Tuesday 29 October 2024 04:42 PM IST : By സ്വന്തം ലേഖകൻ

‘ഗർഭകാലത്തും മുടങ്ങാതെ യോഗ പരിശീലനം, ചർമകാന്തി നിലനിർത്താൻ തണുത്ത വെള്ളം’; ദീപിക പങ്കുവയ്ക്കുന്ന മൂന്നു രഹസ്യങ്ങൾ

deepika-violet678

നടി ദീപിക പദുക്കോൺ പങ്കുവയ്ക്കുന്ന മൂന്നു രഹസ്യങ്ങൾ

Beauty

അങ്ങനെ തുറന്നു പറയാവുന്നതിനെ രഹസ്യം എന്നു വിളിക്കാൻ കഴിയുമോ? പക്ഷേ, ആരാധകരുടെ മനസ്സറിയാവുന്നതു കൊണ്ട് അതു തുറന്നു പറയുകയാണു താരം.

ദീപിക പദുക്കോണിന്റെ സൗന്ദര്യമന്ത്രങ്ങളിൽ പ്രധാനമായുള്ളത് മൂന്നു കാര്യങ്ങളാണ്. ഉറക്കം, സൺസ്ക്രീൻ, തണുത്ത വെള്ളം. നല്ല ഉറക്കം ആണ് സൗന്ദര്യം നിലനിർത്താനുള്ള മികച്ച മാർഗങ്ങളിലൊന്ന് എന്നു ദീപിക പറയുന്നു.   

രണ്ടാമതു  സൺസ്ക്രീൻ. ദിവസം രണ്ടു തവണ സൺസ്ക്രീൻ ഉപയോഗിക്കുന്നതാണു ദീപികയുടെ രീതി. പ്രായത്തിന്റെ നിഴൽ കടന്നു വരുന്ന ചുളിവുകളെ ഒരു പരിധിവരെ തടയാൻ ഇതു സഹായിക്കും. 

മൂന്നാമതു തണുത്ത വെള്ളം. ചർമകാന്തി നിലനിർത്താൻ ആവശ്യത്തിനു വെള്ളം കുടിക്കണമെന്നു നമുക്കറിയാം. പക്ഷേ, ചർമം തിളങ്ങാൻ ദീപിക ചെയ്യുന്നതു തണുത്ത വെള്ളത്തിൽ അൽപനേരം മുഖം ആഴ്ത്തി വയ്ക്കുന്നതാണ്. 

Fashion

കൽക്കി 2898 AD സൂപ്പർഹിറ്റായി മാറിയതിനൊപ്പം ചർച്ചയായതാണു ഫിലിം പ്രമോഷൻ വേദികളിൽ ദീപിക പദുക്കോൺ അണിഞ്ഞ ബ്ലാക് ബോഡി കോൺ ഡ്രസ്. ഏഴുമാസം ഗർഭിണിയാണ് ഇപ്പോൾ ദീപിക. സിനിമയിൽ ദീപിക അവതരിപ്പിച്ച സുമതി എന്ന കഥാപാത്രവും ഗർഭിണിയാണ്. 

ബേബി ബംപുമായി ദീപിക അണിഞ്ഞത് ആഡംബര ബ്രാൻഡായ 1.2 ലക്ഷം വിലയുള്ള  ലോയവേയുടെ ഡ്രസ് ആണ്. ‌ഗർഭകാലത്ത് ബോഡികോൺ ഡ്രസിൽ താരങ്ങൾ പ്രത്യക്ഷപ്പെടുന്നത് ഇതാദ്യമല്ല. ആലിയ ഭട്ട്, കരീന കപൂർ  എന്നീ താരങ്ങളും മുൻപ് ബോഡികോൺ ഡ്രസ്സിലെത്തി ശ്രദ്ധ നേടിയിലുന്നു. 

ലോകഫാഷൻ രംഗത്തും മെറ്റേണിറ്റി ഫാഷനിലും ഇതിനു സവിശേഷ സ്ഥാനമാണുള്ളത്. ഗായിക റിയാന, കെയിലി ജെന്നർ എ ന്നിവരുടെ മെറ്റേണിറ്റി വേഷങ്ങളും ഫാഷൻ പ്രേമികളുടെ മനം കവർന്നിട്ടുണ്ട്. എങ്കിലും  38 കാരിയായ ദീപികയുടെ അത്ര ഭംഗി അവർക്കൊന്നുമില്ലെന്നാണ് ആരാധകരുടെ പക്ഷം. 

Fitness

ഫിറ്റ്നസ് സൂക്ഷിക്കുന്ന കാര്യത്തിൽ മറ്റു നായികമാരേക്കാൾ ഒരുപടി മുന്നിലാണ് ദീപിക പദുക്കോൺ. ശാരീരിക ആരോഗ്യം പോലെ തന്നെ മാനസികാരോഗ്യവും പ്രധാനമാണന്നു ദീപികയ്ക്കറിയാം. വിഷാദം നേരിട്ട ജീവിതസന്ദർഭങ്ങളെക്കുറിച്ച് അവർ തന്നെ തുറന്നു പറഞ്ഞിട്ടുമുണ്ട്. ബോഡി ഫിറ്റ്നസും മാനസികാരോഗ്യവും ഒരുപോലെ നിലനിർത്താനാണ് ദീപിക യോഗയെ കൂട്ടുപിടിച്ചത്. 

ഗർഭകാലത്തും ദീപിക യോഗ പരിശീലനം തുടരുന്നു. എന്നാൽ മുൻപത്തേത്തു പോലെയല്ല ഇപ്പോൾ പരിശീലനമെന്നു മാത്രം. ഏറെ ആയാസമുള്ള യോഗ പോസുകൾ ഇപ്പോൾ ചെയ്യാറില്ല. ‘ചക്രാസനവും ഭുജംഗാസനവും പോലെയുള്ള പോസുകൾ ഗർഭിണികൾക്കു വിഷമകരമാകും. അത് ഒഴിവാക്കിയുള്ള യോഗാപരിശീലനമാണ് പിന്തുടരുന്നത്.’  

ദീപികയുടെ യോഗാപരിശീലക അൻഷുക പ ർവാനി ഒരു  ദേശീയ ടെലിവിഷൻ ചാനലിനു നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയതാണിത്. യോഗ പോലെ തന്നെ ദീപികയ്ക്കു പ്രധാനമാണ് സംഗീതവും. ഗർഭകാലത്തേക്കായി പ്രത്യേകമൊരു പ്ലേ ലിസ്റ്റ് തന്നെ സെറ്റ് ചെയ്തു വച്ചിട്ടുണ്ട് താരം. എന്തിനും കൂട്ടായി ജീവിത പങ്കാളി രൺവീർ സിങ്ങും ഒപ്പമുണ്ട്. 

Tags:
  • Glam Up
  • Beauty Tips