Tuesday 22 June 2021 03:46 PM IST : By Jacob Varghese Kunthara

വാസന നിറയട്ടെ വീടാകെ; കുറഞ്ഞ സ്ഥലത്തും വളർത്താം സുഗന്ധമുള്ള പൂച്ചെടികൾ

gardening66776r-887 Jacob Varghese Kunthara, റിട്ടയേഡ് പ്രഫസർ, േബാട്ടണി വിഭാഗം, ഭാരതമാതാ കോളജ്, കൊച്ചി

കാറ്റിനൊപ്പം മുറികളിലേക്ക് വിരുന്നെത്തും  നറുഗന്ധം  ആസ്വദിക്കാം. സ മ്മർദമെല്ലാം അകലും. റൂം ഫ്രഷ്നറും വേണ്ട. ഉദ്യാനത്തിൽ പൂച്ചെടികളുണ്ടെങ്കിൽ  ഇങ്ങനെ  പല ഗുണങ്ങളുണ്ട്. കുറഞ്ഞ സ്ഥലത്തെ ഉദ്യാനത്തിലും ചട്ടിയിലും ഒരുപോലെ വളർത്താൻ യോജിച്ച സുഗന്ധമേകും പൂച്ചെടികളെ അറിയാം.

യെസ്റ്റർഡേ ടുഡേ ടുമാറോ

മൂന്ന് നിറത്തിൽ നിറം മാറുന്ന പൂക്കളുള്ള ചെടിയാണ് ‘യെസ്റ്റർഡേ ടുഡേ ടുമാറോ.’  ഈ ചെടി യുടെ പൂക്കൾക്ക്  വിരിയുമ്പോൾ പർപ്പിൾ നിറമാകും. പിന്നീട് ഇളം ലാവെൻഡറും കൊഴിയുന്നതിന് മുൻപ് വെള്ള നിറവുമാകും. പൂക്കൾക്ക് തീവ്രമായ സൗരഭ്യമാണുള്ളത്. പക്ഷേ, ആയുസ്സ് ഒ രാഴ്ചയേ ഉള്ളൂ.

 ഭാഗികമായി ഞാന്ന് കിടക്കുന്ന പ്രകൃതമുള്ള കമ്പുകളുടെ മുട്ടുകളിൽ നിന്നും കൂട്ടമായാണ് പൂക്കൾ വിരിയുക. ഒരാൾ പൊ ക്കത്തിൽ വളരുന്ന നിത്യഹരിത പ്രകൃതമുള്ള ഈ പൂച്ചെടിയുടെ കമ്പുകൾ ആണ് നടീൽ വസ്തുവായി ഉപയോഗിക്കുക. ഏഴ് – എട്ട് ഇഞ്ച് നീളമുള്ള കമ്പാണ് ന‍ടാൻ വേണ്ടത്. ഇലകൾ നീക്കം ചെയ്ത കമ്പ് ആറ്റുമണലും ചകിരിച്ചോറും കലർത്തി കുതിർത്തെടുത്ത മിശ്രിതത്തിൽ നടാം.

കടുത്ത വേനൽക്കാലമൊഴിച്ചുള്ള സമയമെല്ലാം കമ്പിൽ നിന്ന് ചെടി വളർത്തിയെടുക്കാൻ പറ്റിയ കാലാവസ്ഥയാണ്. നടുന്നതിന് മുൻപ് കമ്പിന്റെ മുറിഭാഗത്ത് ചിരട്ടക്കരി പൊടിച്ചെടുത്തതിൽ അൽപം കറുവപ്പട്ട െപാടിച്ചു ചേർത്ത മിശ്രിതം തേച്ചാൽ പെട്ടെന്ന് വേരുകൾ ഉണ്ടാകും. 6–7 മാസം വളർച്ചയായ ചെടി പൂവിട്ടു തുടങ്ങും. കടുത്ത മഴക്കാലമൊഴിച്ചുള്ള സമയത്തെല്ലാം പൂക്കൾ ഉണ്ടാകും.

സമൃദ്ധമായി പൂക്കളുണ്ടാകുന്നതിന് ഇലകൾ ഉൾപ്പെടെ ചെടി  നന്നായി നനയ്ക്കുകയാണ് വേണ്ടത്.  കേരളത്തിലെ കാലാവസ്ഥയിൽ വേനൽക്കാലത്താണ് മിക്ക പൂച്ചെടികളും കൂടുതലായി പൂവിടുക.

