിലാണ്. േകരളത്തില്‍ നിന്നു പുറപ്പെടും മുന്‍പ് രാജു എേന്നാട് പറഞ്ഞ ഒരു കാര്യം ഞാനോര്‍ത്തു. ‘േചട്ടാ, ശരീരം െമലിയാന്‍  േവണ്ടി  മാസങ്ങേളാളം പട്ടിണി കിടന്ന്, താടിയും വളര്‍ന്ന് അസ്വസ്ഥതകളുണ്ട്. ഷൂട്ടിങ്ങിനിടയില്‍  ഞാന്‍ േദഷ്യപെട്ടാല്‍ േപാലും ഒന്നും േതാന്നരുത്, ക്ഷമിേച്ചക്കണം...’

ശരിയാണ് ആറു മാസത്തെ കഠിനമായ പരിശ്രമത്തിലൂെടയാണ് രാജു ‘ആടു ജീവിത’ത്തിെല നജീബ് എന്ന കഥാപാത്രത്തിെന്‍റ രൂപഭാവങ്ങളില്‍ എത്തിയിരിക്കുന്നത്. ശരീരത്തിെല ലവണങ്ങള്‍ നഷ്ടപ്പെടുമ്പോള്‍ ശാരീരികമായി മാത്രമല്ല മാനസികമായും ചില മാറ്റങ്ങള്‍ ഉണ്ടാകും. െപരുമാറ്റം, പ്രതികരണം തുടങ്ങിയവയെ എല്ലാം ഉറപ്പായും ബാധിക്കും.

രൂപമാറ്റ ചികിത്സയുമായി ബന്ധപെട്ട് ഒാസ്ട്രിയക്കു േപാ കാന്‍, രാജു എേന്നക്കാള്‍ മുന്‍േപ നാടും വീടും വിട്ടതാണ്. ഭാര്യ സുപ്രിയയ്ക്ക് ഞാന്‍ ഉറപ്പു െകാടുത്തിരുന്നു, രാജുവിെന്‍റ ആേരാഗ്യകാര്യത്തില്‍ പ്രത്യേകം ശ്രദ്ധിേച്ചാളാെമന്ന്.

jordds55

നാട്ടില്‍ നിന്നുള്ള ഒരു േഡാക്ടറും  ഞങ്ങളുെട  ടീമില്‍ ഉണ്ടായിരുന്നു. അതൊരു െെധര്യമായി. സംവിധായകന്‍ എ ന്ന രീതിയില്‍ മാത്രമല്ലല്ലോ ഞാനും രാജുവും തമ്മിലുള്ള ബ ന്ധം. ഈ അനുജന്‍റെ  ആേരാഗ്യം  കാക്കുന്ന ഉത്തരവാദിത്തത്തില്‍ നിന്ന് ഒരിക്കലും ഒഴിഞ്ഞു മാറാനാകില്ല എനിക്ക്...   

ഒന്നോ രണ്ടോ ആർട്ടിസ്റ്റുകൾ ഒഴികെ എല്ലാവരും ജോര്‍ദാനില്‍ എത്തിക്കഴിഞ്ഞു.  േകാവിഡ് എന്ന മഹാമാരിയുെട പിടിയില്‍  േലാകം ആെക നിശ്ചലമാകാന്‍ േപാകുകയാെണന്നു സ്വപ്നത്തില്‍ േപാലും ആരും ചിന്തിച്ചിരുന്നില്ല.

മാര്‍ച്ച് 18 ബുധന്‍, 2020

ഷൂട്ടിങ്  തുടങ്ങി, പക്ഷേ.... 

മസ്കറ്റ്, അബുദാബി എന്നിവിടങ്ങളില്‍ നിന്നു വരേണ്ട ആർ ട്ടിസ്റ്റുകളോട് ഉടന്‍ പുറപ്പെടാന്‍ അറിയിച്ചു. പക്ഷേ, അവര്‍ എ ത്തിയതും  അമാന്‍ എയര്‍േപാര്‍ട്ട് അടച്ചു. അവര്‍ ഒരു െെഫവ്  സ്റ്റാര്‍ േഹാട്ടലില്‍ ക്വാറന്‍റീനിലായി.

