Saturday 19 June 2021 04:52 PM IST : By സ്വന്തം ലേഖകൻ

ഫ്ലോറൽ പ്രിന്റ് ഔട്ട്ഫിറ്റില്‍ സ്റ്റൈലിഷ് ലുക്കിൽ സോനം കപൂർ; ‍വസ്ത്രത്തിന്റെ വില 1.37 ലക്ഷം രൂപ!

sonam-kapoor66655hh

മനോഹരമായ പുഞ്ചിരി കൊണ്ട് ആരാധകരുടെ മനം കവർന്ന താരമാണ് ബോളിവുഡ് നടി സോനം കപൂർ. താരത്തിന്റെ ഏറ്റവും പുതിയ ഫാഷൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ഡിസൈനർ എമിലിയ വിക്സ്റ്റൈഡിന്റെ കലക്‌ഷനിൽ നിന്നുള്ള ഔട്ട്ഫിറ്റിലുള്ള ചിത്രങ്ങളാണ് സോനം പങ്കുവച്ചത്.

സമ്മർ 2021 കലക്‌ഷനിൽ നിന്നുള്ള ഡോണടെല്ല ക്രോപ് ടോപ്പ് ആണിത്. ലെയേർഡ് ഷോൾഡേഴ്സുള്ള സ്ട്രാപ്‌ലസ് സ്റ്റൈലിലാണ് ടോപ് ഡിസൈൻ ചെയ്തിരിക്കുന്നത്. മാക്സി സ്റ്റൈലിലുള്ള ഒൽവീൻ ലോങ് സ്കർട് ആണ് ടോപ്പിനൊപ്പം പെയർ ചെയ്തിരിക്കുന്നത്. മനോഹരമായ ഫ്ലോറൽ പ്രിന്റുകൾ ഔട്ട്ഫിറ്റിനെ ആകർഷകമാക്കുന്നു. വസ്ത്രത്തിന്റെ വില ഏകദേശം 1.37 ലക്ഷം രൂപയാണ്. 

1.

2.

3.

sonnnm5677
Tags:
  • Bollywood Fashion
  • Celebrity Fashion
  • Fashion