Monday 02 July 2018 04:09 PM IST : By സ്വന്തം ലേഖകൻ

‘സാരി ഗേളായി ഐശ്വര്യ’; ‘വിജയ് സൂപ്പറും പൗര്‍ണമിയും’ പൂജയിൽ തിളങ്ങി താരം–ചിത്രങ്ങൾ

al

മലയാളത്തിന്റെ ഭാഗ്യനായികയായി മാറിക്കഴിഞ്ഞിരിക്കുകയാണ് യുവതാരം ഐശ്വര്യലക്ഷ്മി. മായാനദിയിലെ അപ്പുവെന്ന ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ കഥാപാത്രത്തിന് ജീവൻ പകർന്ന ഐശ്വര്യക്ക് ഇപ്പോൾ കൈനിറയെ ചിത്രങ്ങളാണ്. ആസിഫ് അലി നായകനാകുന്ന ചിത്രത്തിൽ നായികയായി ഐശ്വര്യ എത്തുന്നു എന്നതാണ് പുതിയ വാർത്ത.

‘വിജയ് സൂപ്പറും പൗര്‍ണമിയും’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരുക്കുന്നത് യുവസംവിധായകൻ ജിസ് ജോയ് ആണ്. ബൈസിക്കള്‍ തീവ്സ്, സണ്‍ഡേ ഹോളിഡേ എന്നീ ചിത്രങ്ങൾക്ക് ശേഷം ജിസ് ഒരുക്കുന്ന ചിത്രം കൂടിയാണിത്.

ചലച്ചിത്ര മേഖലയിലെ പ്രമുഖരെ സാക്ഷിയാക്കി ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം നടന്നിരുന്നു. താരനിബിഡമായ ചടങ്ങിൽ ഏവരുടെയും ശ്രദ്ധാകേന്ദ്രമായത് നടി ഐശ്വര്യലക്ഷ്മിയായിരുന്നു. സാരിയിൽ സുന്ദരിയായെത്തിയ ഐശ്വര്യക്കു പിന്നാലെയായിരുന്നു ക്യാമറക്കണ്ണുകൾ.

ആസിഫ് അലി, ജിസ് ജോയ്, ഐശ്വര്യ ലക്ഷ്മി, ബാലു വർഗ്ഗീസ്, ദർശന രാജേന്ദ്രൻ, സ്റ്റെഫി സേവിയർ തുടങ്ങിയവർ പൂജയുടെ ഭാഗമായി.

അതേസമയം ഫഹദ് ഫാസില്‍ ചിത്രം ‘വരത്തനില്‍’ നായികയായിയെത്തുന്നത് ഐശ്വര്യ തന്നെയാണ്. ‘ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള’ എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ഈ വര്‍ഷം ഐശ്വര്യ ലക്ഷ്മിയെ തേടിയെത്തിയിരുന്നു.

ഐശ്വര്യയുടെ ചിത്രങ്ങൾ കാണാം;

1.

al6

2.

al3

3.

al5

4.

al4

5.

al1