ലോസാഞ്ചല്‍സില്‍ നിന്നു വരാനിരുന്ന േഹാളിവുഡ്  താ രത്തിന് പുറപ്പെടാന്‍ സാധിച്ചിട്ടില്ല എന്നറിഞ്ഞു. ഉള്ള താരങ്ങളെ വച്ചു ഷൂട്ടിങ്  തുടങ്ങാനായിരുന്നു എന്‍റെ തീരുമാനം. രസകരമാണ് ഇപ്പോള്‍ ദിനങ്ങള്‍. എല്ലാവരും ഒരുമയോെട ഒത്തുചേര്‍ന്ന് ഷൂട്ടിങ്.

മരുഭൂമിയിലേക്കെത്തുന്ന ടൂറിസ്റ്റുകള്‍ ഇടയ്ക്കു ഷൂട്ടിങ് കാണാനെത്തുന്നുണ്ട്. ദൂരെ നിന്ന് ഒരു വാഹനം പാഞ്ഞു വരുന്നതു കണ്ടാല്‍ ഉറപ്പിക്കാം, വിനോദ സഞ്ചാരികള്‍ ആണെന്ന്. പല ദേശത്തു നിന്നുള്ളവര്‍, പല വേഷക്കാര്‍, പല ഭാഷ സംസാരിക്കുന്നവര്‍, സംശയങ്ങളുള്ളവര്‍. ഇന്ന് ഒരു പാകിസ്ഥാനി സഞ്ചാരി രസകരമായ ഒരു സംശയം എേന്നാടു േചാദിച്ചു. ‘താങ്കള്‍ നസ്റുദ്ദീന്‍ ഷാ ആേണാ..?’.    

ചില കാര്യങ്ങള്‍ അങ്ങനെയാണ്. അത് സംഭവിേച്ച തീരൂ. ദാ, ഇന്ന് േജാര്‍ദാനില്‍ കര്‍ഫ്യു പ്രഖ്യാപിച്ചു. ഇപ്പോള്‍ ടൂറിസ്റ്റുകളുെട തിരക്കും ബഹളവും ഒന്നുമില്ല. ഇവിെട െെസന്യത്തിനാണ് നിയമ പരിപാലനത്തിെന്‍റ  ചുമതല. അതുെകാണ്ട് ആരും നിയമം െതറ്റിക്കാന്‍ െെധര്യപ്പെടില്ല. ഒരു േകാടി ജനസംഖ്യയുള്ള േജാര്‍ദാനില്‍ ഞങ്ങള്‍  ഒറ്റപ്പെട്ടതു പോലെ. ഷൂട്ടിങ് ടീമും ഒപ്പമുള്ള േജാര്‍ദാന്‍ സംഘവും േഹാട്ടല്‍ ജീവനക്കാരും എല്ലാം തനിച്ചായതു േപാെല..

മാര്‍ച്ച് 22 ഞായര്‍, 2020

വന്നു കയറിയ വിപത്തുകൾ

ഇന്ന് ഇവിടെയൊരു അപകടം നടന്നു. ഷൂട്ടിങ് െസറ്റിെല  താമസം ഭക്ഷണം തുടങ്ങിയവയുെട േമല്‍േനാട്ടം വഹിച്ചിരുന്നത്  േജാര്‍ദാന്‍കാരന്‍  ഹുെെസനിയായിരുന്നു.  അദ്ദേഹം ഒരു ബ ഗ്ഗി ( മരുഭൂമിയില്‍ ഉപയോഗിക്കുന്ന സ്കൂട്ടര്‍) ഒാടിച്ചു മണല്‍ കൂനയില്‍ െചന്നിടിച്ച് മറിഞ്ഞു.

