Saturday 17 October 2020 12:56 PM IST : By സ്വന്തം ലേഖകൻ

കൂളാണ്‌, ബോൾഡാണ്... ബ്ലാക് ആൻഡ് വൈറ്റ് ചിത്രങ്ങളുമായി പ്രിയതാരം മഞ്ജിമ മോഹൻ

manjima-fasg5432

ബ്ലാക് ആൻഡ് വൈറ്റ് ആശയത്തിൽ മനോഹര ഫോട്ടോഷൂട്ടുമായി നടി മഞ്ജിമ മോഹൻ. കൂൾ ആൻഡ് ക്യൂട്ട് ലുക്കിലാണ് പ്രിയതാരം. തെരേസ ശാലിനിയാണ് ഫോട്ടോഗ്രാഫി ആൻഡ് സ്റ്റൈലിങ്. ഇൻസ്റ്റാഗ്രാമിൽ ആക്റ്റീവ് ആണ് മഞ്ജിമ. ജീവിതത്തിലെ ഒരു കടുത്ത പ്രതിസന്ധിഘട്ടത്തെക്കുറിച്ച് മഞ്ജിമ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പ് മുൻപ് വൈറൽ ആയിരുന്നു. ഒരു അപകടത്തെ തുടർന്ന് കാലിന് പരുക്കേറ്റ മഞ്ജിമ ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു. അത് താരത്തിന്റെ ജീവിതത്തെ കുറച്ചു കാലത്തേക്കെങ്കിലും ഇരുട്ടിലാക്കിയിരുന്നു.

ബാലനടിയായി എത്തി, തെന്നിന്ത്യൻ നായികനിരയിലേക്ക് ഉയർന്ന താരമാണ് മഞ്ജിമ മോഹൻ. പ്രശസ്ത ഛായാഗ്രഹകൻ വിപിൻ മോഹന്റെ മകളായ മഞ്ജിമ കളിയൂഞ്ഞാൽ, മയിൽപ്പീലിക്കാവ്, പ്രിയം തുടങ്ങിയ ചിത്രങ്ങളിൽ ബാലനടിയായി അഭിനയിച്ച ശേഷം നിവിൻ പോളിയോടൊപ്പം ഒരു വടക്കൻ സെൽഫിയിലൂടെയാണ് മലയാളത്തിൽ നായികയായത്. മനു ആനന്ദ് സംവിധാനം ചെയ്യുന്ന ‘എഫ്ഐആർ’ എന്ന ചിത്രത്തിലാണ് പരുക്കിൽ നിന്നു മോചിതയായി മഞ്ജിമ അഭിനയിച്ചത്. 

1.

2.

Tags:
  • Celebrity Fashion
  • Fashion