Thursday 13 December 2018 03:16 PM IST : By സ്വന്തം ലേഖകൻ

ചുവപ്പ് സാരിയിൽ പ്രൗഢിയോടെ ആഷ്, ലെഹങ്കയിൽ കള്ളച്ചിരിയുമായി ആരാധ്യ; ചിത്രങ്ങൾ, വിഡിയോ

aish-isha21

ഇഷ അംബാനിയുടെയും ആനന്ദ് പിരാമലിന്റെയും വിവാഹച്ചടങ്ങിൽ താരമായത് ഐശ്വര്യ റായും മകൾ ആരാധ്യ ബച്ചനും. ബച്ചൻ കുടുംബത്തിലെ കുഞ്ഞു രാജകുമാരി അച്ഛൻ അഭിഷേകിനും അമ്മ ഐശ്വര്യയ്‌ക്കൊപ്പവുമാണ് ചിത്രങ്ങൾക്ക് പോസ് ചെയ്തത്. മനോഹരമായ സാരിയിൽ കുലീനയായി ഒരുങ്ങിയാണ് ആഷ് എത്തിയത്. സബ്യസാചി കളക്ഷനിലെ ചുവപ്പ് സാരിയിൽ, വലിയ നെക്‌‌ലെയ്സ് ധരിച്ച് നെറ്റിയിൽ സിന്ദൂരവുമണിഞ്ഞെത്തിയ ആഷ് പ്രൗഢിയിൽ ഒട്ടും കുറച്ചില്ല.

കറുത്ത ബന്ദ്ഗാലയും പാന്റുമണിഞ്ഞാണ് അഭിഷേകെത്തിയത്. ഓറഞ്ച്– പിങ്ക് കോംബിനേഷൻ ലെഹങ്കയണിഞ്ഞെത്തിയ ആരാധ്യയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ തരംഗമാവുകയാണ്. നിരവധി പ്രമുഖർ വിവാഹത്തിനെത്തിയെങ്കിലും അഭിഷേകും കുടുംബവുമാണ് ആരാധരുടെ ഇഷ്ടം നേടിയത്. ഭർത്താവിനും മകൾക്കുമൊപ്പമുള്ള ചിത്രങ്ങൾ ഐശ്വര്യയാണ് ഇൻസ്റ്റാഗ്രാമിൽ ആരാധകരുമായി പങ്കുവച്ചത്. 

1.

2.

aish-isha267

3.

ash-isha870