Friday 09 October 2020 11:21 AM IST : By സ്വന്തം ലേഖകൻ

വ്യത്യസ്ത ഗെറ്റപ്പിൽ യുവസുന്ദരി അനശ്വര രാജൻ; തരംഗമായി വനിത കവർഷൂട്ട് വിഡിയോ

ans343444

മലയാളത്തിന്റെ യുവസുന്ദരി അനശ്വര രാജന്റെ ഫോട്ടോഷൂട്ട് വിഡിയോ തരംഗമാകുന്നു. വനിതയുടെ കവർഷൂട്ട് വിഡിയോയാണ് ആരാധകർ ഏറ്റെടുത്തത്. ബോള്‍ഡ് ആൻഡ് സ്റ്റൈലിഷ് ലുക്കിലാണ് താരം വനിതയുടെ കവറിൽ പ്രത്യക്ഷപ്പെടുന്നത്. ഫോട്ടോഷൂട്ടിൽ മൂന്നു വ്യത്യസ്ത ഗെറ്റപ്പിലാണ് അനശ്വര. ബേസിൽ പൗലോയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

ബാലതാരമായെത്തി മലയാളികളുടെ ഇഷ്ടം നേടിയ നടിയാണ് അനശ്വര രാജന്‍. ഉദാഹരണം സുജാത എന്ന സിനിമയിലൂടെ മഞ്ജു വാരിയരുടെ മകളായാണ് അനശ്വര മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, ആദ്യരാത്രി എന്നീ ചിത്രങ്ങളിലൂടെ താരം നായികയായി തിളങ്ങി. വാങ്ക് ആണ് ഇനി പുറത്തിറങ്ങാനുള്ള ചിത്രം. വനിത കവർഷൂട്ട് വിഡിയോ കാണാം; 

Tags:
  • Vanitha Fashion
  • Fashion