Monday 09 July 2018 04:29 PM IST : By സ്വന്തം ലേഖകൻ

‘ആഷിനെപ്പോലെ ആരാധ്യയും’; പാരീസ് ഫാഷൻ വീക്കിൽ മിന്നിത്തിളങ്ങി ഐശ്വര്യ റായിയും മകളും–ചിത്രങ്ങൾ

ash

കാലഭേദങ്ങളെ അതിജീവിച്ച സൗന്ദര്യം! ഐശ്വര്യ റായ് ബച്ചനെന്ന ഇന്ത്യയുടെ സ്വപ്ന സുന്ദരിയെ അങ്ങനെ വേണം വിശേഷിപ്പിക്കാൻ.

പ്രായത്തെ വെല്ലുന്ന സൗന്ദര്യത്തോടെ ബോളിവുഡിന്റെ ഗ്ലാമർ റാണിയായി നിറഞ്ഞു നിൽക്കുമ്പോഴും ആരാധ്യയുടെ അമ്മയെന്ന നിലയിലുള്ള സ്നേഹവും കരുതലും ഐശ്വര്യയെ വ്യത്യസ്തയാക്കുന്നു. മകളോടൊപ്പമുള്ള അസുലഭ നിമിഷങ്ങൾ ആരാധകരുമായി പങ്കുവച്ച് പലപ്പോഴും ഐശ്വര്യ രംഗത്തെത്താറുമുണ്ട്.

കാൻ ഫിലിം ഫെസ്റ്റിവലിൽ അഴകിന്റെ റാണിയായി ഐശ്വര്യയെത്തിയപ്പോള്‍ കുഞ്ഞു രാജകുമാരിയായി ആരാധ്യയും ഉണ്ടായിരുന്നു. കാനിലെത്തിയ ഐശ്വര്യയുടെയും ആരാധ്യയുടെയും ചിത്രങ്ങളെ അന്ന് സോഷ്യൽ മീഡിയ ഇരു കൈയ്യും നീട്ടിയണ് സ്വീകരിച്ചത്.

ഇപ്പോഴിതാ ഒരിക്കൽക്കൂടി ഐശ്വര്യയും ആരാധ്യയും വീണ്ടും സോഷ്യൽ മീഡിയയുടെ പ്രിയങ്കരരായിരിക്കുകയാണ്. പാരീസ് ഫാഷൻ വീക്കിലെത്തിയ ആഷിന്റെയും ആരാധ്യയുടെയും ചിത്രങ്ങളാണ് സോഷ്യൽ മീഡിയയുടെ മനം കവർന്നത്. ബ്ലാക് നിറത്തിലുളള ഗൗൺ അണിഞ്ഞ് ഐശ്വര്യ ക്യാമറകൾക്കു മുന്നിൽ പോസ് ചെയ്തപ്പോൾ. ഐശ്വര്യയുടെ അതേ പോസ് അനുകരിച്ച് ആരാധ്യയുമെത്തി.

ആരാധ്യ ഐശ്വര്യയുടെ തനിപ്പകർപ്പെന്നാണ് ചിത്രം കണ്ട ആരാധകര്‍ സാക്ഷ്യപ്പെടുത്തുന്നത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു.

അതേസമയം ചെറിയ ഇടവേളയ്ക്കു ശേഷം ബോളിവുഡിൽ ചുവടുറപ്പിക്കുകയാണ് ഐശ്വര്യറായ്. ഫന്നി ഖാൻ എന്ന ചിത്രമാണ് ഐശ്വര്യയുടേതായി പുറത്തിറങ്ങാനിരിക്കുന്നത്. ഒരു ദശാബ്ദത്തിനുശേഷം ഈ ചിത്രത്തിലൂടെ അനിൽ കപൂറിനോടൊപ്പം ഐശ്വര്യ ഒന്നിക്കുകയാണ്. ഓഗസ്റ്റ് മൂന്നിനാണ് സിനിമ റിലീസ് ചെയ്യുന്നത്.

മകളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ വേണ്ടി ഒരു അച്ഛന്റെ പോരാട്ടമാണ് ഫന്നി ഖാൻ പറയുന്നത്. ചിത്രത്തിന്റെ ട്രെയിലർ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. അനിൽ കപൂറാണ് അച്ഛന്റെ വേഷത്തിലെത്തുന്നത്. രാജ്കുമാർ ആണ് ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.











ഐശ്വര്യ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച രസകരമായ ഒരു പോസ്റ്റിനു പിന്നാലെയാണ് ആരാധകർ. എല്‍കെജി കാലഘട്ടത്തിലെയും ഒന്നാം ക്ലാസിലെയും ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്.