Monday 02 November 2020 12:47 PM IST : By സ്വന്തം ലേഖകൻ

രാജകീയ പ്രൗഢിയോടെ കാജൽ അഗർവാൾ; മനോഹര ലെഹങ്ക ഒരുക്കിയത് 20 പേർ ഒരു മാസം കൊണ്ട്!

kajal-lehhhh

രാജകീയ പ്രൗഢിയോടെ മണവാട്ടിയായി ഒരുങ്ങി തെന്നിന്ത്യൻ താരസുന്ദരി കാജൽ അഗർവാൾ. ചുവപ്പും പിങ്കും നിറങ്ങളിൽ അതിമനോഹരമായി ഡിസൈൻ ചെയ്ത ലെഹങ്കയാണ് അലങ്കാരങ്ങളിലെ പ്രധാന ഹൈലൈറ്റ്. രാജകീയ വസ്ത്രം മാത്രമല്ല, ആഭരണങ്ങളും രാജകീയ ഡിസൈനിലാണ് ഒരുക്കിയത്. 

kajol-weeleh2

സെലിബ്രിറ്റി ഡിസൈനർ അനാമിക ഖന്നയാണ് ലെഹങ്ക ഒരുക്കിയത്. ഫ്ലോറൽ പാറ്റേണിലുള്ള സർദോസി എംബ്രോയ്ഡറിയാണ് ലെഹങ്കയെ രാജകീയമാക്കിയത്. പിങ്ക് നിറത്തിലുള്ള ഷീർ ദുപ്പട്ടയും എംബ്രോയ്ഡറി വർക്കുകളാൽ സമ്പന്നമായിരുന്നു. 20 പേർ ഒരു മാസത്തോളം എടുത്താണ് ലെഹങ്ക ഒരുക്കിയത്. 

kajol-weeleh4

പഞ്ചാബി വിവാഹങ്ങളിലെ അവിഭാജ്യ ഘടകമായ കലീറാസ് എന്ന ആഭരണവും കാജല്‍ ധരിച്ചിരുന്നു. പ്രശസ്ത കലീറാസ് ഡിസൈനർ മൃനാളിനി ചന്ദ്രയാണ് കാജലിനായി ഇത് പ്രത്യേകം തയാറാക്കിയത്. 

kajol-weeleh5

അനിത ഡോൻഗ്ര ഡിസൈൻ ചെയ്ത ഷെർവാണിയായിരുന്നു വരന്റെ വേഷം. മൻഡാരിന്‍ കോളർ ആയിരുന്നു ഷെർവാണിയുടെ പ്രത്യേകത. 1,15,000 രൂപയാണ് വസ്ത്രത്തിന്റെ വില. 

kajol-weeleh3

ഒക്ടോബർ 30 വെള്ളിയാഴ്ച മുംബൈയിലെ താജ് ഹോട്ടലിലായിരുന്നു കാജലിന്റെ വിവാഹം. വരൻ ഗൗതം കിച്ച്ലു ബിസിനസ്സുകാരനാണ്.

1.

kajol-weeleh71

2.

3.

Tags:
  • Celebrity Fashion
  • Fashion