പൂക്കാലമൊരുക്കും മുല്ല

പരമ്പരാഗത വള്ളി മുല്ല കൂടാതെ കുറ്റിമുല്ല, പിച്ചി, സൂചി മുല്ല, കുടമുല്ല ഇവ സുഗന്ധമുള്ള പൂക്കൾ വിരിയുന്ന ഇനങ്ങളാണ്.  ഇവയിൽ കുറ്റിമുല്ലയാണ് പൂക്കളുടെ വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിക്ക് വളർത്താറ്. ഇവയെല്ലാം നന്നായി വെയിൽ കിട്ടുന്നിടത്ത് നിലത്തോ ചട്ടിയിലോ പരിപാലിക്കാൻ യോജിച്ചവയാണ്. കമ്പ് മുറിച്ച് നട്ട് മുല്ല വളർത്തിയെടുക്കാനാകും. നല്ല കരുത്തുള്ളതും പൂവിടാത്തതുമായ കമ്പാണ് വേണ്ടത്.  മഴക്കാലമാണ് യോജിച്ച സമയം. െചറിയ കവറിൽ നിറച്ച മിശ്രിതത്തിൽ കമ്പ് നടുക. ഈ കമ്പ് നന്നായി വളർന്നു തുടങ്ങിയാൽ നിലത്തേക്ക് മാറ്റി നടാം. വള്ളി ഇനങ്ങൾക്ക് വളരുമ്പോൾ താങ്ങ് നൽകി പടർന്ന് കയറാൻ പ്രോത്സാഹിപ്പിക്കണം.

ചാണകപ്പൊടി, ആട്ടിൻകാഷ്ടം, മണ്ണിര കമ്പോസ്റ്റ്, എല്ലുപൊടിയും കടലപ്പിണ്ണാക്കും കലർത്തിയ കൂട്ടുവളം ഇവ മുല്ലയ്ക്ക് ജൈവവളമായി ഉപയോഗിക്കാം. മഴക്കാലം കഴിയാറാകുമ്പോൾ മുല്ലയുടെ പൂവിട്ട് കഴിഞ്ഞ കമ്പുകൾ എല്ലാം മുറിച്ചു നീക്കണം. പുതിയ തളിർപ്പുകളാണ് അധികമായി പൂവിടുക.

വേനൽക്കാലത്തെ നീളമുള്ള പകലുകൾ മുല്ലയ്ക്ക് പൂക്കാലമാണ്. പക്ഷേ, അധിക ചൂടിൽ മുല്ലമൊ ട്ടുകൾ ഉണങ്ങി കൊഴിയാം. ദിവസവും ചെടി മുഴുവൻ നന്നായി നനക്കുന്നത് ഒരു പരിധി വരെ മൊട്ട് കൊഴിയുന്നത് തടയും. ചെറുപ്രാണികൾ നീര് ഊറ്റിക്കുടിക്കുന്നത് മൊട്ടുകൾ വയലറ്റ് നിറത്തിലായി കൊഴിയാൻ ഇടയാകാറുണ്ട്.

ഒരു മില്ലി ലീറ്റർ ‘മാജിക്’  കീടനാശിനി ഒരു ലീറ്റർ വെള്ളത്തിൽ കലർത്തി അഞ്ച് ദിവസത്തെ ഇടവേളയിൽ രണ്ട് തവണ തളിച്ച് ഈ കീടശല്യം ഒഴിവാക്കാം.   

സൗരഭ്യമായി വിരിയും ട്യൂബ് റോസ്

മുല്ലപ്പൂവിന്റെയും മിന്റിന്റെയും  ഗന്ധം ഇടകലർന്ന വെള്ള പൂക്കളുള്ള ട്യൂബ് റോസിന് പുഷ്പാലങ്കാരത്തിലും സുഗന്ധ തൈല നിർമാണത്തിലും നല്ല ഡിമാന്റുണ്ട്. ഒറ്റ നിര ഇതളുകളുമായി പൂക്കളുള്ള പരമ്പരാഗത ഇനമുണ്ടെങ്കിലും ഡബിൾ പെറ്റൽ പൂക്കളുള്ള  സങ്കരയിനം ചെടികളാണ് നട്ട് വളർത്താൻ  ലഭിക്കുക.

മണ്ണിനടിയിലെ കിഴങ്ങിൽ നിന്ന് ഉണ്ടാകുന്ന ഒരു കൂട്ടം ഇലകളുടെ നടുവിൽ കുത്തനെ നിവർന്ന് നിൽക്കുന്ന പൂങ്കുലയ്ക്ക് ഒന്ന് – രണ്ട് അടി നീളം  ഉണ്ടാകും. ഒന്നിന് പുറകെ ഒന്നായി വിരിയുന്ന പൂക്കൾ അനുകൂല കാലാവസ്ഥയിൽ രണ്ട്– മൂന്ന് ആഴ്ച ചെടിയിൽ കൊഴിയാതെ നിൽക്കും.

