Thursday 11 July 2024 11:19 AM IST : By സ്വന്തം ലേഖകൻ

പീകോക്ക് ഡിസൈനിലുള്ള ലെഹങ്കയില്‍ അതിമനോഹരി; തരംഗമായി ജാന്‍വിയുടെ ഔട്ഫിറ്റ്, ചിത്രങ്ങള്‍

jahvi-peacock6678

മയില്‍പീലികള്‍ നിറഞ്ഞ ഡിസൈനിലുള്ള ലെഹങ്കയില്‍ അതിമനോഹരിയായി ജാന്‍വി കപൂര്‍. ലെഹങ്ക ഡിസൈന്‍ ചെയ്തത് മനീഷ് മല്‍ഹോത്രയാണ്. മയില്‍പീലിയുടെ ഡിസൈനിലുള്ള സീക്വിനുകളും സ്റ്റോണ്‍ വര്‍ക്കുകളും ചെയ്ത ലെഹങ്കയില്‍ ഗ്ലാമര്‍ ലുക്കിലാണ് ജാന്‍വി. ചോക്കറും കമ്മലുമാണ് ആക്സസറീസ് ആയി താരം അണിഞ്ഞിരിക്കുന്നത്. ലെഹങ്ക ധരിച്ചുകൊണ്ടുള്ള ചിത്രങ്ങളും ഒപ്പം കുറിപ്പും ജാന്‍വി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചു.

ഗുജറാത്തിലെ ജാംനഗറില്‍ നടന്ന ആനന്ദ് അംബാനിയുടെ പ്രീ- വെഡ്ഡിങ് ആഘോഷത്തിന്റെ ഓര്‍മയ്ക്കായാണ് പീകോക്ക് ലെഹങ്ക തിരഞ്ഞെടുത്തതെന്നും അന്ന് നിറയെ മയിലുകളെ കാണാനായെന്നും ജാന്‍വി പറയുന്നു. ‘അന്ന് ജാംനഗറില്‍ എല്ലായിടത്തും മയിലുകളായിരുന്നു. ഞങ്ങള്‍ താമസിക്കുന്ന വീടിന്റെ മുറ്റത്തും റോഡിലുമെല്ലാം പത്തോളം മയിലുകളെ കണ്ടു. അവ ചിലപ്പോള്‍ ഞങ്ങള്‍ക്കായി ഒരുക്കിയ ഭക്ഷണം വന്ന് കഴിക്കും. ആദ്യം പീകോക്ക് നിറത്തിലുള്ള ലെഹങ്കയായിരുന്നു മനസിലുണ്ടായിരുന്നത്. അത് ഡിസൈന്‍ ചെയ്തു വന്നപ്പോള്‍ കൂടുതല്‍ മനോഹരമായി.’- ജാന്‍വി കുറിപ്പില്‍ പറയുന്നു.

1.

jahvi-peacock-dress

2.

janhvi-peacock3

3.

jahnvi-peocock4

4.

Tags:
  • Bollywood Fashion
  • Celebrity Fashion
  • Fashion