െതറിച്ചു വീണ ഹുെെസനിയുെട മുഖത്തിനും നാക്കിനും കണ്ണിനും  സാരമായി പരുേക്കറ്റു. ഹുെെസനിെയ മിലിട്ടറി ആ ശുപത്രിയില്‍ എത്തിച്ച് സര്‍ജറി െചയ്തു. േകരളത്തില്‍ നിന്നെത്തിയ ഷൂട്ടിങ് സംഘം മറ്റു രാജ്യക്കാെരക്കൂടി ഉള്‍പ്പെടുത്തി കര്‍ഫ്യു ലംഘിച്ചു എന്ന് ഇവിടെ വാര്‍ത്ത പരന്നിട്ടുണ്ടെന്നു കേട്ടു. ഇനി എന്തൊക്കെ പുലിവാലാേണാ ഉണ്ടാവുക.

പേടിച്ച േപാലെ ഒന്നും സംഭവിച്ചില്ല. ഗവണ്‍െമന്‍റില്‍ യാഥാര്‍ഥ്യം േബാധിപ്പിച്ചപ്പോൾ അവര്‍ക്കു കാര്യങ്ങള്‍ മനസ്സിലായി. ഷൂട്ടിങ് വീണ്ടും തുടങ്ങാനുള്ള അനുവാദവും തന്നു.

മാര്‍ച്ച് 23 തിങ്കള്‍, 2020

ആദ്യമായി പൊലീസ് സ്റ്റേഷനിൽ

ഇന്നും ഉണ്ടായി ഒരു വിപത്ത്. ഞാനും ക്യാമറാമാന്‍ സുനിലും കൂടി താമസസ്ഥലത്തു നിന്നു െലാേക്കഷനിേലക്ക് കാറില്‍ േപാകുകയാണ്. േജാര്‍ദാന്‍കാരനായ ബദുവന്‍ െഡ്രെവറാണ് കാര്‍ ഒാടിക്കുന്നത്.

വാദിറാം െപാലീസ് സ്േറ്റഷന്‍റെ മുന്നില്‍, െപാലീസ് ഞങ്ങളുടെ കാര്‍ തടഞ്ഞു. അറബിയില്‍ എന്തൊക്കെയോ അവര്‍ േചാദിച്ചു. കര്‍ഫ്യു ലംഘിച്ച് അതിേല കാര്‍ ഒാടിച്ചതിനാകും ഞങ്ങളെ തടഞ്ഞതെന്നു ഞാന്‍ ആദ്യം കരുതി. ഏെതാക്കെ വഴികളിലൂെടയാണു േപാകാവുന്നത്, േപാകരുതാത്തത് എ ന്നു ഞങ്ങള്‍ക്കറിയില്ലല്ലോ.

ഇതുവരെ േകരളത്തിലെ ഒരു െപാലീസ് സ്റ്റേഷനിലും എനിക്കു പോകേണ്ടി വന്നിട്ടില്ല. ഇതാ, ഇപ്പോള്‍ േജാര്‍ദാനില്‍ അതിന് അവസരം. േജാര്‍ദാനിെല ജയിലുകള്‍ക്കു മൂന്നടി െപാക്കമേ ഉള്ളൂെവന്നൊെക്ക േകട്ടിട്ടുണ്ട്. അതിെലങ്ങാനും കിടക്കേണ്ടി വരുമോ എന്നോര്‍ത്തു ഞാെനാന്നു േപടിച്ചു.

 െപാലീസുകാര്‍  ഞങ്ങളോട്  പാസ്േപാര്‍ട്ടാണ് േചാദിക്കു ന്നതെന്ന് അവരുെട ആംഗ്യ ഭാഷയില്‍ നിന്നു പിന്നീട് മനസ്സിലായി. അതു െകാടുത്താല്‍ ഞങ്ങളുെട കാര്യത്തിന്  ഉടന്‍ ‘തീരുമാനമാകും.’ ദിലീപ് പഞ്ചാബി ഹൗസില്‍ ഉപയോഗിച്ച  ‘ജബ്ബ..ജബ്ബ....’ ഭാഷ ഇന്നിവിെട ഞങ്ങളെ സഹായിച്ചു.

