Tuesday 12 February 2019 11:51 AM IST : By സ്വന്തം ലേഖകൻ

ഈ ഫോട്ടോയിൽ കാണുന്ന ആൺകുട്ടി ഇന്നത്തെ യുവതാരമാണ്?

tovino09

മലയാള സിനിമയിലെ യുവതാരങ്ങളിൽ ഏറ്റവും ശ്രദ്ധേയനായ താരങ്ങളിൽ ഒരാളാണ് ടോവിനോ തോമസ്. 2017 അക്ഷരാർഥത്തിൽ ടൊവിനോയുടെ വർഷമാണ്. ഒരു മെക്സിക്കൻ അപാരത, ഗോദ തുടങ്ങിയ രണ്ടു ബ്ലോക്ക്‌ബസ്റ്ററുകളാണ് സോളോ ഹീറോയായി ടോവിനോയുടെതായി പുറത്തു വന്ന ചിത്രങ്ങൾ. ആഷിഖ് അബുവിന്റെ മായാനദിയിലാണ് ടോവിനോ ഇപ്പോൾ അഭിനയിക്കുന്നത്. ഒരുപിടി മികച്ച സംവിധായകരുടെ ചിത്രങ്ങളാണ്  ഈ വർ‍ഷം ടൊവിനൊയ്ക്കുള്ളത്.

ടോവിനോയുടെ ഒരു ഫോട്ടോ ഇപ്പൊ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. സ്കൂൾ ലീഡറായിരുന്ന ടോവിനോയുടെ ചിത്രമാണ് പ്രചരിക്കുന്നത്. ഇരിങ്ങാലക്കുട ഡോൺ ബോസ്കോ ഹൈ സ്കൂളിലാണ് ടോവിനോ തന്റെ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ഫോട്ടോയിലുടെ ടോവിനോ സ്കൂളിലെ ലീഡറായിരുന്നെന്നുള്ള കാര്യം കൗതുകത്തോടെയാണ് സോഷ്യൽ മീഡിയ ലോകം കണ്ടത്.

tovino08