Wednesday 21 April 2021 03:26 PM IST : By സ്വന്തം ലേഖകൻ

മറന്നുവോ മലയാളത്തിന്റെ പ്രിയതാരം റായ് ലക്ഷ്മിയെ? ഹോട്ട് ആൻഡ് കൂൾ ലുക്കിലുള്ള ചിത്രങ്ങൾ പങ്കുവച്ച് താരം

railaxmmii66446677

ഒരുകാലത്ത് മലയാളത്തിന്റെ പ്രിയനായികയായിരുന്നു നടി റായ് ലക്ഷ്മി. മമ്മൂട്ടി, മോഹൻലാൽ ചിത്രങ്ങളിൽ മലയാളിത്തമുള്ള നായികയായി തിളങ്ങിയ താരത്തിന് വലിയൊരു ആരാധക നിര തന്നെയുണ്ട്. അണ്ണന്‍ തമ്പി, ടു ഹരിഹര്‍ നഗര്‍, ഇവിടം സ്വര്‍ഗമാണ് തുടങ്ങി നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ റായ് ലക്ഷ്മിയുടെ കരിയറിലുണ്ട്. കൂടാതെ തെന്നിന്ത്യൻ സിനിമകളിലും തന്റേതായ ഇടം കണ്ടെത്തിയ താരം ഇപ്പോൾ ബിടൗണിന്റെ ഭാഗമാണ്.

ഇൻസ്റ്റാഗ്രാം പേജിലൂടെ ആരാധകരുമായി പുത്തൻ വിശേഷങ്ങൾ പങ്കുവച്ച് താരമെത്താറുണ്ട്. താരത്തിന്റെ വർക്ക്ഔട്ട് വിഡിയോകളും ഫോട്ടോഷൂട്ടുമെല്ലാം ആരാധക ശ്രദ്ധ നേടാറുണ്ട്. സ്ലിമ്മായ ഹോട്ട് ലുക്കിലുള്ള റായ് ലക്ഷ്മിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

1.

2.

3.

4.

5. 

Tags:
  • Celebrity Fashion
  • Fashion