Thursday 23 June 2022 04:32 PM IST : By സ്വന്തം ലേഖകൻ

സിബും ബട്ടനും തുറന്നിട്ടശേഷം കഴുകരുത്... ജീൻസ് ഏറെനാൾ സുന്ദരമായിരിക്കാൻ ചില വഴികൾ

jeans

കുർത്തയ്ക്കും ഷർട്ടിനുമെല്ലാം കൂട്ടായെത്തുന്ന ജീൻസ് ഏറെനാൾ സുന്ദരമായിരിക്കാൻ ചില വഴികൾ.

∙ ജീൻസ് സാധാരണ വെള്ളത്തിൽ കഴുകിയെടുത്താൽ മതി. അൽപം ഡിറ്റർജന്റ് ഉപയോഗിക്കുക.

∙ ജീൻസിന്റെ സിബും ബട്ടനും തുറന്നിട്ടശേഷം കഴുകരുത്. ഡെനിം വെള്ളത്തിലിടുമ്പോൾ ഇഴകളുടെ ബലം കൂടും. ഇത് സിബിന്റെ വശങ്ങളിലെ തുണിയിഴകള്‍ക്കു കേടു വരുത്തും. സിബ് വളഞ്ഞുപോകാനിടയുണ്ട്.

∙ ജീൻസിന്റെ നല്ലവശം അകത്താക്കി കഴുകുക. കൈ കൊണ്ട് കഴുകുകയാണെങ്കിലും വാഷിങ് മെഷീനിലാണെങ്കിലും. ഡെനിം മെറ്റീരിയിലിന്റെ ഫിനിഷിങ്ങിനും പ്രശ്നം വരാതിരിക്കാനാണിത്.

∙ ജീൻസ് കഴുകിയശേഷം സിബും ബട്ടനും തുറന്നിടണം. വെള്ളത്തിൽ നിന്നെടുത്ത് പിഴിയാതെ നേരെ ഉണക്കാനിടുക. നിറം മങ്ങുമെന്നതിനാൽ തണത്തിലിട്ട് വേണം ഉണക്കാൻ. വാഷിങ് മെഷീനിൽ തന്നെ ഉണക്കിയെടുക്കുന്നത് ജീൻസിന്റെ ആയുസ്സിനെ ബാധിക്കും.

∙ ഓരോ തവണ അണിഞ്ഞശേഷവും ഡെനിം ജീൻസ് അലക്കേണ്ട. പതിവായി കഴുകിയാൽ നൂലിഴകൾ അകന്നു പോകും.

∙ ജീൻസിൽ കറകൾ പറ്റിയാൽ ആ ഭാഗത്തു മാത്രം അൽപം ഡിറ്റർജന്റ് തൂവി ടൂത്ബ്രഷ് ഉപയോഗിച്ച് ഉരച്ചു കഴുകുക.

അർജുൻ വാസുദേവ്

ഫാഷൻ ഡിസൈനർ/ സ്റ്റൈലിസ്റ്റ്

എജ്യുക്കേറ്റർ,

നിഫ്റ്റ്, കണ്ണൂർ