Tuesday 30 January 2018 01:37 PM IST

ഈ പെണ്ണിന്റെ കല്യാണം കളറാണെടാ... മെഹന്ദി മുതൽ റിസപ്‌ഷൻ വരെ; ഭാവനയുടെ വിവാഹ ഫാഷൻ!

Roopa Thayabji

Sub Editor

buju13

ജില്ലം ജില്ലം പാടി കല്യാണാഘോഷങ്ങൾ പൊടിപൊടിച്ച ഭാവനയുടെ വിവാഹവേഷവും ആഭരണങ്ങളും ഭാവനയുടെ നിർദേശപ്രകാരം പ്രത്യേകം ഡിസൈൻ ചെയ്തവയായിരുന്നു. പ്രണയസാഫല്യത്തിന്റെ മംഗളമുഹൂർത്തം നിറപ്പകിട്ടാക്കിയ വിവാഹവേഷങ്ങൾക്കും ആഭരണങ്ങൾക്കും പിന്നിൽ ഇവരായിരുന്നു.

സ്വർണനൂലിൽ വിവാഹസാരി

buju8

ഗോൾഡൻ നിറമുള്ള സാരി വേണം വിവാഹത്തിനെന്നത് ഭാവനയുടെ ആഗ്രഹമായിരുന്നു എന്ന് വിവാഹസാരിയിൽ ചിത്രത്തുന്നലുകൾ കൊണ്ട് പ്രണയം നിറച്ച ലേബൽഎം ഡിസൈൻ സ്റ്റുഡിയോയിലെ അനുവും രേഷ്മയും പറയുന്നു.

buju14

‘‘വിവാഹ വസ്ത്രം ട്രഡിഷനൽ ആകണമെന്ന ഭാവനയുടെ ആഗ്രഹപ്രകാരം കാഞ്ചീപുരത്തു നിന്ന് പ്രത്യേകം നെയ്തുവാങ്ങിയ ട്രഡീഷണൽ സാരിയാണ് അത്. ഹെവി ഡബിൾ ബോർഡറുള്ള സാരിയിലെ അലങ്കരപ്പണികളെല്ലാം കൈകൊണ്ട് ചെയ്തവയാണ്.  ഭാവനയുടെയും നവീന്റെയും പ്രണയത്തിനു ഹൈലൈറ്റ് നൽകി വൃന്ദാവനത്തിന്റെ തീമിൽ ചിത്രത്തുന്നലുകൾ ചെയ്തു.  ആന്റിക് മെറ്റൽ സീക്വൻസും ബീഡ്സും കൊണ്ട് ചിതറിക്കിടക്കുന്ന പൂക്കൾ പോലെ അലങ്കാരപ്പണികൾ ചെയ്തു. ഗോൾഡൻ, ആന്റിക് കളർ ബീഡ്സുകൊണ്ട് ഫ്ലോറൽ ബോർഡറും ഹെവി ഫ്ലവർ ബൊക്കെയും ഹാൻഡ് വർക്ക് ചെയ്തു. രാധാ– കൃഷ്ണ പ്രണയം പശ്ചാത്തലമാക്കിയാണ് ബ്ലൈസും ചെയ്തത്. വൃന്ദാവനത്തിലെ രാധയും കൃഷ്ണനും എന്ന തീം മുൻനിർത്തി ബ്ലൗസിന്റെ മുന്നിലും പിന്നിലൂം നിറയെ പൂക്കൾ തുന്നിച്ചേർന്നു. സ്ലീവിലെ കൃഷ്ണനും രാധയുമാണ് അത്ഭുതപ്പെടുത്തുന്ന മോട്ടിഫ്.’’

buju15

സാരിയുടെ ഭംഗി ഒട്ടും ചോർന്നുപോകാത്ത തരത്തിൽ ട്രെഡീഷണൽ ടെംപിൾ ജുവലറിയിൽ പെടുന്ന മാലയും പീകോക്ക് മോട്ടിഫിലുള്ള കമ്മലും ഒഡ്യാണവും നെറ്റിച്ചുട്ടിയുമാണ് ഭാവന അണിഞ്ഞത്. സാരിക്കൊത്ത രണ്ടു പീസ് മാലകളും കമ്മലും വളരെ കുറച്ച് വളകളും മാത്രം ആക്സസറിയാക്കിയപ്പോൾ സിംപിൾ ബട്ട് എലഗന്റ് ലുക് ആയി.

