Wednesday 05 May 2021 12:01 PM IST

'തിരുമേനി അപ്പച്ചന് ഇനി എന്ത് ആഗ്രഹമാ ബാക്കിയുള്ളത്': വിയോഗത്തിന്റെ വേളയില്‍ വേദനിപ്പിച്ച് ആ പഴയ മറുപടി

V R Jyothish

Chief Sub Editor

thirumeni-4

കേരളത്തിന്റെ ആത്മീയ തേജസ് മാര്‍ത്തോമ്മാ സഭ മുന്‍ അധ്യക്ഷന്‍ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം കാലയവനികയ്ക്കുള്ളില്‍ മറയുകയാണ്. ആത്മീയ തേജസിന്റെ ഗിരിശിഖരങ്ങള്‍ കയറിയപ്പോഴും നിറഞ്ഞു ചിരിച്ചും തമാശ പറഞ്ഞും ആ വലിയ മനുഷ്യന്‍ നമുക്കിടയില്‍ ഉണ്ടായിരുന്നു. ചിരിച്ചും ചിന്തിപ്പിച്ചും മലയാളി മനസുകളുടെ ഹൃദയങ്ങളുടെ ഇടയനായി നിലകൊണ്ട ആത്മീയ തേജസ് വിടപറയുമ്പോള്‍ തേങ്ങാത്ത നെഞ്ചകങ്ങളുണ്ടാകില്ല. ജീവിതം തന്നെ മാതൃകയാക്കിയ ആ മനുഷ്യയുസിനെ നാട് വണങ്ങുമ്പോള്‍ വനിത അവിടുത്തെ ഓര്‍മ്മകള്‍ക്കൊപ്പം സഞ്ചരിക്കുകയാണ്. 2015 വനിത ഡിസംബര്‍ ക്രിസ്മസ് സ്‌പെഷ്യല്‍ ലക്കത്തില്‍ കുട്ടിപ്പട്ടാളത്തിന്റെ ചോദ്യങ്ങളെ നേരിട്ട തിരുമേനിയെ ഒരിക്കല്‍ കൂടി വായനക്കാര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയാണ്, ആ ഓര്‍മ്മകള്‍ക്കു മുന്നിലുള്ള ആദരമെന്നോണം...

മാരാമണിൽ പമ്പയുടെ കരയിലാണ് വലിയ മെത്രാ പോലീത്ത ഫിലിപ്പോസ് മാർ ക്രിസോസ്റ്റം തിരു മേനി താമസിക്കുന്നത്. ദിവസവും രാവിലെ അദ്ദേ ഹം പമ്പയോടു ചേർന്നുള്ള വീടിന്റെ മുറ്റത്തേക്കിറങ്ങും. അവി ടെ വിരിഞ്ഞു നിൽക്കുന്ന പൂക്കളോടും കിളികളോടും ചിത്രശ ലഭങ്ങളോടും സംസാരിക്കും. ഒരു നൂറ്റാണ്ടിന്റെ ധന്യതയിൽ മറ്റാർക്കും എത്തിപ്പിടിക്കാനാകാത്ത ഉയരങ്ങളിലാണ് അദ്ദേ ഹത്തിന്റെ സ്ഥാനം. പ്രായം നൽകിയ അവശതകൾ ഉണ്ടെങ്കി ലും ഓർമയ്ക്കും നർമബോധത്തിനും കുറവൊട്ടുമില്ല.

അദ്ദേഹം പൂന്തോട്ടത്തിലുണ്ടായിരുന്ന ഒരു പ്രഭാതത്തി ലാണ് ആ കുരുന്നുകൾ തിരുമേനിയെ കാണാനെത്തിയത്. 'വനിത'യുടെ ക്രിസ്മസ് പതിപ്പിനു വേണ്ടിയായിരുന്നു ആ അപൂർവ കൂടിക്കാഴ്ച. ക്രിസ്മസ് അപ്പൂപ്പനെ കണ്ട സന്തോഷമായിരുന്നു കുരുന്നുകൾക്ക്. ആറും നൂറും കൂടിക്കലർന്ന പ്പോൾ നൂറു വയസുകാരനും ആറു വയസുകാരെപ്പോലെ കു ഞ്ഞുനക്ഷത്രമായി. കുഞ്ഞുങ്ങളെപ്പോലെ ചിരിച്ചും അവരോടു തർക്കിച്ചും അദ്ദേഹവും ഒരു കുഞ്ഞായി മാറി.

