Monday 28 May 2018 10:53 AM IST : By സ്വന്തം ലേഖകൻ

‘മൂന്നടി നാലിഞ്ചിൽ ലോകം കീഴടക്കിയ സുന്ദരി’; മോഡലിംഗിൽ ഡ്രൂ പ്രെസ്റ്റ ആള് പുലിയാണ്!–ചിത്രങ്ങൾ

model-cover

സൗന്ദര്യത്തിന് അഴകളവുകളും മാനദണ്ഡങ്ങളും നിശ്ചയിക്കുന്ന കാലമാണിത്. നിറത്തിന്റെയും ശാരീരിക പരിമിതികളുടെയും പേരിൽ സൗന്ദര്യ ലോകത്തു നിന്നും മാറ്റി നിർത്തുന്നവരുമുണ്ട്.

അങ്ങനെയുള്ള ലോകത്ത് ഡ്രൂ പ്രെസ്റ്റ എന്ന ഇരുപത്തിയൊന്നുകാരി പെൺകൊടി താരമാകുകയാണ്.

എങ്ങനെയെന്നല്ലേ?, 3 അടി നാലിഞ്ച് പൊക്കം മാത്രമേയുള്ളൂ ഈ ‘കൊച്ചു സുന്ദരിക്ക്’. പക്ഷേ പരിമിതികൾക്കു മുന്നിൽ പകച്ചു നിൽക്കാൻ അവളെ കിട്ടില്ല. ശാരീരിക പ്രതിസന്ധികൾ മുന്നിലുള്ളപ്പോഴും ഇഷ്ടമേഖലയായ മോഡലിംഗിൽ തിളങ്ങുകയാണ് ഈ അമേരിക്കൻ സുന്ദരി.

മൂന്നടിയിൽ തന്റെ ലോകം കണ്ടെത്തിയ ഡ്രൂ പ്രെസ്റ്റയ്ക്കു പിന്നാലെയാണ് ഇന്ന് ക്യാമറക്കണ്ണുകൾ. മാത്രമല്ല പ്രസതിസന്ധികളെ പാട്ടിനു വിട്ട് വിജയം കൊയ്ത ഡ്രൂവിന്റെ ചിത്രങ്ങൾക്ക് മോഡലിംഗ് രംഗത്ത് ഇന്ന് പൊന്നുംവിലയാണ്.

ചിത്രങ്ങൾ കാണാം

1.

model-7

2.

model-6

3.

model4

4.

model-3

6.

model-5

7.

model-2