സഹജീവിസ്നേഹം ഉണർത്തി ഉത്തര ഉണ്ണി സംവിധാനം ചെയ്ത PAW PRINTS എന്ന ഷോർട്ട് ഫിലിം. നടൻ സിദ്ധിഖ് നായകനായ ഹ്രസ്വ ചിത്രത്തിൽ അദ്ദേഹത്തിന്റെ ഒപ്പം തന്നെ പ്രകടനം നടത്തുന്ന ബഡ്ഡി എന്ന നായയും പ്രധാന കഥാപാത്രമാകുന്നു. നടി ഊർമിള ഉണ്ണിയുടെ മകളായ ഉത്തര ഉണ്ണിയുടെ കന്നി സംരംഭമാണിത്. ഇതിനോടകം പ്രേക്ഷകശ്രദ്ധ നേടി യൂട്യൂബിൽ സൂപ്പർഹിറ്റായി ചിത്രം മാറിക്കഴിഞ്ഞു. ഒറ്റക്ക് കഴിയുന്ന ഒരു മധ്യവയസ്‌ക്കന്റെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവന്ന ഒരു നായയും അവർ തമ്മിൽ ഉടലെടുക്കുന്ന ഒരു സുഹൃത്ബന്ധവുമാണ് കഥ.
ഈ ഹ്രസ്വചിത്രത്തിന്റെ തിരക്കഥയും ഉത്തര ഉണ്ണി തന്നെയാണ് ഒരുക്കിയിരിക്കുന്നത്. അളഗപ്പനാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. വൈശാഖ് നായർ, ഉത്തര ഉണ്ണി, ഊർമിള ഉണ്ണി, എ.ആർ. ഉണ്ണി, റിഷികേശ്, മഞ്ജുനാഥ് ഭട്ട്, ജോസ് മാങ്ങാലി എന്നിവരാണ് മറ്റ് അഭിനേതാക്കൾ. രത്നേഷ് കുമാർ, മോഹൻ ഷെട്ടി, സുനിൽ തടാനി എന്നിവരാണ് നിർമാതാക്കൾ.