കുഞ്ഞുങ്ങൾ അദ്ദേഹത്തെ തിരുമേനി അപ്പച്ചൻ എന്നു വി ളിച്ചു. കുഞ്ഞുങ്ങളെ അദ്ദേഹം കുട്ടി സംഘം എന്നും വിളിച്ചു.

"പമ്പാനദിയുടെ പ്രത്യേകത എന്നാ എന്നറിയാവോ? പമ്പാ നദിയ്ക്ക് ഓരോ സമയത്തും ഓരോ ഭാവമാണ്. ചിലപ്പോൾ വളരെ ശാന്തമായി ഒഴുകും. ചിലപ്പോൾ വലിയ ബഹളമായി രിക്കും. നിങ്ങൾ കുട്ടികളെപ്പോലെ ഇങ്ങനെ നിർത്താതെ സം സാരിച്ചു കൊണ്ടിരിക്കും...' തിരുമേനി അവരോടു സംസാരി ച്ചു തുടങ്ങി.

കേരളത്തിന്റെ നാനാഭാഗത്ത്, വിവിധ സ്കൂളുകളിൽ, വിവിധ ക്ലാസുകളിൽ പഠിക്കുന്നവർ. അവർ ചോദിച്ച നിഷ്കളങ്ക മായ ചോദ്യങ്ങളിൽ പക്ഷേ, ജീവിതത്തിന്റെ പ്രകാശമുണ്ടായി രുന്നു. തിരുമേനി അവരോട് പറഞ്ഞ കൊച്ചു കൊച്ചു മറുപടി കളിലോരോന്നിലും വലിയ അർഥങ്ങളുണ്ടായിരുന്നു. പമ്പയുടെ കരയിൽ തന്നെയുള്ള മാരാമൺ റിട്രീറ്റ് സെന്റ റിൽ വലിയ കസേരയിൽ തിരുമേനി ഇരുന്നു. കുട്ടികൾ അദ്ദേ ഹത്തിനു ചുറ്റും നിരന്ന് ചോദ്യശരങ്ങൾ എയ്തുതുടങ്ങി.  

കുട്ടി സംഘം അപ്പച്ചൻ എങ്ങനെയാണ് തിരുമേനിയായത്?

തിരുമേനി: എല്ലാവരും ചേർന്ന് എന്നെ തിരുമേനി ആക്കിയതാ... മുപ്പത്തിയഞ്ചാം വയസ്സിൽ. ഞങ്ങളു ടെ വീട്ടിൽ തേങ്ങയിടാൻ വന്ന ശങ്കു എന്നൊരാൾ കാരണ മാണ് ഞാൻ തിരുമേനിയായത്. അദ്ദേഹം ഇട്ട തേങ്ങ വിറ്റാണ് ഞാൻ പഠിച്ചത്. അങ്ങനെ പഠിച്ചതു കൊണ്ട് അച്ചനായി. അച്ചനായതു കൊണ്ടാണ് ബിഷപ്പ് ആയത്. ബിഷപ്പ് ആയതുകൊ ണ്ടാണ് എല്ലാവരും തിരുമേനി എന്നു വിളിക്കുന്നത്.

കുട്ടി സംഘം: തിരുമേനി അപ്പച്ചന് ഇഷ്ടപ്പെട്ട നിറമേതാണ്? തിരുമേനി: ഞാൻ ഈ ഇട്ടിരിക്കുന്ന കുപ്പായത്തിന്റെ നിറമാ ണ് എന്റെ ഇഷ്ടപ്പെട്ട നിറം. ഏതു കുപ്പായം ഇടുന്നോ, ആ കു പായത്തിന്റെ നിറമാണ് എന്റെ ഇഷ്ടപ്പെട്ട നിറം. എല്ലാ നിറങ്ങ ളും നല്ലതാ, അല്ലേ? ഈ പ്രകൃതിയിലെ എല്ലാ വസ്തുക്കൾ ഓരോ നിറമുണ്ട്.

