Wednesday 04 April 2018 10:26 AM IST : By സ്വന്തം ലേഖകൻ

ഫാരൽ വില്യംസിനൊപ്പം സൂപ്പര്‍ സ്റ്റൈലിഷ് ഐശ്വര്യ; ഏറ്റവും പുതിയ ഫാഷന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങൾ

ash1

അമ്മയായിട്ടും ഫാഷന്‍ ലോകത്ത് ഐശ്വര്യ തന്നെയാണ് ഇന്നും ട്രെന്‍ഡ് സെറ്റര്‍. ബോളിവുഡില്‍ മാത്രമല്ല ഹോളിവുഡ് ഫാഷനില്‍ തിളങ്ങാനും ഐശ്വര്യയ്ക്ക് കഴിയുന്നു. കാന്‍ ഫിലിം ഫെസ്റ്റിന്റെ താരത്തിളക്കത്തില്‍ ഫാഷന്‍ റാണി എന്നും ഐശ്വര്യ തന്നെയാണ്. ഇതാ വോഗ് മാഗസിനായുള്ള പോപ് ഗായകൻ ഫാരൽ വില്യംസിനൊപ്പമുളള ഐശ്വര്യയുടെ ഏറ്റവും പുതിയ ഫാഷന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ട്രെൻഡാവുകയാണ്.
 
സൂപ്പര്‍ സ്റ്റൈലിഷ് ലുക്കിലാണ് പോപ് ഗായകൻ ഫാരൽ വില്യംസിനൊപ്പം ഐശ്വര്യ അവതരിച്ചിരിക്കുന്നത്.

ash2


ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ വോഗ് അവരുടെ ഇൻസ്റ്റഗ്രാം പേജിൽ ഷെയർ ചെയ്തിട്ടുണ്ട്.


ash3


ഫണ്ണി ഖാൻ എന്ന ചിത്രമാണ് ഐശ്വര്യയുടെ ഏറ്റവും പുതിയ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

അനിൽ കപൂറും രാജ്കുമാർ റാവുവുമാണ് ഐശ്വര്യയ്ക്കു പുറമേ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 2000 ൽ ഓസ്കർ നോമിനേറ്റ് ചെയ്യപ്പെട്ട ബെൽജിയൻ സിനിമ ‘എവരിബെഡീസ് ഫാമസ്’ എന്ന ചിത്രത്തിന്റെ റീമേക്കാണിത്.