Tuesday 12 February 2019 12:29 PM IST : By സ്വന്തം ലേഖകൻ

ഇത് ബേബി ഓഫ് ശാലിനി; കരകാട്ടമാടുന്ന അനൗഷ്ക അജിത്തിന്റെ ചിത്രങ്ങൾ കാണാം

shalini_baby3

മാമാട്ടുക്കുട്ടിയമ്മയായി കസൃതി നിറഞ്ഞ നോട്ടവും ചടുലമായ നൃത്തച്ചുവടുകളുമായി മലയാളി പ്രേക്ഷകരുടെ പൊന്നോമനയായിരുന്നു ഒരുകാലത്ത് ബേബി ശാലിനി. ബേബി ശാലിനിയുടെ കണ്ണ് നിറയുന്നത് കണ്ട് മനസിൽ വാത്സല്യം തോന്നിയിട്ടുണ്ടാകാത്ത മലയാളികളുണ്ടാവില്ല. ശാലിനി വളര്‍ന്ന് നായികയായപ്പോഴും ആ കുട്ടിത്തം വിട്ടുമാറാത്ത മുഖം മലയാളികളുടെ മനസില്‍ നിന്നും മാഞ്ഞില്ല. സൂപ്പർ താരം അജിത്തിനെ വിവാഹം ചെയ്ത് പോയപ്പോഴും കല്യാണം ചെയ്തയച്ച സ്വന്തം വീട്ടിലെ കുട്ടിയെ പോലെയായി ശാലിനി.

shalini_baby2

ഇതാ ശാലിനിയുടെയും അജിത്തിന്റെയും മകൾ അനൗഷ്കയും പ്രേക്ഷകരുടെ മനം കവരുന്നു. കരകാട്ടത്തിന്റെ വേഷമണിഞ്ഞ് സ്റ്റേജിൽ നൃത്തം ചെയ്യുകയാണ് ഈ ഒമ്പത് വയസുകാരി മിടുക്കിക്കുട്ടി. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ശാലിനിയുടെ മകളുടെ ചിത്രങ്ങൾ കണ്ട് പ്രേക്ഷകർ പറയുന്നു, അച്ഛനെയും അമ്മയെയും പോലെ അനൗഷ്കയും താരമാകും.

shalini_baby1