ആ നിറങ്ങൾ കാണുന്നതു നമ്മുടെ കണ്ണാണ്. കണ്ണ് ഒരു നിറം കണ്ടിട്ടു തലച്ചോറിനോടു പറയും. കാക്കയ്ക്ക് കറുത്ത നിറമാണ്. അപ്പോ നിറം നമ്മുടെ കണ്ണാണ്. തലച്ചോറാണ്. ഒരു മനുഷ്യന്റെ ശരീരം മുഴുവൻ പച്ചനിറമാണെങ്കിൽ ആരെങ്കിലും അയാളെ ഇഷ്ടപ്പെടുമോ?

അതേസമയം പച്ചനിറത്തിലുള്ള ഇലകൾ നമുക്ക് ഇഷ്ട മാണ്, പച്ചനിറത്തിലുള്ള കിളിയെ നമുക്ക് ഇഷ്ടമാണ്. പച്ചനി റത്തിലുള്ള കുപ്പായവും നമുക്ക് ഇഷ്ടമാണ്.

കുട്ടിസംഘം: കൂടെ പഠിച്ചവരെയൊക്കെ ഓർമയുണ്ടോ? തിരുമേനി കുറേ കൂട്ടുകാരെയെല്ലാം ഓർമയുണ്ട്. കുട്ടിസംഘം പേരു പറയാമോ?

തിരുമേനി തോമസ്, ഏലിക്കുട്ടി, ഫിലിപ്പ്, പൊന്നമ്മ, സാറാ, ലീല അങ്ങനെ കുറേ കൂട്ടുകാർ.

കുട്ടി സംഘം: കൂട്ടുകാരികളാണല്ലോ കൂടുതൽ

(ആ ചോദ്യം തിരുമേനിയേയും ചിരിപ്പിച്ചു. വികൃതികൾ എ ന്നു മനസ്സിൽ പറഞ്ഞിരിക്കണം. ഒരു നിമിഷം അദ്ദേഹം തന്റെ ക്ലാസ്സുമുറികളിലൂടെ സഞ്ചരിച്ചു. മുഖത്തു കുട്ടിത്തം നിറഞ്ഞ ചിരി വന്നു നിറഞ്ഞു. പിന്നീട് ആ ചിരി മായാതെ പറഞ്ഞു.)

തിരുമേനി: ഞാൻ ഒരു നല്ല കുട്ടിയായിരുന്നു. നിങ്ങളെപ്പോലെ യല്ല. ഓർമയുള്ളവരുടെ പേരു പറഞ്ഞു. പൊന്നമ്മയെ നിങ്ങൾ ക്ക് അറിയാമോ? സിനിമയിലൊക്കെ ഉണ്ടായിരുന്നു. ആറന്മുള പൊന്നമ്മ

കുട്ടിസംഘം: അറിയാം. സിനിമയിൽ കണ്ടിട്ടുണ്ട്. തിരുമേനി അപ്പച്ചനു കുട്ടികളെ ഇഷ്ടമാണോ?

തിരുമേനി അതിന് എനിക്കു കുട്ടികൾ ഇല്ലല്ലോ ഇഷ്ടപ്പെടാൻ. നിങ്ങളൊക്കെ എന്റെ കുട്ടികളാണെന്നു പറഞ്ഞാൽ നിങ്ങ ളുടെ അച്ഛനും അമ്മയ്ക്കും അത് ഇഷ്ടമാകുമോ... ഇല്ല. അ പ്പോൾ അപ്പച്ചന് എല്ലാവരും കുട്ടികളാണ്. എല്ലാ കുട്ടികളെ യും അപ്പച്ചന് ഇഷ്ടവുമാണ്.

thirumeni-3

കുട്ടിസംഘം എന്ത് ആഹാരമാണ് ഏറ്റവും ഇഷ്ടം?

