Tuesday 02 February 2021 03:26 PM IST : By സ്വന്തം ലേഖകൻ

പച്ച സാരിയില്‍ അതിമനോഹരി, ട്രഡീഷണൽ ലുക്കില്‍ തിളങ്ങി അന്‍സിബ ഹസന്‍; ചിത്രങ്ങൾ കാണാം...

ansssr3344

പച്ച സാരിയില്‍ അതിമനോഹരിയായി നടി അന്‍സിബ ഹസന്‍. ട്രഡീഷണൽ ലുക്കിലുള്ള സാരിയിൽ മയിലിന്റെ ചിത്രം ത്രഡ് വർക്ക് ചെയ്തിരിക്കുന്നു. മുത്തുകളും മിററും കൊണ്ട് അലങ്കരിച്ച സാരി മനോഹരമാണ്. ഓറഞ്ച് നിറത്തിലുള്ള ബ്ലൗസിലും ബീഡ് വർക്ക് ചെയ്തിട്ടുണ്ട്. ഫൊട്ടോഗ്രഫര്‍ മനു മുളന്തുരുത്തിയാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. 

മോഹൻലാൽ ചിത്രം ’ദൃശ്യം ടൂ’വിലൂടെ വീണ്ടും അഭിനയരംഗത്ത് സജീവമാകുകയാണ് അന്‍സിബ. കോഴിക്കോട് കല്ലായി എന്ന ഗ്രാമത്തിലാണ് ജനിച്ചു വളർന്ന അന്‍സിബ റിയാലിറ്റി ഷോ വഴിയാണ് സിനിമയിൽ എത്തുന്നത്. തമിഴിൽ നായികയായാണ് തുടക്കം കുറിച്ചത്. എങ്കിലും ഏറെ ശ്രദ്ധിക്കപ്പെട്ടത് ദൃശ്യത്തിൽ മോഹൻലാലിന്റെ മകളായി അഭിനയിച്ച കഥാപാത്രത്തിലൂടെയാണ്.   

1.

2.

3.

Tags:
  • Celebrity Fashion
  • Fashion