െപാലീസിന്‍റെ പിടിയില്‍ നിന്ന് ഇന്നു ഞങ്ങളെ രക്ഷിച്ചത്  േജാര്‍ദാന്‍ ടീമിന്‍റെ  മാേനജര്‍ ആണ്. അദ്ദേഹം വന്നു െപാലീസുകാരുമായി സംസാരിച്ചു. കാര്യങ്ങള്‍ വിശദമാക്കി.

കര്‍ഫ്യൂ കര്‍ശനമാണെന്നും ഷൂട്ടിങ് മുടങ്ങുമെന്നും ഏതാണ്ട് ഉറപ്പായി. രാജുവുമായി ഇന്ന് ഇക്കാര്യം ചര്‍ച്ച െചയ്തു. തീരുമാനം ഒന്നേയുള്ളൂ എന്നറിയാമായിരുന്നു, ഷൂട്ടിങ്ങിനും േലാക്ഡൗണ്‍.

ഇനി എനിക്കും രാജുവിനും 58 േപര്‍ അടങ്ങുന്ന സംഘത്തിനും  മുഖത്തോടു മുഖം േനാക്കിയിരിക്കാം, കര്‍ഫ്യൂ തീരും വരെ.

മാര്‍ച്ച് 28 ശനി, 2020

മറ്റു രാജ്യക്കാര്‍ക്കായി െഫ്ലെറ്റ് വരുന്നു 

ഇവിെട കുടുങ്ങിയ ഒമാന്‍ സ്വദേശികളെയല്ലാം ഒമാനില്‍ നിന്ന് മൂന്ന് െഫ്ലെറ്റ്  വന്നു െകാണ്ടു േപായി. ഞങ്ങളുെട ടീമിലുണ്ടായിരുന്ന ആർട്ടിസ്റ്റ് താലിബും  ഇൗ െഫ്ലെറ്റില്‍ ഒമാനിേലക്കു  മടങ്ങി. ജര്‍മനിയില്‍ നിന്നു വിമാനം വന്ന്  ജര്‍മന്‍കാെരയും സ്വന്തം രാജ്യത്തേക്കു  െകാണ്ടുേപായി. ഇനി ഞങ്ങള്‍ക്ക് എ ന്നാണു വീട്ടിേലക്കു മടങ്ങാനാകുക... അസ്വസ്ഥപ്പെടുത്തുന്ന ആ േചാദ്യം ആണ് ഇപ്പോള്‍ എന്‍റെ മനസ്സ് നിറയെ.

DSC00069

സംഘത്തില്‍െപട്ട ചിലരുെട ബന്ധുക്കള്‍ നാട്ടില്‍ മരിച്ച വാര്‍ത്ത ഇവിെട അറിയുന്നുണ്ട്. ചിലരുെട കുട്ടികള്‍ക്ക്  അസുഖം പിടിെപട്ട വിവരം വിളിച്ചറിയിക്കുന്നു. ടീമംഗങ്ങളുെട മുഖത്തു നിരാശയും വേവലാതിയും നിറയുന്നത് ഞാന്‍ കണ്ടു.

കേരളത്തില്‍ നിന്നു മാത്രമല്ല, മുംെെബ, െെഹദരാബാദ്, എന്നിവിടങ്ങളില്‍ നിന്നുള്ളവരും ടീമിലുണ്ട്. പലര്‍ക്കും പല അഭിപ്രായങ്ങള്‍. പലതരം ആവശ്യങ്ങള്‍...