തിരുമേനി: കിട്ടുന്ന ആഹാരമാണ് എനിക്ക് ഇഷ്ടം കിട്ടാത്ത ആഹാരം ഇഷ്ടമില്ല. ഞാനൊരു ആഹാരം വിൽക്കുന്ന കടയി ൽ കയറി. അവിടെ ഒരുപാട് ആഹാരസാധനങ്ങൾ നിരത്തി

വച്ചിട്ടുണ്ട്. പക്ഷേ, എന്റെ കൈയിൽ പൈസയില്ല. അപ്പോൾ എനിക്ക് ഇഷ്ടപ്പെട്ട ആഹാരം വാങ്ങിക്കഴിക്കാൻ പറ്റുമോ? പ റ്റില്ല. അപ്പോൾ എന്താ ചെയ്ക. എന്റെ കൈയിലുള്ള പൈസ ആഹാരം വാങ്ങിക്കുക. എന്നിട്ട് അത് ഇഷ്ടപ്പെടുക. നല്ല ആഹാരം, മോശം ആഹാരം, അങ്ങനെ പറയാൻ പാ ടില്ല. ആഹാരം ദൈവം തരുന്നതാണ്. കഴിക്കുന്നതിനു മുമ്പാ യി ദൈവത്തിനു നന്ദി പറയണം. ആഹാരത്തിനു മുമ്പ് പ്രാർ ഥിക്കുന്ന എത്ര പേരുണ്ട് നിങ്ങൾക്കിടയിൽ... ഒന്നു രണ്ടുപേർകൈയുയർത്തി.) ആഹാരം കഴിക്കുന്നതിനു മുമ്പ് എല്ലാവരും തിരുമേനി എന്റെ അമ്മ നന്നായി ഇംഗ്ലിഷ് സംസാരിക്കുമായിരുന്നു. പണ്ടു മാരാമണിൽ സായിപ്പന്മാരൊക്കെ വരുന്ന സമയ അമ്മ അവരോടു സംസാരിക്കുന്നതു ഞാൻ കണ്ടിട്ടുണ്ട്. എന്റെ അച്ഛൻ അന്നത്തെ ഡിഗ്രി പാസ്സായ ആളായിരുന്നു.

പ്രാർഥിക്കണം. ആഹാരം തന്ന ദൈവത്തിനു നന്ദി പറയണം.

കുട്ടി സംഘം: മാതാപിതാക്കളെക്കുറിച്ച് ഓർക്കുമ്പോൾ തിരുമേനി അപ്പച്ചന്റെ മനസ്സിൽ വരുന്നതെന്താ?

കുട്ടി സംഘം: തിരുമേനി അപ്പച്ചനും ഒത്തിരി പഠിച്ചിട്ടുണ്ടോ?

തിരുമേനി നല്ല വിദ്യാഭ്യാസമൊക്കെയുണ്ട്. പക്ഷേ, നിങ്ങടെ അത്ര വിദ്യാഭ്യാസം ഉള്ള ആളല്ല ഞാൻ. (കുട്ടിസംഘം ചിരിച്ചു. ചിലർ കൈയടിച്ചു. കൂട്ടത്തിലൊരാൾ സംഭാഷണം അൽപംഗൗരവത്തിലാക്കി.

കുട്ടി സംഘം: തിരുമേനി അപ്പച്ചൻ സാമൂഹികപ്രവർത്തനമൊക്കെ ചെയ്തിട്ടുണ്ടോ?

തിരുമേനി നൂറു വർഷമായിട്ട് ഞാൻ ചെയ്യുന്നത് സാമൂഹിക പ്രവർത്തനമാ... നിങ്ങളും അങ്ങനെ ചെയ്യണം കേട്ടോ. (എല്ലാവരും ഒരുമിച്ച് തലയാട്ടി)

പ്രധാനമന്ത്രിക്ക് ഒരു ഉപദേശം

തിരുമേനി: ഇനി ഞാനൊരു ചോദ്യം ചോദിക്കാം. നരേന്ദ്ര മോദിയെ നിങ്ങൾക്ക് അറിയാമോ?

