Wednesday 26 February 2020 04:47 PM IST : By സ്വന്തം ലേഖകൻ

അതീവ ഗ്ലാമർ ലുക്കിൽ ഭൂമി പട്നേക്കർ; പ്രിയങ്കയുമായുള്ള സാമ്യം ചൂണ്ടിക്കാട്ടി ആരാധകർ! ചിത്രങ്ങൾ വൈറൽ

bhoomi-vvvv

ബോളിവുഡ് താരം ഭൂമി പട്നേക്കറിന്റെ ഏറ്റവും പുതിയ ഗ്ലാമറസ് ഫോട്ടോഷൂട്ട് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ഗ്രാമി അവാർഡ്സിൽ നടി പ്രിയങ്ക ചോപ്രയുടെ വസ്ത്രവുമായുള്ള സാമ്യമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്.  

പഫ്ഡ് സ്ലീവ്സും ഹൈ സ്ലിറ്റും ചേർന്ന പിങ്ക് ഗൗണ്‍ ആണ് ഭൂമി ഫോട്ടോഷൂട്ടിൽ അണിഞ്ഞിരുന്നത്. ഗ്രാമി വേദിയിൽ പ്രിയങ്ക ധരിച്ച വെളുത്ത ഗൗൺ പോലെ ഇറക്കമുള്ള നെക്‌ലൈൻ കൂടിയായപ്പോൾ ഭൂമി അതീവ ഗ്ലാമറസ് ലുക്കിലായി. 

പ്രിയങ്കയുടെ വസ്ത്രം ഒട്ടേറെ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. എന്നാൽ ഭൂമിയുടെ ചിത്രങ്ങൾ മനോഹരമായെന്നാണ് ആരാധകരുടെ അഭിപ്രായം. 

ബോളിവുഡിൽ ഇറക്കമുള്ള നെക്‌ലൈൻ ഇപ്പോൾ തരംഗമാവുകയാണ്. ദീപിക പദുകോൺ, കരീന കപൂർ, സോനം കപൂർ ഉൾപ്പെടെ നിരവധി പ്രമുഖർ വൈഡ് നെക്‌ലൈനോടു കൂടിയ വസ്ത്രങ്ങൾ ധരിച്ച് ശ്രദ്ധിക്കപ്പെട്ടിരുന്നു.

Tags:
  • Celebrity Fashion
  • Fashion