Saturday 27 January 2018 02:10 PM IST : By സ്വന്തം ലേഖകൻ

നാടൻവേഷമായാലും മോഡേൺ വേഷമായാലും ലുക്കിന്റെ കാര്യത്തിൽ യാതൊരു കോംപ്രമൈസിനും തയാറില്ല ഐശ്വര്യ

4

ഏതുവസ്ത്രത്തിലും തിളങ്ങാൻ കഴിയുന്ന ബിടൗണിലെ ചുരുക്കംചിലരിൽ ഒരാളാണ് ഐശ്വര്യ റായ് ബച്ചൻ. ആ കാര്യത്തിൽ ഫാഷൻ പ്രേമികൾക്കും ആരാധകർക്കും ഒരഭിപ്രായവ്യത്യാസവുമില്ല. റെഡ്കാർപ്പറ്റിൽ ആയാലും മറ്റ് ആഘോഷപരിപാടികളിലായാലും ഐശ്വര്യയുണ്ടെങ്കിൽ ക്യാമറക്കണ്ണുകൾ പിന്നെ വേറെ ആരെയും തേടില്ല. ഫാഷൻവെയറിലും കാഷ്വൽവെയറിലും ഒരുപോലെ തിളങ്ങുന്ന ഐശ്വര്യയുടെ ചിത്രം പകർത്താൻ ഫൊട്ടോഗ്രാഫർമാർ പരസ്പരം മത്സരിക്കും.

6



സമൂഹമാധ്യമങ്ങളിൽ സ്വന്തമായി അക്കൗണ്ട് ഇല്ലെങ്കിൽപ്പോലും പുതുപുത്തൻ കുപ്പായമണിഞ്ഞ് പരിപാടികളിൽ പങ്കെടുക്കുന്ന ഐശ്വര്യയുടെ ചിത്രങ്ങൾ വൈറലാകുന്നത് വളരെപ്പെട്ടന്നാണ്.

5



കാലത്തിനും പ്രായത്തിനും തന്റെ സൗന്ദര്യത്തിൽ ഒരു കോട്ടവും വരുത്താൻ കഴിയില്ലെന്നു തെളിയിച്ചുകൊണ്ട് നാൽപ്പതുകളിലും ഐശ്വര്യ സുന്ദരിയായി തിളങ്ങുമ്പോൾ ആരാധകർ ആവേശംകൊള്ളുകയാണ്. മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത ലെഹങ്കയിലൂടെയാണ് ഐശ്വര്യ ഇക്കുറി വെർച്വൽ ലോകത്ത് തരംഗമായത്. അടുത്തിടെ നടന്ന അവാർഡ് ഷോയിൽ ഐശ്വര്യയണിഞ്ഞത് പരമ്പരാഗത വസ്ത്രമായ ലെഹംഗ ചോളിയാണ്.

7



ഡീപ്മിഡ്നൈറ്റ് ബ്ലൂ നിറത്തിൽ ഡോൾഡൻ എംബ്രോഡറി ചെയ്തു സമ്പന്നമാക്കിയ ലെഹംഗചോളിയോടൊപ്പം മിനിമൽ മേക്കപ്പിലാണ് ഐശ്വര്യയെത്തയത്. ബോൾഡ് ഐലനറും ന്യൂഡ് ലിപ്പും ഐശ്വര്യയുടെ മാറ്റുകൂട്ടി. നാടൻവേഷമായാലും മോഡേൺ വേഷമായാലും ലുക്കിന്റെ കാര്യത്തിൽ യാതൊരു കോംപ്രമൈസിനും തയാറില്ലെന്ന വാഗ്ദാനത്തോടെയാണ് ഓരോവട്ടവും ഫാഷൻപ്രേമികളുടെ മനസ്സിൽ ഐശ്വര്യ ഇടംപിടിക്കുന്നത്.