കുട്ടി സംഘം: അറിയാം, നമ്മുടെ പ്രധാനമന്ത്രി.

തിരുമേനി: ഞാൻ അടുത്ത കാലത്ത് അദ്ദേഹത്തെ കാണാൻ പോയി. അപ്പോൾ അദ്ദേഹം ചോദിച്ചു. ഞങ്ങളെ എന്നാ ഉപദേശിക്കാനുള്ളത്. ഞാൻ പറഞ്ഞു. താങ്കളെ ഉപദേശിക്കാനുള്ള യോഗ്യതയാ യി എനിക്കുള്ളത് പ്രായക്കൂടുതൽ മാത്രമാണ്. എങ്കിലും നമ്മൾ എല്ലാവരും ഇന്ത്യക്കാരാണെന്ന ബോധ്യം ഉണ്ടാക്കിയെടുക്കണം. പിന്നെ പാവപ്പെട്ടവരുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണം. അടിസ്ഥാനസൗകര്യങ്ങൾ, വീട്, ഭക്ഷണം, ആരോ ഗ്യം, വിദ്യാഭ്യാസം ഇവ എല്ലാവർക്കും കൊടുക്കാൻ ശ്രമിക്ക . ഞാൻ പറഞ്ഞത് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു.

കുട്ടിസംഘം: തിരുമേനി അപ്പച്ചൻ എന്തിനാണ് ഇങ്ങനെ താടിവളർത്തുന്നത്? തിരുമേനി താടിവളർത്താൻ വേണ്ടി ഞാൻ ഒന്നും ചെയ്യുന്നില്ല. അതു താനേ വളരുന്നതാണ്. കുട്ടി സംഘം: ഇന്ത്യ വിട്ടു വിദേശത്ത് യാത്ര ചെയ്യാൻ അപ്പച്ചന് ഇഷ്ടമാണോ? തിരുമേനി യാത്ര പോകാനൊക്കെ ഇഷ്ടാ. പക്ഷേ, എവിടെ പോയാലും ഇവിടെ വരണം. ഇവിടെ വന്ന് ഈ പമ്പാനദിയിങ്ങനെ നോക്കിയിരിക്കുന്നതാണ് അപ്പച്ചന് ഏറ്റവും സന്തോഷം.

കുട്ടി സംഘം അപ്പച്ചനെ ആരെങ്കിലും ബഹിരാകാശത്തു കൊ ണ്ടുപോകാം എന്നു പറഞ്ഞാൽ പോകാൻ ഇഷ്ടമാണോ?

തിരുമേനി: ആകാശത്തേയ്ക്കു ചൂണ്ടി) ബഹിരാകാശത്തുപോകാനുള്ള ക്രമീകരണങ്ങളിൽ ഏർപ്പെട്ടുകൊണ്ടിരിക്കുകയാ ഞാൻ തിരുമേനി അപ്പച്ചൻ ചിരിച്ചു. കുട്ടികളും

കുട്ടി സംഘം: അപ്പച്ചന് ആരോടാണ് കൂടുതൽ ഇഷ്ടമായി ന്നത്. അപ്പച്ചനോടാണോ അമ്മച്ചിയോടാണോ?

തിരുമേനി: എന്നോട് വഴക്കില്ലാത്തവരോടായിരുന്നു എനിക്ക് ഇഷ്ടം. അപ്പച്ചൻ വഴക്കിടുമ്പോൾ എനിക്ക് അമ്മച്ചിയെയായി രുന്നു ഇഷ്ടം. അമ്മച്ചി വഴക്കിടുമ്പോൾ അപ്പച്ചനേയും

thirumeni

കുട്ടി സംഘം എന്തിനാ അവരു വഴക്കിടുന്നത്?