മറ്റ് കട്ട് ഫ്ലവർ പൂക്കളിൽ നിന്ന് വ്യത്യസ്തമായി ട്യൂബ് റോസിന്റെ പൂക്കൾ പൂപ്പാത്രം അലങ്കരിക്കുന്നതിനൊപ്പം മുറിക്കകം സുഗന്ധപൂരിതമാക്കുകുകയും ചെയ്യും. മുഴുവനായി പൂവിട്ട് കഴിഞ്ഞ ചെടിയുടെ ഇലകൾ കൊഴിഞ്ഞ്  കിഴങ്ങ് മാത്രം മണ്ണിൽ അവശേഷിക്കും. ചുറ്റും  മുളകളോട് കൂടിയ കിഴങ്ങാണ് ട്യൂബ് റോ സ് നട്ട് വളർത്താൻ േവണ്ടത്.

കേരളത്തിൽ മഴ കഴിഞ്ഞുള്ള സമയമാണ് ട്യൂബ് റോസ് വളർത്താൻ യോജിച്ചത്. രാവിലത്തെ വെയിൽ കിട്ടുന്നിടത്തും പകൽ മുഴുവൻ വെയിൽ കിട്ടുന്നിടത്തും ട്യൂബ് റോസ് പൂവിടും. ഒരടി വലുപ്പമുളള ചട്ടിയിൽ വേപ്പിൻ പിണ്ണാക്കും ചാണകപ്പൊടിയും കലർത്തിയ മിശ്രിതത്തിൽ രണ്ട് – മൂന്ന് എണ്ണം ആവശ്യത്തിന് അകലമിട്ട് നടണം. നിലം നന്നായി കുത്തിയിളക്കി ൈജവവളം കലർത്തി അതിൽ കിഴങ്ങ് ഒരടി അകലം നൽകിയും നടാം. ആവശ്യത്തിന് ഈർപ്പം തങ്ങി നിൽക്കുന്ന വിധം നന നൽകണം. 15– 20 ദിവസം കൊണ്ട് പുതിയ ഇലകൾ ഉണ്ടാകും. മുളകളോട് കൂടിയ കിഴങ്ങിൽ നിന്നും കൂട്ടമായി ചെടികൾ വളരും. വേനൽ തുടങ്ങുന്നത് വരെ പൂക്കൾ കാണാനാകും.

ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

 ∙ പൂവിട്ട ചെടിക്ക് നന്നായി നന കൊടുത്താൽ മാത്രമേ പൂക്കൾ അധികനാൾ ചെടിയിൽ കൊഴി യാതെ നിൽക്കൂ.

 ∙ കടുത്ത വേനൽക്കാലത്ത് ചെടി നട്ടിരിക്കുന്നിടത്ത് ഇലയും കമ്പും ഉപയോഗിച്ച് പുത നൽകുന്നത് മണ്ണിലെ ഈർപ്പം വേഗത്തിൽ നഷ്ടപ്പെടാതെ നിലനിർത്താൻ ഉപകരിക്കും.

∙ പൂവിട്ട് കഴിഞ്ഞതും ഉണങ്ങിയതുമായ കമ്പുകൾ അപ്പപ്പോൾ നീക്കം ചെയ്യുന്നത് ചെടി കൂടുതൽ ശാഖകളും പൂക്കളും ഉത്പാദിപ്പിക്കാൻ സഹായിക്കും.

ചെത്തിയുടെ ഇലകൾക്ക് ഇളംമഞ്ഞ നിറം. അവിടവിടെ തവിട്ട് പുള്ളികളും കാണുന്നു. ചെടി പൂവിടുന്നതും കുറഞ്ഞു. എന്താണ് പരിഹാരം?

ചെത്തി നട്ടിരിക്കുന്നിടത്തെ മണ്ണിൽ ചെടിക്ക് ആവശ്യമായ മാംഗനീസ്, അയൺ, ബോറോൺ, മഗ്നീഷ്യം തുടങ്ങിയ ലവണങ്ങളുടെ കുറവ് കൊണ്ട് ഈ പറഞ്ഞ ലക്ഷണങ്ങൾ ഉണ്ടാകാം.

വിപണിയിൽ ലഭ്യമായ സൂക്ഷ്മ ലവണങ്ങൾ അടങ്ങിയ എൻപികെ രാസവളം ഒന്ന് – രണ്ട് തവണ ചെടിക്ക് നൽകിയാൽ ഈ ലക്ഷണങ്ങൾ മാറി ചെടി കരുത്തോടെ വളരും. മുട്ടത്തോട് ഉണക്കി െപാടിച്ചത് ചെടി നട്ടിരിക്കുന്നിടത്ത് ഇട്ട് കൊടുക്കുന്നതും നല്ലതാണ്.

Tags:
  • Columns