Saturday 03 September 2022 04:24 PM IST : By സ്വന്തം ലേഖകൻ

ഏതു ഡ്രസിനൊപ്പവും ചേരും, പ്രകൃതിക്കും സ്റ്റൈലിനും കോട്ടം തട്ടാത്ത ബാഗ്: കാണാം ക്ലോത് ബാഗ്

cloth-bag-design

പ്രകൃതിയെക്കൂടി കരുതുന്നതാകണം ഫാഷൻ എന്നാണ് പുതുതലമുറയുടെ ചിന്ത. അതുകൊണ്ടാണ് അവർ ക്ലോത് ബാഗിനെ ചേർത്തുനിർത്തുന്നതും. ഏതു കോസ്റ്റ്യൂമിനൊപ്പവും ഇണങ്ങുന്നതാണ് തുണിത്തരങ്ങൾ കൊണ്ടുള്ള ബാഗ്. കോട്ടൻ, ജ്യൂട്ട്, കാൻവാസ് മെറ്റീരിയലുകളിലാണ് ബാഗ് കൂടുതലായും നിർമിക്കുന്നത്. ഇവ തന്നെ പല തരത്തിലുമുണ്ട്.

∙ സാരി ഉടുക്കുമ്പോൾ കോട്ടൻ ഇന്ത്യൻ ബ്ലോക് പ്രിന്റുള്ള ബാഗുകള്‍ നന്നായി യോജിക്കും.

∙ വെള്ള വസ്ത്രത്തിനൊപ്പം പല നിറങ്ങൾ വരുന്ന ക്രാഫ്റ്റ് ബാഗ് തിരഞ്ഞെടുക്കാം.

∙ കാഷ്വൽസിന് ഇണങ്ങുന്നത് നീളം കുറഞ്ഞ വള്ളിയുള്ള പോട്‌ലി ബാഗാണ്.

∙ ഓഫിസിലേക്ക് നീളൻ വള്ളിയും ചതുരാകൃതിയുമുള്ള കോട്ടൻ ബാഗ് തിരഞ്ഞെടുക്കാം. കുർത്ത, ഡ്രസ് എന്നിവയ്ക്കൊപ്പം ചേരും.

∙ അധികം സാധനങ്ങൾ കൊള്ളുന്ന ക്ലോത് ഫോൾഡിങ് ബാഗ്, ഹാൻഡ് ബാഗിൽ വയ്ക്കാം. ആവശ്യമുള്ളപ്പോൾ ഉപയോഗിക്കാം.

വിവരങ്ങൾക്ക് കടപ്പാട്:

അർജുൻ വാസുദേവ്

ഫാഷൻ ഡിസൈനർ/ സ്റ്റൈലിസ്റ്റ്

എജ്യുക്കേറ്റർ,

നിഫ്റ്റ്, കണ്ണൂർ