തിരുമേനി: ഞാൻ എന്തെങ്കിലും പറഞ്ഞാൽ അവർ അനുസരിക്കുകേലാ. അതിനാ ഞാൻ അവരോട് വഴക്കിടുന്നത്. കുട്ടിസംഘം വഴക്കിടുമായിരുന്നെങ്കിലും അമ്മ തിരുമേനി അപ്പച്ചന് ഇഷ്ടപ്പെട്ട ആഹാരമൊക്കെ ഉണ്ടാക്കിത്തരുമായിരുന്ന ല്ലേ? എന്തായിരുന്നു അതൊക്കെ?

തിരുമേനി: അമ്മ ഉണ്ടാക്കിത്തന്നതിൽ എനിക്ക് ഏറ്റവും ഇ ഷ്ടം കപ്പയും ചമ്മന്തിയുമായിരുന്നു. അമ്മമാർ മക്കൾക്കുവേ ണ്ടി എന്ത് ഉണ്ടാക്കിയാലും അതിനു രുചി കൂടുതലാ

കുട്ടിസംഘം: ഇഷ്ടപ്പെട്ട നടൻ ആരാ?

തിരുമേനി: നടൻ എന്നു പറഞ്ഞാൽ ആരാ നടക്കുന്നവനാ... കുട്ടികൾ തിരുത്തിപ്പറഞ്ഞു. നടൻ എന്നു പറഞ്ഞാൽ ആക്ടർ.

തിരുമേനി എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു നടൻ ഉണ്ട്. നല്ല അഭിനയമാണ്. എനിക്കു പോലും അത്ഭുതം തോന്നും ചിലപ്പോൾ അഭിനയം കണ്ട്.. (കുട്ടിസംഘം കോറസ്സായി അതാരാ...തിരുമേനി അതു ഞാൻ തന്നെ. അന്നേരം എല്ലാവരും ചിരിയായി 'കുട്ടിസംഘം തിരുമേനി അപ്പച്ചൻ ഈ സിനിമാനടന്മാരെയൊ ക്കെ നേരിട്ടു കണ്ടിട്ടുണ്ടോ?

തിരുമേനി: ഞാൻ തന്നെ ഒരു സിനിമാനടനാ പിന്നെ എന്റെ കൂടെ അഭിനയിച്ചവരൊക്കെയുണ്ട്. ഒരിക്കൽ ഞാൻ സുേരഷ്ഗോപിയുടെ വീട്ടിൽ പോയി. എന്നോടൊപ്പം പഠിച്ച ആറന്മുള പൊന്നമ്മയുടെ കൊച്ചുമകളെയാണ് സുരേഷ് ഗോപി കല്യാണം കഴിച്ചിരിക്കുന്നത്. അവിടെ ചെന്നപ്പോൾ പൊന്നമ്മ ഏതുവരെ പഠിച്ചു എന്നു ഞാൻ ചോദിച്ചു. ഡിഗ്രിക്ക് പഠി ച്ചു കൊണ്ടിരുന്നപ്പോൾ കല്യാണം കഴിച്ചു. പിന്നെ പഠിക്കാൻ പറ്റിയില്ല എന്നു പൊന്നമ്മ പറഞ്ഞു. അപ്പോൾ ഞാൻ പറഞ്ഞു. ഞാനാണെങ്കിൽ ഇപ്പോഴും പഠിച്ചു കൊണ്ടിരിക്കുകയാണ്. പിന്നെ മോഹൻലാലിനെ അറിയാമല്ലോ? ഞാൻ അദ്ദേഹത്തിന്റെ വീട്ടിൽപ്പോയി അദ്ദേഹത്തിന്റെ കൂടെ ഭക്ഷണം കഴിച്ചിട്ടുണ്ട്

കുട്ടിസംഘം: അപ്പച്ചൻ എന്താ കല്യാണം കഴിക്കാത്തെ?

തിരുമേനി പെണ്ണുങ്ങൾക്കൊന്നും എന്നെ ഇഷ്ടമല്ലായിരുന്നു. അതുകൊണ്ടാ കല്യാണം കഴിക്കാത്തത്.