ഒരാള്‍ എന്നോടു ചോദിച്ചു, ‘ഇന്ത്യയില്‍ എവിടേക്കെങ്കിലും ഒരു വിമാന ടിക്കറ്റ് സംഘടിപ്പിച്ചു തരാനാകുമോ? കിേലാ മീറ്ററുകള്‍ നടന്നായാലും രക്ഷപ്പെട്ടോളാം...’

 ഇവരെ ഈ അരക്ഷിതാവസ്ഥയില്‍ നിന്നു രക്ഷിക്കണം എന്നെനിക്കു തോന്നി. കുറേ ചിന്തിച്ചു ചിന്തിച്ചാണ് ക്രിക്കറ്റ് കളി എന്ന ആശയത്തിലേക്കെത്തിയത്. അതു േകട്ടതോടെ എല്ലാവരും ഉഷാറായി. ചിലര്‍ േപായി തടിെവട്ടി ക്രിക്കറ്റ് ബാറ്റുണ്ടാക്കി. പക്ഷേ, ഒരു െചറിയ പന്തു കിട്ടാന്‍ മാര്‍ഗമില്ലായിരുന്നു. റബര്‍െചരിപ്പിെന്‍റ േഫാം മുറിെച്ചടുത്തു പന്താക്കി മാറ്റി. ഇന്നു കളിക്കിടെ, ഒരു കൂറ്റന്‍ സിക്സര്‍ അടിച്ചതിന്‍റെ ആവേശത്തില്‍ അടുത്തു വന്ന് രാജു പറഞ്ഞു, ‘േചട്ടാ, ഇരുപതു വര്‍ഷം മുന്‍പാണ് ഇതു േപാെല ക്രിക്കറ്റ് കളിച്ചിട്ടുള്ളത്...’

ഇപ്പോള്‍ ടീമില്‍ എല്ലാവരും ആക്റ്റീവാണ്. ക്രിക്കറ്റും ചീട്ടുകളിയുമുണ്ട്. ചിലര്‍ നാട്ടിലെ കുടുംബാംഗങ്ങളെയും ഉള്‍െപ്പ ടുത്തി ഒാണ്‍െെലനില്‍ ലൂേഡാ കളിക്കുന്നുണ്ട്. ടീമംഗങ്ങളുടെ ജന്മദിനാഘോഷങ്ങള്‍ നടക്കുന്നുണ്ട്. പിരിമുറുക്കത്തിന് േനരിയ അയവു വന്നതു േപാെല.

ഏപ്രില്‍ 10 െവള്ളി, 2020

ദുഃഖവെള്ളിയാഴ്ച ഭക്തി സാന്ദ്രമായി

ഇന്ന് ദുഃഖവെള്ളി. പള്ളിയില്‍ പോകാത്ത ഒരു ദുഃഖവെള്ളി പോലും എന്‍റെ ഒാര്‍മയിലില്ല. സഹസംവിധായകനായി ചെെന്നെയില്‍ പ്രവര്‍ത്തിക്കുമ്പോഴും  ഏെറ ശ്രമിച്ച് പള്ളിയില്‍ േപായിട്ടുണ്ട്.

ഇവിടെയും ദുഃഖവെള്ളി ഞങ്ങള്‍ ഭക്തിസാന്ദ്രമാക്കി. പ തിനാലു സ്ഥലങ്ങള്‍ ഒരുക്കി ഞങ്ങള്‍ കുരിശിെന്‍റ വഴി നടത്തി. ഫൊേട്ടാഗ്രഫര്‍ അനൂപ്ചാേക്കാ ക്രിസ്തുവിന്‍റെ വേഷം അണിഞ്ഞു. മറിയവും ക്രിസ്തുവിെന കുരിശു താങ്ങി സഹായിച്ച ശിമയോനുെമല്ലാം അക്ഷരാര്‍ഥത്തില്‍ േനരനുഭവമായി.

