Friday 22 October 2021 12:00 PM IST : By സ്വന്തം ലേഖകൻ

ഷറാറയുടെ അഴകിൽ നിറഞ്ഞ് അതിഥി, അതിസുന്ദരിയെന്ന് ആരാധകർ: വൈറലായി ചിത്രങ്ങൾ

baranarasi-sharara-adititirao

മലയാളികളുടെ പ്രിയപ്പെട്ട വെള്ളരിപ്രാവ്. സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ പ്രേക്ഷകമനം കവർന്ന നായിക. അദിതി റാവു ഹൈദാരിയെന്ന അന്യനാട്ടുകാരി ഇപ്പോൾ സ്വന്തം വീട്ടിലെ കുട്ടിയാണ്. ഫാഷൻ–മോഡലിംഗ് രംഗത്ത് തന്റേതായ സാന്നിദ്ധ്യം അറിയിക്കുന്ന അദിതിയുടെ പുതിയ ചിത്രങ്ങളിലാണ് ആരാധകരുടെ കണ്ണുടക്കി നിൽക്കുന്നത്. ബനാറസി ഷറാറയിൽ തിളങ്ങി അദിതി റാവു ഹൈദരി പങ്കുവച്ച ചിത്രങ്ങൾ സോഷ്യൽ ലോകത്തും വൈറലാണ്.

റൗമാഗോ ബ്രാൻഡിന്റെ ഗ്രീൻ ബാനാറസി ഷറാറ അണിഞ്ഞുള്ള അദിതിയുടെ ഔട്ട് ഫിറ്റ് അതിമനോഹരമെന്ന് ഫാഷൻ പ്രേമികൾ പറയുന്നു. പിങ്ക് ലൈനിങ്ങാണ് ഷറാറയുടെ ഹൈലൈറ്റ്. ലക്ഷുറി ബ്രാൻഡുകളുടെയും ഫാഷൻ മാസികകളുടെയും ഇഷ്ട മുഖമാണ് അദിതി, അദിതിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ ഫാഷൻ ലോകം ഏറ്റെടുത്തു കഴിഞ്ഞു.

ചിത്രങ്ങൾ കാണാം...

1.

2.

3.