കുട്ടിസംഘം: അപ്പച്ചൻ വെള്ളച്ചാട്ടങ്ങളൊക്കെ കണ്ടിട്ടുണ്ടോ? തിരുമേനി. പിന്നെ കണ്ടിട്ടുണ്ട്. നമ്മുടെ അമ്പലങ്ങളിലൊക്കെപൂജയ്ക്ക് എടുക്കുന്ന കിണ്ടിയില്ലേ. ആ കിണ്ടിയിൽ നിന്നു വെള്ളംചാടുന്നതു കണ്ടിട്ടുണ്ട്... പിന്നെ, നയാഗ്രാ വെള്ളച്ചാട്ടവുംകണ്ടിട്ടുണ്ട്.

കുട്ടി സംഘം: അപ്പച്ചന് ഇഷ്ടപ്പെട്ട മരമേതാണ്?

തിരുമേനി നിറയെ മാങ്ങ കായ്ച്ചുനിൽക്കുമ്പോൾ എനിക്ക് മാ വിനെ ഇഷ്ടമാ. നിറയെ ചക്ക നിൽക്കുമ്പോൾ എനിക്ക് പ്ലാവിനെ ഇഷ്ടമാ.

കുട്ടിസംഘം: തിരുമേനി അപ്പച്ചൻ കടലിൽ പോയിട്ടുണ്ടോ?

തിരുമേനി: കടലിൽ പോയിട്ടുണ്ട്. മീൻ പിടിക്കാൻ പോയിട്ടു ണ്ട്. കർണാടകയിലെ കാർവാർ എന്ന സ്ഥലത്ത് ഞങ്ങൾ അ ങ്ങനെ കടലിലൂടെ പോകുമ്പോൾ ഒരുകൂട്ടം അയല പോകുന്നു. ഞാൻ പറഞ്ഞു നമുക്ക് ആ അയല മത്സ്യത്തെ പിടിക്കാം. അപ്പോൾ എന്റെ കൂടെയുള്ളവർ പറഞ്ഞു: "മത്സ്യത്തെ പിടി ക്കാനുള്ള വല നമ്മുടെ കൈവശം ഇല്ല. ഉടനെ തന്നെ ഒരു വലി യ തിമിംഗലം വന്ന് ആ അയലക്കൂട്ടത്തെ വിഴുങ്ങി. അപ്പോൾ എന്നോടൊപ്പമുള്ളവർ പറഞ്ഞു. നമ്മൾ അയലയെ പിടിക്കാൻ പോയിരുന്നെങ്കിൽ നമ്മളേയും ആ തിമിംഗലം വിഴുങ്ങുമായി രുന്നു. അതാണ് ദൈവത്തിന്റെ കരുതൽ. അങ്ങനെയായിരു ന്നെങ്കിൽ നിങ്ങളോടു സംസാരിക്കാൻ ഇപ്പോൾ ഞാൻ ഉണ്ടാ

കുട്ടി സംഘം :തിരുമേനി അപ്പച്ചന്റെ നൂറു വയസ്സു കഴിഞ്ഞല്ലോ? ഇനി എന്തെങ്കിലും ആഗ്രഹമുണ്ടോ?

തിരുമേനി: ഇനി നിങ്ങളെപ്പോലെ സ്കൂളിൽ പോയിരുന്നു പഠിക്കണം.

കുട്ടിസംഘം: ഏതെങ്കിലും പരീക്ഷയ്ക്ക് തോറ്റിട്ടുണ്ടോ? തിരുമേനി. എല്ലാ പരീക്ഷയ്ക്കും തോറ്റിട്ടുണ്ട്. തോറ്റ് പരീക്ഷിക്കണം എന്നാണ് ആഗ്രഹം.

