Tuesday 26 July 2022 04:04 PM IST : By സ്വന്തം ലേഖകൻ

ഇന്നർ വെയറുകൾ ഓരോതവണത്തെ ഉപയോഗ ശേഷവും കഴുകണോ? വസ്ത്രങ്ങൾ ഭംഗിയായിരിക്കാൻ

cloth-wash

രാവിലെ കാറിൽ ഓഫിസിലെത്തി എസി റൂമിൽ ഇരുന്നു ജോലി ചെയ്യുന്നവരുടെ കാര്യം പോലെയല്ല പതിവായി ബസ്സിൽ യാത്ര ചെയ്യുന്നവരുടെയും ഫീൽഡ് വർക്കും മറ്റും ചെയ്യേണ്ടി വരുന്നവരുടെയും കാര്യം. അതുകൊണ്ട് അമിതായി വിയർക്കുകയോ വസ്ത്രം മുഷിയുകയോ ചെയ്താൽ ഓരോ തവണത്തെ ഉപയോഗശേഷവും വസ്ത്രം കഴുകാൻ ശ്രദ്ധിക്കുക. ‌

∙ ഇന്നർ വെയറുകളിൽ അണ്ടർവെയർ ഓരോ തവണ അണിഞ്ഞശേഷവും കഴുകണം. എന്നാൽ ബ്രേസിയർ രണ്ടു തവണ കഴുകാതെ ഉപയോഗിക്കാം.

∙ ഡെനിമും പാന്റ്സും മൂന്നോ നാലോ തവണ ഇട്ടശേഷം കഴുകിയാൽ മതി.

∙ വെള്ള ടീഷർട്ടുകൾ ഒരു തവണ ഉപയോഗിച്ചശേഷം കഴുകിക്കോളൂ. നിറമുള്ളവ രണ്ടു തവണയിടാം.

∙ വ്യായാമം ചെയ്യുമ്പോൾ അമിതമായി വിയർക്കുമെന്നതിനാൽ വർക്കൗട്ട് ക്ലോത്‌സ് ഓരോ തവണത്തെ ഉപയോഗശേഷവും കഴുകണം. കഴുകാതെ വീണ്ടും ഉപയോഗിക്കരുതാത്ത ഒന്നാണ് സോക്സും.

∙ പാവാടയ്ക്കൊപ്പം ഷർട്ടും ബ്ലൗസും അണിയുന്നവർ ഷർട്സ്/ബ്ലൗസ് ഒന്നോ രണ്ടോ തവണ ഉപയോഗിച്ചശേഷം കഴുകിക്കോളൂ. പാവാട പക്ഷേ, അഞ്ച് –ഏഴു തവണത്തെ അണിഞ്ഞശേഷം കഴുകിയാൽ മതി.

∙ വിശേഷാവസരങ്ങൾക്കായി തിരഞ്ഞെടുക്കുന്ന സിൽക് സാരികളും സർവാർ കമ്മീസുമൊക്കെ ഒരു തവണ ഉപയോഗിച്ചശേഷം ഉണക്കി വയ്ക്കുക. കറയുണ്ടെങ്കിൽ ഡ്രൈ വാഷിങ്ങിനു നൽകാം. സിന്തറ്റിക് മെറ്റീരിയിലിലുള്ള, ഹെവി വർക്ക് ഉള്ള സർവാർ സ്യൂട്സ് നാല് – അഞ്ച് അവസരങ്ങളിൽ അണിഞ്ഞശേഷം കഴുകാം.

∙ വസ്ത്രങ്ങൾ അധികം ഉലച്ചുകഴുകാതിരിക്കുക. കോട്ടൻ കുർത്തയും ഡ്രസ്സുകളും പോലും വാഷിങ് മെഷീനിലിടാതെ കൈ കൊണ്ട് കഴുകിയിടുന്നതാണ് നല്ലത്.

വിവരങ്ങൾക്ക് കടപ്പാട്:

അർജുൻ വാസുദേവ്
ഫാഷൻ ഡിസൈനർ/ സ്റ്റൈലിസ്റ്റ്
എജ്യുക്കേറ്റർ,
നിഫ്റ്റ്, കണ്ണൂർ