Tuesday 11 February 2020 12:21 PM IST : By സ്വന്തം ലേഖകൻ

വണ്ണം കുറച്ച് പഴയ സ്വപ്നസുന്ദരിയായി മീന; കിടിലൻ മേക്കോവർ ഏറ്റെടുത്ത് ആരാധകർ! (ചിത്രങ്ങൾ)

meena-makeover

കൃത്യമായ അഴകളവുകളും സൗന്ദര്യവും കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നവരാണ് സിനിമാതാരങ്ങൾ. എല്ലാക്കാലത്തും ഈ സൗന്ദര്യം ഉടയാതെ കാത്തുസൂക്ഷിക്കാനും ഇവർ ശ്രദ്ധിക്കാറുണ്ട്. എന്നാൽ നായികമാരിൽ ചിലർ വിവാഹശേഷം, ഒരു കുഞ്ഞുണ്ടായി കഴിയുമ്പോൾ വണ്ണം വച്ചിരിക്കുന്നതും കാണാറുണ്ട്. അക്കൂട്ടത്തിൽ ഒരാളാണ് തെന്നിന്ത്യൻ സ്വപ്ന സുന്ദരിയായിരുന്ന മീന. 

വിവാഹശേഷം നന്നായി വണ്ണം വച്ചിരുന്ന മീന മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും നായികയായി മലയാളത്തിൽ എത്തിയിരുന്നു. എന്നാൽ ഇപ്പോൾ പഴയ മീനയായി കിടിലൻ മേക്കോവറിൽ എത്തി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് മീന. മീനയുടെ മേക്കോവർ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്. ദൃശ്യത്തിലും  ഷൈലോക്കിലും കണ്ട മീനയല്ല ഇപ്പോൾ. നന്നായി മെലിഞ്ഞ്, പ്രായം കുറഞ്ഞ ലുക്കിലാണ് താരം. ഇൻസ്റ്റാഗ്രാമിലൂടെയാണ് മീന തന്റെ ചിത്രങ്ങൾ പങ്കുവച്ചത്. 

1.

2.

3.

Tags:
  • Celebrity Fashion
  • Fashion