തിരുമേനി: എനിക്ക് ജോലിയുണ്ടല്ലോ. നിങ്ങൾ വന്നപ്പോൾ ഞാൻ പൂന്തോട്ടത്തിലെ കള പറിപ്പിക്കുകയായിരുന്നു. പിന്നെ, ആകാശത്തിലൂടെ പറന്നു നടക്കുന്ന കിളികളെ വളർത്തുന്നു ണ്ട്, ഒരുപാട് ആടിനെ വളർത്തുന്നുണ്ട്, കോഴികളെ വളർത്തു ന്നുണ്ട്, പശുവിനെ വളർത്തുന്നുണ്ട്. ഇതൊക്കെയാണ് അപ്പച്ച ന്റെ ജോലി. ഞാൻ പല ജോലികളും ചെയ്തിട്ടുണ്ട്. തമിഴ്നാട്ടി ലെ ജോലാർപേട്ട് റെയിൽവേ സ്റ്റേഷനിൽ ചുമടെടുപ്പുകാര നായി വരെ ജോലി ചെയ്തിട്ടുണ്ട്. പക്ഷേ, എനിക്ക് ഇഷ്ടപ്പെട്ടജോലി കൃഷിക്കാരനാകുക എന്നതാണ്.

thirumeni-1 ചിത്രങ്ങൾ: ഹരികൃഷ്ണൻ

കുട്ടിസംഘം: അപ്പച്ചന് ഡോക്ടറോ എൻജിനീയറോ ആകണ മെന്ന് ആഗ്രഹം ഇല്ലായിരുന്നോ?

തിരുമേനി: ഉണ്ടായിരുന്നു. പക്ഷേ, സാറന്മാരു പറഞ്ഞു. ആദ്യം പത്താം ക്ലാസ് നല്ല മാർക്കു വാങ്ങി പാസ്സാകണം. എങ്കിലേ ഡോക്ടറാവാൻ പറ്റൂ എന്ന്. അതു നടന്നില്ല. അതുകൊണ്ട് ഡോക്ടറായില്ല.

കുട്ടിസംഘം: അടുത്ത ജന്മത്തിൽ ആരാകണം, എന്തു ചെയ്യ ണം എന്നാണ് ആഗ്രഹം?

തിരുമേനി: അടുത്ത ജന്മത്തിൽ ദൈവത്തോട് കുറച്ചു കൂടി കൂടുതൽ അടുക്കണം എന്നാണ് ആഗ്രഹം. ഓരോ ജന്മത്തി ലും നമ്മൾ ദൈവത്തോട് കൂടുതൽ കൂടുതൽ അടുത്തുകൊ ണ്ടിരിക്കണം.

ഉച്ചവെയിൽ തിരുമേനിയെപ്പോലെ കുഞ്ഞുങ്ങളേയും ക്ഷീ ണിപ്പിച്ചിരുന്നു. കുഞ്ഞുങ്ങളെ മധുരം നൽകി യാത്രയാക്കു മ്പോൾ അദ്ദേഹം പറഞ്ഞു. “എപ്പോഴും സന്തോഷത്തോടെയി രിക്കുക. മാതാപിതാക്കളെ ദൈവത്തെപ്പോലെ കാണുക. ദിവ സം ഒരു നേരമെങ്കിലും പ്രാർഥിക്കുക....

അന്നേരം കുട്ടിസംഘം തിരുമേനിയോടു ചോദിച്ചു. തിരു മേനി അപ്പച്ചൻ ദൈവത്തെ കണ്ടിട്ടുണ്ടോ?' തിരുമേനി: ഞാൻ ദൈവത്തെ കണ്ടിട്ടില്ല. പക്ഷേ, ദൈവംഎന്നെ കണ്ടിട്ടുണ്ട്.

കുട്ടി സംഘം: ദൈവം എങ്ങനാ അപ്പച്ചനെ കണ്ടിട്ടുള്ളത്? തിരുമേനി: അത് എനിക്ക് അറിഞ്ഞുകൂടാ. ഞാൻ ദൈവത്തി ന്റെ അടുത്തേക്ക് പോകുന്നുണ്ട്. പോയിട്ടു വരുമ്പോൾ പറ യാം, ദൈവം എങ്ങനാ എന്നെ കണ്ടിട്ടുള്ളതെന്ന്.