Friday 03 August 2018 09:52 AM IST : By സ്വന്തം ലേഖകൻ

‘പ്രായം തോറ്റു പോകുന്ന ആഷ് മാജിക്ക്’; അമ്പരപ്പിക്കുന്ന മേക്ക് ഓവറിൽ ഐശ്വര്യ–ഫൊട്ടോഷൂട്ട് വിഡിയോ

ash-cover

കാലഭേദങ്ങളെ അതിജീവിച്ച സൗന്ദര്യം! ഐശ്വര്യ റായ് ബച്ചനെന്ന ഇന്ത്യയുടെ സ്വപ്ന സുന്ദരിയെ അങ്ങനെ വേണം വിശേഷിപ്പിക്കാൻ.

ബോളിവുഡിന്റെ ഗ്ലാമർ റാണിയായി നിറഞ്ഞു നിൽക്കുമ്പോഴും ആരാധ്യയുടെ അമ്മയെന്ന നിലയിലുള്ള സ്നേഹവും കരുതലും ഐശ്വര്യയെ വ്യത്യസ്തയാക്കുന്നു. പ്രായത്തെ വെറും അക്കങ്ങളാക്കി മാറ്റുന്ന ആഷിന്റെ സൗന്ദര്യത്തിന് തെല്ലും കുറവു വന്നിട്ടില്ലെന്നാണ് ആരാധകപക്ഷം. ഇപ്പോഴിതാ അതിന് തെളിവായി 44കാരിയായ ഐശ്വര്യയുടെ ഒരുപിടി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.

ബ്രൈഡ്സ് ടുഡേ മാഗസിനുവേണ്ടി ഐശ്വര്യ റായ് ബച്ചന്റെ പുതിയ ഫോട്ടോഷൂട്ടാണ് സോഷ്യൽ ലോകത്ത് വിസ്മയമാകുന്നത്. പാരിസിൽ ഷൂട്ട് ചെയ്ത ചിത്രങ്ങൾ െഎശ്വര്യറായ് തന്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു.

പിങ്ക് ഗൗൺ അണിഞ്ഞ ഐശ്വര്യയുടെ ചിത്രമാണ് ഏറെ ശ്രദ്ധേയം. അതേസമയം ഐശ്വര്യ ചെറിയൊരു ഇടവേളയ്ക്കു ശേഷം വെള്ളിത്തിരയിലെത്തുന്ന ‘ഫന്നേ ഖാൻ’ റിലീസിന് തയ്യാറെടുക്കുകയാണ്.

ash-1
ash-2