േഹാട്ടലിെന്‍റ അടുക്കള കയ്യേറി ഞങ്ങള്‍ ദുഃഖവെള്ളിയാഴ്ചക്കഞ്ഞി വച്ചു. ഒപ്പം െതാട്ടുകൂട്ടാന്‍ അച്ചാറും. പലരുെടയും െെകവശമുണ്ടായിരുന്ന അച്ചാറുകള്‍ ഒരുമിച്ചു ചേര്‍ത്തുണ്ടാക്കിയ ‘േകാമ്പിേനഷന്‍ അച്ചാര്‍’ ആണ് ഞങ്ങളിന്നു കൂട്ടിയത്. എന്താ അതിന്‍റെ രുചി...

എപ്രില്‍ 14  െചാവ്വ, 2020

ഇതുേപാെല വിഷു ആേഘാഷിച്ചിട്ടില്ല

ഞാനാദ്യമായാണ് ഇത്ര രസകരമായി വിഷു ആേഘാഷിക്കുന്നത്. പുലര്‍ച്ച 12 കഴിഞ്ഞപ്പോെഴ ഒാേരാ െടന്‍റിെന്‍റ മുൻപിലും കണി കാണിക്കാന്‍ തുടങ്ങി.   തുണി െകാണ്ട് നിര്‍മിച്ച െകാന്നപൂവ്. ശ്രീകൃഷ്ണ രൂപവും ഫലങ്ങളും. ആര്‍ട്ഡയറക്ടര്‍ പ്രശാന്ത് മാധവിെന്‍റ േമല്‍ േനാട്ടത്തിലായിരുന്നു കണി ഒരുക്കല്‍.

പായസം ആയിരുന്നു വിഷു സ്െപഷല്‍ ആയി ഉണ്ടാക്കിയത്. ഇപ്പോള്‍ ആ റസ്റ്ററന്‍റിന്‍റെ മെനുവില്‍ പായസവും ഇടയ്ക്കിെട ഉള്‍െപ്പടുത്തുന്നുെണ്ടന്നു കേട്ടു.

േമയ് 4 തിങ്കള്‍,2020

കുടിെവള്ളം എങ്കിലും.....

ഷൂട്ടിങ് വീണ്ടും തുടങ്ങാനാകുമോ എന്ന ആശങ്ക തുടരുകയാണ്. മുഖ്യമന്ത്രി, എം.പിമാര്‍, സിനിമാ സംഘടനകള്‍... തുടങ്ങിയവര്‍െക്കല്ലാം സന്ദേശങ്ങളയച്ചിട്ടുണ്ട്. മറുപടി വല്ലതും വന്നിട്ടുണ്ടോ എന്ന് ദിവസവും പ്രതീക്ഷയോെട അേന്വഷിക്കുന്നുണ്ട്, ടീമംഗങ്ങള്‍.

കര്‍ഫ്യു  തുടരുന്നതിനാല്‍ കടകള്‍ അടഞ്ഞു കിടക്കുന്നു.ആഹാരത്തിെന്‍റ െെവവിധ്യമൊന്നും  ഇേപ്പാള്‍ ആര്‍ക്കും അത്ര നിര്‍ബന്ധമല്ല. ക്ഷാമം ഉണ്ടാകുേമാ എന്ന  ഭയം മാത്രം.

 ആഹാരം േവണമെങ്കില്‍ ഒരു േനരമാക്കാം. പക്ഷേ, െവ ള്ളം.... 3000 കുപ്പി െവള്ളം സ്േറ്റാക്കുണ്ടെന്ന് അറിഞ്ഞു. മരുഭൂമിയില്‍ െചറിയ പച്ചപ്പ്  കണ്ട  താല്‍ക്കാലിക ആശ്വാസം.

ദൈവം സഹായിച്ച് പതിനഞ്ച് ദിവസത്തെ ഷൂട്ടിങ്ങിന് കൂടി അനുമതി കിട്ടി. ഇപ്പോള്‍ ശല്യപ്പെടുത്താനെത്തിയതു മണല്‍ക്കാറ്റാണ്. നാലു ദിവസം അങ്ങനെ ഷൂട്ടിങ് മുടങ്ങി.

