Monday 25 November 2019 04:57 PM IST

കൊതുക് പോകും, പക്ഷേ...; കൊതുകുനാശിനി ഉപയോഗം വരുത്തുന്ന ആരോഗ്യപ്രശ്നങ്ങൾ അറിയാം!

Dr. B. Padmakumar

Professor Medicine,medical College, Trivandrum

padmakumar-mos7ggug

എലിയെ പേടിച്ച് ആരെങ്കിലും ഇല്ലം ചുടാറുണ്ടോ?  അതുപോലെ തന്നെയാണ് കൊതുകിനെ ഓടിക്കാനായി വീടു മുഴുവൻ കൊതുകു തിരി പുകയ്ക്കുന്നതും. സന്ധ്യ ആയാൽ വിളക്കു കത്തിക്കുന്നതുപോലെ ഒരു ചടങ്ങായിട്ടുണ്ട് കൊതുകു തിരി കത്തിക്കലും.  കണ്ണി ൽ കണ്ടതെല്ലാം മുറിക്കകത്തു പുകച്ചാൽ അലർജി ആസ്മ മുതൽ മൈഗ്രേൻ തലവേദന വരെ ഒട്ടേറെ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകും. പലതരം മാരകരോഗങ്ങൾ പരത്തുന്ന കൊതുകിനെ തുരത്തണം, ഒപ്പം  കൊതുകിനെ അകറ്റാനുള്ള മാർഗങ്ങൾ സുരക്ഷിതവുമാക്കണം. അതിനുള്ള വഴികളിതാ.

കൊതുകുനാശിനി എന്താണു ചെയ്യുന്നത് ?

നമ്മുടെ ശരീരം പുറത്തുവിടുന്ന കാർബൺഡൈഓക്സൈഡിന്റെയും വിയർപ്പിന്റെയും മണമാണ്  കൊതുകിനെ ആകർഷിക്കുന്നത്.  കൊതുകിനെ പ്രേരിപ്പിക്കുന്ന ഇ ത്തരം ഗന്ധങ്ങൾ മറച്ചു വയ്ക്കുകയാണ് കൊതുകുനാശിനി െചയ്യുന്നത്. ഇവയുടെ രാസഗന്ധം നിലനിൽക്കുന്നതുവരെ മാത്രമേ കൊതുകിനെ അകറ്റി നിർത്താനാകൂ.

ഡൈ ഈതൈൽ ടൊളുമൈഡ് (ഡിഇടി) ആണ് വ്യാപകമായി ഉപയോഗിക്കുന്ന കൊതുകുനാശിനി. ഇത്തരം കൊതുകുനാശിനി സ്ഥിരമായി ഉപയോഗിക്കുന്നത് ആസ്മ,അലർജി, തലവേദന, ശ്വാസംമുട്ടൽ, ഓക്കാനം, തൊണ്ടവേദന തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാക്കാം. കൊതുകുനാശിനിയിൽ അടങ്ങിയ മ റ്റൊരു രാസഘടകമായ പൈറിത്രം കണ്ണ്, ചർമം, നാഡീവ്യവസ്ഥ, ശ്വാസനാളി എന്നിവയ്ക്ക് തകരാറുണ്ടാക്കാം. പലതരം  കൊതുക് റിപ്പലന്റ്സ് ഉണ്ട്. ലേപനം, ജെൽ, ലോഷൻ, വായുവിൽ പടരുന്ന സ്പ്രേ, ലിക്വിഡ് വേപ്പറൈസർ, ഇലക്ട്രോണിക് അൾട്രാസോണിക് റിപ്പലന്റ് എന്നിവ ധാരാളമായി ഉപയോഗത്തിലുണ്ട്.

പകൽ കടിയന്മാരായ കൊതുകുകൾ

കൊതുക് പരത്തുന്ന രോഗ ങ്ങളിൽ ഏറെ കണ്ടുവരുന്നത് ഡെങ്കിപ്പനി, ചിക്കുൻ ഗുനിയ തുടങ്ങിയവയാണ്. ഈഡിസ് കൊതുകുകളാണ് ഇവ പരത്തുന്നത്. ആൺ കൊതുകുകളല്ല, പെൺ കൊതുകുകളാണ് മനുഷ്യരെ കടിക്കുന്നത്. പകൽ കടിയന്മാരാണ് ഈഡിസ് കൊതുകുകൾ. അടുക്കളയിൽ ജോലി ചെയ്യുമ്പോഴും പുറത്തു തുണി നനയ്ക്കുമ്പോഴും കടിക്കുന്നത് ഈഡിസ് ഇനം കൊതുകുകളാണ്. ഇവയെ തുരത്താൻ വീടും പരിസരവും വൃത്തിയായി  സൂക്ഷിക്കുകയാണ് േവണ്ടത് വീടിനു ചുറ്റുമുള്ള ചെറു വെള്ളക്കെട്ടുകളിലാണ് ഈഡിസ് കൊതുകുകൾ മുട്ടയിട്ടു പെരുകുന്നത്.

കൊതുകിനെ തുരത്താൻ ശാശ്വത മാർഗങ്ങൾ

വീടും പരിസരവും വൃത്തിയായും  ഈർപ്പരഹിതമായും സൂക്ഷിക്കണം. പാത്രങ്ങളിലും ചിരട്ടയിലും നിറയുന്ന വെള്ളം കമഴ്ത്തിക്കളഞ്ഞ് ആഴ്ചയിലൊരിക്കൽ ഡ്രൈഡേ ആചരിക്കണം. വാതിലിലും ജനലിലും നെറ്റ് പിടിപ്പിച്ച് കൊതുക് മുറിക്കുള്ളിൽ കടക്കുന്നതു തടയാം. കൊതുക് ശല്യം അമിതമെങ്കിൽ പ തിവായി കൊതുകുവലയ്ക്കുള്ളിൽ കിടക്കുന്നത് ശീലിക്കുക. അനാരോഗ്യകരമായ കൊതുകു നിവാരണ മാർഗങ്ങൾ തുറന്ന് വയ്ക്കുന്നത് പല രോഗങ്ങളിലേക്കുമുള്ള വാതിലാണെന്ന് തിരിച്ചറിയുക.

കരുതലോടെ ഉപയോഗിക്കാം

കൊതുകുതിരി ഉപയോഗിക്കുന്ന പക്ഷം ചില കാര്യങ്ങൾ ശ്രദ്ധിക്കണം. ഒരുകാരണവശാലും കൊതുകുതിരി കത്തിച്ചു വച്ച് ഉറങ്ങരുത്. വൈകിട്ട്  ജനലും വാതിലും അടച്ച് 15 മിനിറ്റ് ഇവ കത്തിച്ചു വയ്ക്കുക. ശേഷം മുറി തുറന്ന് ഫാനിട്ട് മുറിക്കകത്തെ രാസമയമായ വായുവും കൊതുകിനെയും പുറത്താക്കിയശേഷം മാത്രമേ കിടക്കാവൂ. എസി മുറിയിൽ കൊതുകുതിരി വേണ്ട. അടഞ്ഞു കിടക്കുന്ന എസി മുറികളിൽ വേപ്പറൈസർ ഉപയോഗിക്കരുത്.