Monday 26 October 2020 03:25 PM IST : By സ്വന്തം ലേഖകൻ

യെല്ലോ കുർത്തിയിൽ ക്ലാസ് ലുക്; കണ്ണിൽ കുസൃതിയൊളിപ്പിച്ച് ഭാവന, ചിത്രങ്ങൾ

bhavyy1

മഞ്ഞ സിൽക്ക് കുർത്തിയിൽ അതിമനോഹരിയായി ഭാവന. ഗോൾഡൻ സ്റ്റോൺ വർക് ചെയ്ത സിമ്പിൾ ഡിസൈനിലുള്ള ടോപ്പും ഷാളുമാണ് ഭാവന അണിഞ്ഞിരിക്കുന്നത്. മിനിമൽ മേക്കപ്പിൽ വസ്ത്രത്തിനു യോജിച്ച കമ്മൽ ധരിച്ചിട്ടുണ്ട്. 

bhavyy3

ഫെമി ആന്റണിയാണ് ഭാവനയുടെ ഹെയർ സ്റ്റൈലിങ്. പ്രണവ് രാജാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച താരത്തിന്റെ ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

bhavyy2

വിവാഹശേഷം ഭർത്താവ് നവീനൊപ്പം ബംഗളുരുവിൽ താമസമാക്കിയ ഭാവന ഇപ്പോൾ അഭിനയത്തിൽ സജീവമല്ല. എങ്കിലും സമൂഹമാധ്യമങ്ങളിലൂടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. 

bhavyy4
Tags:
  • Celebrity Fashion
  • Fashion