DSC00039

‘ആടുജീവിത’മെന്ന േനാവലിെന്‍റ കവറിൽ നോവലിസ്റ്റ് െബന്യാമിന്‍ എഴുതിയിട്ടുണ്ട്, ‘നാം അനുഭവിക്കാത്തതൊെക്കയും നമുക്ക്  െകട്ടുകഥകളാണ്.’ ആ വാചകം ഇപ്പോള്‍ മനസ്സ് എന്തിനാണോ ഇടയ്ക്കിെട ഒാര്‍മിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഷൂട്ടിങ് ഇങ്ങനെ നീണ്ടുപോയത് വിഷ്വല്‍ െറാമാന്‍സ് പ്രൊഡക്‌ഷന് ഒട്ടേെറ അധികച്ചെലവ് വരുത്തി. ചാര്‍ട്ടേഡ് െഫ്ലെറ്റിനേക്കാള്‍ പണചെലവില്‍ ടീമംഗങ്ങൾക്ക് വിമാന യാത്ര െചയ്യേണ്ടിയും വന്നു.

േമയ് 22 െവള്ളി,2020

തെങ്ങോലത്തുമ്പ് കണ്ടപ്പോള്‍

പുലര്‍കാലം. എയര്‍ ഇന്ത്യയുെട െഫ്ലെറ്റ് െനടുമ്പാേശരിയിലേക്കു പറന്നിറങ്ങുകയാണ്. വിന്‍ഡോയിലൂെട കണ്ട ഒരു െതങ്ങോലയുെട തുമ്പ് മനസ്സിേലക്കു പകര്‍ന്നു തന്ന ആനന്ദം, അതു അക്ഷരങ്ങളില്‍ പകര്‍ത്താനാകാത്ത അനുഭൂതിയാണ്.

ചിലര്‍ േചാദിച്ചു, ‘ഇനി അടുത്ത െഷഡ്യൂള്‍ തുടങ്ങും വരെ രാജു  ഇേത ശരീരനില തുടരുേമാ?’ െകാച്ചിയില്‍ എത്തിയ ഉടന്‍ രാജുവിെന്‍റ ഒരു േപാസ്റ്റ് കണ്ടു, ‘ശരീരത്തിന് പരിമിതികളുണ്ടാവാം. പക്ഷേ, മനസ്സിന് പരിമിതികളില്ല.’ അതാണു രാജു.

േജാര്‍ദാനില്‍ വച്ച് വാതിലിനിടയില്‍ കുരുങ്ങി എെന്‍റ  വലതു കയ്യിലെ േമാതിരവിരല്‍ ഒടിഞ്ഞു പ്ലാസ്റ്ററിട്ടിരുന്നു. അതിനാല്‍ കര്‍ശന നിബന്ധനകളോെട  സ്വന്തം വീട്ടില്‍ കഴിയാന്‍  എനിക്ക് അനുവാദം കിട്ടി. സ്ട്രിക്ട് റൂം ക്വാറന്‍റീന്‍.

അങ്ങനെ തിരുവല്ലയിെല വീട്ടിേലക്ക്. വാതില്‍ക്കല്‍ത്തന്നെയുണ്ടായിരുന്നു ഭാര്യ മിനി. മാസ്ക് ധരിച്ചിരിക്കുന്ന അവള്‍ കരയുകയാേണാ ചിരിക്കുകയാേണാെയന്നു േപാലും തിരിച്ചറിയാനായില്ല. മക്കള്‍ ആദിത്തും അഖിലും ദൂെര നിന്ന് കൗതുകത്തോെട  എന്നെ േനാക്കി.