റിസപ്ഷന് രാജകുമാരിയെപ്പോലെ

buju9

ഭാവനയുടെ വിവാഹ റിസപ്ഷനു വേണ്ടി ലേബൽഎം തന്നെയാണ് ലെഹംഗ ഡിസൈൻ ചെയ്തത്. ഗോൾഡൻ എംബ്രോയ്ഡേർഡ് ഫാബ്രിക്കിൽ തീർത്ത ലെഹംഗയുടെ ഹൈലൈറ്റ് വെഡ്ഡിങ് ഗൗണിൽ കാണുന്നതു പോലെയുള്ള നീളൻ ടെയിയിരുന്നു. മാലാഖമാരുടേതു പോലെയുള്ള ആ നീളൻ ടെയിൽ ലെഹംഗയുടെ ലുക്ക് തന്നെ മാറ്റി.

buju12

സ്കർട്ടിലും ബ്ലൗസിലും ഹെവി ഹാൻഡ് വർക്കും ബോർഡറുമുണ്ട്. ഗോൾഡൻ റൈംസ്റ്റോൺസും സീക്വൻസും ചേരുന്ന അലങ്കാരപ്പണികൾ ലെഹംഗയുടെ ലുക്ക് റിച്ച് ആക്കി. ഇത് ബാലൻസ് ചെയ്യുന്ന തരത്തിൽ കോംബിനേഷനിലുള്ള പീച്ച് കളർ ദുപ്പട്ടയുടെ ബോർഡറിൽ മാത്രമാണ് വർക്കുള്ളത്.

buju1

മെഹന്ദി രാവിൽ മോടിയോടെ

buju2

വിവാഹത്തിനു രണ്ടുദിവസം മുമ്പുനടന്ന മെഹന്ദി ആഘോഷങ്ങൾക്കായി ഭാവന അണിഞ്ഞ മാഗോ യെല്ലോ ഗൗൺ ഡ്രസ് ഡിസൈൻ ചെയ്തത് കൊച്ചിയിലെ ഫാഷൻ ഡിസൈനറായ ശബരീനാഥാണ്. മാംഗോ യെല്ലോ നിറം തന്നെ വേണമെന്നല്ലാതെ യാതൊരു നിർദേശവും ഇക്കാര്യത്തിൽ ഭാവനയ്ക്ക് ഇല്ലായിരുന്നുവെന്ന് ശബരീനാഥ് പറയുന്നു.

buju3

‘‘മാംഗോ യെല്ലോ നിറത്തിലുള്ള ക്രേപ് മെറ്റീരിയലിലാണ് ഗൗൺ ഡ്രസ് ചെയ്തത്. മെഹന്ദിക്കു വേണ്ടിയായതിനാൽ സൗൺ സ്ലീവ്‌ലെസ് ആക്കി. വലിയ ഫ്ലെയറുള്ള സ്കർട്ട് വേണമെന്നതും ഭാവനയുടെ നിർദേശമായിരുന്നു. കേപ് ടോപ്പിന്റെ താഴെ വശത്ത് പല നിറങ്ങളിലുള്ള പോം പോം തൂങ്ങിക്കിടക്കുന്ന തരത്തിൽ സെറ്റ് ചെയ്തിരുന്നു. പോം പോമിന്റെ അതേ നിറത്തിലാണ് ടോപ്പിന്റെ നെക്കിൽ സിംപിൾ ഫ്ലോറൽ ഹാൻഡ് എംബ്രോയ്ഡറി ചെയ്തത്. ഹെവി ലുക്ക് ഒഴിവാക്കണമെന്ന ആഗ്രഹമുണ്ടായിരുന്നതിനാൽ ടോപ്പിൽ സിംപിൾ ബീഡ് വർക്കാണ് ചെയ്തത്. പോംപോം കൊണ്ടുതന്നെ ചെയ്തെടുത്ത സിംഗിൾ പീസ് ഹാങ്ങിങ് ഇയർ ഡ്രോപ്സ് ആയിരുന്നു ഈ ഡ്രസിനൊപ്പം ഭാവന ധരിച്ച ഏക ആഭരണം. എംബ്രോയ്ഡറിക്കു മാച്ച് ചെയ്ത് കമ്മൽ ഞാൻ തന്നെ ഉണ്ടാക്കുകയായിരുന്നു.’’

ട്രഡീഷണൽ ആൻഡ് ട്രെൻഡി ഹൽദി

buju4

ഹൽദി ചടങ്ങുകൾക്കായി നവീന്റെ കുടുംബം നൽകിയ ട്രഡീഷണൽ സാരിയുടുത്താണ് ഹൽദി ചടങ്ങുകൾക്്ക ഭാവന എത്തിയത്. ട്രെഡീഷണൽ തെലുഗു സാരിയെ ട്രെൻഡിയാക്കി മാറ്റിയത് ഇതിനൊപ്പം ധരിച്ച ഡിസൈനർ ബ്ലൗസാണ്. മരിയ ടിയ മരിയ (ടിആൻഡ്എം, കൊച്ചി) ഡിസൈൻ ചെയ്ത ബ്ലൗസാണ് ഈ കോംബിനേഷനെ ഹിറ്റാക്കിയത്.

