Tuesday 12 February 2019 12:19 PM IST : By സ്വന്തം ലേഖകൻ

ജഗതി ശ്രീകുമാർ പാട്ടു പാടുന്ന വിഡിയോ വൈറലാകുന്നു

jagathy-song

നടൻ ജഗതി ശ്രീകുമാറിന്റെ പാട്ട് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. റെഡ് എഫ്എമ്മിന്റെ ഫെയ്സ്ബുക് പേജിലാണ് വിഡിയോ നൽകിയിരിക്കുന്നത്.

’’ലോക സംഗീത ദിനമായ ഇന്ന് റെഡ് എഫ്എമ്മിനൊപ്പം ചേരുന്നു മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ ജഗതി ശ്രീകുമാർ. റെഡ് എഫ്എംമ്മും വയലാർ സാംസ്കാരിക വേദിയും ചേർന്ന് അദ്ദേഹത്തിന്റെ പ്രിയപ്പെട്ട വയലാർ ഗാനങ്ങൾ ശ്രീ ജഗതി ശ്രീകുമാറിന്റെ മുൻപിൽ അദ്ദേഹത്തിന്റെ വസതിയിൽ വച്ച് ആലപിക്കുന്നു!! കേൾക്കാനായി അദ്ദേഹവും കുടുംബവും നമ്മോടൊപ്പം ചേരുന്നു..’’ റെഡ് എഫ്എം വിഡിയോയ്‌ക്കൊപ്പം ഷെയർ ചെയ്തിരിക്കുന്ന കുറിപ്പിൽ ഇങ്ങനെ പറയുന്നു. വിഡിയോ കാണാം;