എെന്‍റ ഏകാന്തവാസത്തിന് മിനി ഒരുക്കിയ മുറിയിലെത്തി െെബബിള്‍ വായിച്ചു. ഞാന്‍ അടുത്ത കാലത്തായി എനിക്കു േവണ്ടി പ്രാര്‍ഥിക്കാറില്ല. കുടുംബത്തിനും ബന്ധുജനങ്ങള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും േവണ്ടിയാണ് പ്രാര്‍ഥിക്കുക. േചാദിക്കാെത തന്നെ െെദവം ആവശ്യമുള്ളത് എനിക്കു തരുന്നു എന്ന ഉറച്ച വിശ്വാസമുണ്ട്. ഞാന്‍ പാതി നന്നായി െചയ്താല്‍, അടുത്ത പാതി പൂര്‍ത്തിയാക്കുന്നത് െെദവമാണ്.

എത്ര തവണ കഴിച്ചാലും  െകാതി മാറാത്ത ചൂടു കഞ്ഞിയും പയറും ചമ്മന്തിയും പപ്പടവും മിനി തയാറാക്കി വച്ചിട്ടുണ്ട്. പ്ലാസ്റ്ററിട്ട വിരലുകള്‍ക്കിടയിേലക്കു സ്പൂണ്‍ വച്ചു തരാന്‍ മിനി അടുത്തേക്കു വരാന്‍ തുടങ്ങി. ഞാന്‍ െെക ഉയര്‍ത്തി തടഞ്ഞു, ‘പാടില്ല.. സര്‍ക്കാര്‍ നിര്‍േദശിച്ച 14 ദിവസ നിയന്ത്രണങ്ങള്‍ കഴിയും വരെ വീട്ടുകാർ സ്േനഹദൂരത്ത്...’

നന്ദിയോെട ഹൃദയത്തില്‍...

പ്രതിസന്ധിയിൽ നിന്ന് കരകയറാൻ സഹായിച്ചവരിൽ മറക്കാനാകാത്ത ഒരാൾ സനൽകുമാറാണ്. തിരുവനന്തപുരം സ്വദേശിയും ജോർദാനിൽ ടെക്സ്റ്റൈൽ ബിസിനസുകാരനുമായ അദ്ദേഹം ഇടപെട്ടാണ് 15 ദിവസം ഷൂട്ട് ചെയ്യാൻ അനുമതി കിട്ടിയത്.

ക്രൗണ്‍ പ്ലാസ െചയര്‍മാന്‍ െക.ജി. ഏബ്രഹാം പകര്‍ന്ന ആത്മവിശ്വാസം പ്രതിസന്ധികളില്‍ തളരാതിരിക്കാന്‍ തുണയായി. മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി വി. മുരളീധരന്‍, എം.പിമാരായ സുരേഷ്  േഗാപി, ആന്‍റോ ആന്‍റണി, അല്‍േഫാന്‍സ് കണ്ണന്താനം, പ്രഫ. പി.െജ.കുര്യന്‍, േമാഹന്‍ലാല്‍, ഇടവേള ബാ ബു, ശ്രീകുമാര്‍ മേനോന്‍, മനുഷ്യാവകാശ കമ്മിഷനിെല േഡാ. അലക്സാണ്ടര്‍ േസനാപതി, േജാര്‍ദാനിെല ഇന്ത്യന്‍ സ്ഥാനപതി അന്‍വര്‍ ഹലീം, ഫിലിം പ്രൊഡ്യൂേസഴ്സ് അേസാസിേയഷന്‍, െഫഫ്ക, ബന്ധുക്കളുെടയും സുഹൃത്തുക്കളുെടയും പ്രാര്‍ഥനകള്‍. എല്ലാം നന്ദിേയാെട എെന്‍റ ഹൃദയത്തിലുണ്ട്.

തയാറാക്കിയത്: അജിത് ഏബ്രഹാം, േഫാേട്ടാ: അനൂപ് ചാേക്കാ

Prithviraj-and-Blessy-with-Sanal
Tags:
  • Celebrity Interview
  • Movies