buju10

‘‘കൊക്കുരുമ്മി ഇരിക്കുന്ന രണ്ടു തത്തകളുടെ മോട്ടിഫാണ് ബ്ലൗസിന്റെ ഹൈലൈറ്റ്. നെറ്റ് സ്ലീവിലും ബോഡിയിലും സീക്വൻസും സ്റ്റോണും ബീഡ്സും ഹാൻഡ് വർക് ചെയ്തുപിടിക്കുകയായിരുന്നു. നെക്കിൽ ഹെവി ഓർണമെന്റൽ വർക്കുകൾ ചെയ്തതിനാൽ ഇതിനൊപ്പം മറ്റൊരു നെക്ക് പീസ് ഓർണമെന്റിന്റെ ആവശ്യമില്ല. ഈ ഡ്രസിനൊപ്പം കോംബിനേഷൻ ചെയ്യാൻ ഞങ്ങളൊരു സർപ്രൈസ് ഒരുക്കിയിരുന്നു, ഭാവനയുടെയും നവീന്റെയും പേര് ചിത്രത്തുന്നലുകളാൽ എഴുതിയ കസ്റ്റമൈസ്ഡ് ക്ലച്ച് പേഴ്സ്. സ്റ്റേറ്റ്മെന്റ് പീസായി ഉപയോഗിക്കാവുന്ന വരന്റെയും വധുവിന്റെയും പേര് തുന്നിയ പേഴ്സ് ആദ്യമായാണ് ഇവിടെ അവതരിപ്പിക്കപ്പെടുന്നത്.’’ ടിയ പറഞ്ഞു.

buju5

നെക്‌ലസും കമ്മലും സൂപ്പർഹിറ്റ്

buju7

ഹൽദിക്കായി സാരിക്കൊപ്പം ഭാവന അണിഞ്ഞ കമ്മലും മോതിരവും, റിസപ്ഷന് ലെഹംഗയ്ക്കൊപ്പം അണിഞ്ഞ ബ്രൈഡൽ നെക്ക് പീസും കണ്ട് നിരവധി പേരാണ് വണ്ടറടിച്ചത്. ഭാവനയെ രാജകുമാരിയെപ്പോലെ മനോഹരിയാക്കിയ ഈ ആഭരണങ്ങൾക്കു പിന്നിൽ എംഒഡി ജ്വല്ലറി, കൊച്ചിയുടെ ഉടമ ആഷ സെബാസ്റ്റ്യൻ മറ്റത്തിൽ ആണ്. രാജകുമാരിയായി വധുവിനെ ഒരുക്കുക എന്ന മോഹം കൊണ്ടാണ് കസ്റ്റമൈസ്ഡ് ആഭരണങ്ങൾ തന്നെ ചെയ്തെടുത്തതെന്ന് ആഷ പറയുന്നു.

buju6

‘‘ഹൽദി സാരിക്കൊപ്പം ഭാവനയ്ക്കായി സിലിണ്ടർ ഷേപ്പിൽ, ഇൻവിസിബിൾ സെറ്റിങ്ങിൽ കല്ലുകൾ പിടിപ്പിച്ച, പേളും എമറാൾഡും കോർത്ത ഹാങ്ങിങ്ങുള്ള കോംബിനേഷൻ ജിമിക്കിയാണ് ഒരുക്കിയത്. ജേഡ് സ്റ്റോൺ പതിച്ച, രണ്ടുവശത്തും റോസാപ്പൂക്കളുടെ കൂട്ടമുള്ള സിംഗിൾ പീസ് മോതിരവും ഇതിനൊപ്പമുണ്ടായിരുന്നു. റോസറ്റ്സ് എന്നറിയപ്പെടുന്ന ഈ കോംബിനേഷൻ എംഒഡിയുടെ മാത്രം പ്രത്യേകതയാണ്. വിവാഹറിസപ്ഷനു ഹെവി റിച്ച് ലുക്ക് കിട്ടുന്നതിനായി ബ്രൈഡൽ നെക്‌ലസ് ആണ് ഒരുക്കിയത്. ഓറിയന്റൽ മോട്ടിഫുകളുള്ള ഈ  ഹെവി ബ്രൈഡൽ സിംഗിൾ പീസ് മാലയിൽ സെറ്റ് ചെയ്തിരിക്കുന്നത് പോൽകി ഡയമണ്ടും ഫ്രോസ്റ്റഡ് സ്റ്റോണുകളും ടൂർമലീൻസുമാണ്. ടൈനി പേളും ഓവൽ ഷേപ്പിലുള്ള ടൂർമിലീനും സ്പെഷ്യലി സ്ലൈസ്ഡ് ടൂർമിലീനുമാണ് ഇതിന്റെ ഹാങ്ങിങ്ങിലുള്ളത്. ഗ്രീൻ ഇനാമലിങ്ങും മാലയിൽ ചെയ്തിട്ടുണ്ട്. ഒപ്പം മാച്ചിങ് ഇയർ റിങ്ങുമുണ്ട്.’’